
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ വാഹനമായ കാഡിലാക് ലിമൊസിന്‍ വില്‍പ്പനയ്ക്ക്. 1988 മുതല്‍ 1994 വരെയുള്ള അഞ്ചു വര്‍ഷം ട്രംപ് കുടുംബത്തിന്റെ ഭാഗമായിരുന്ന 1988ലെ അപൂര്‍വ്വ മോഡല്‍ കാഡിലാക് ലിമൊസിനാണ് യു കെയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.
കാഡിലാക് ട്രംപ് എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ യു കെയിലെ ഗ്ലോസെസ്റ്ററിലെ ഡീലര്‍ഷിപ്പിലാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. ഇത്തരത്തിലുള്ള രണ്ടു കാറുകള്‍ മാത്രമാണ് കാഡിലാക് നിര്‍മിച്ചത്. അതുകൊണ്ടാണ് കാഡിലാക് ലിമൊസിന്‍ അപൂര്‍വ്വ മോഡലാകുന്നത്.
കാറിന്‍റെ ആറാമത്തെ ഉടമയാണ് ഇപ്പോള്‍ വാഹനത്തെ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ആദ്യകാലത്ത് ട്രംപിന്റെ ഉടമസ്ഥതയിലായിരുന്ന കാഡിലാക് ലിമൊസിനെ പിന്നീട് അഞ്ചു പേര്‍ കൂടി സ്വന്തമാക്കിയിരുന്നു. നിലവിലുള്ള ഉടമ 10 വര്‍ഷം മുമ്പാണ് ഈ കാര്‍ ഏറ്റെടുക്കുന്നത്.
എണ്‍പതുകളിലെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്ത കാഡിലാക് ട്രംപില്‍ ഫാക്‌സ് മെഷീന്‍, പേപ്പര്‍ ഷ്രെഡര്‍, വിഡിയോ കാസെറ്റ് റിക്കോര്‍ഡര്‍, കാര്‍ ഫോണ്‍ എന്നിവയ്‌ക്കൊപ്പം മദ്യം സൂക്ഷിക്കാനുള്ള പ്രത്യേക അറയും സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ അകത്തളത്തില്‍ ഉപയോഗിക്കാനുള്ള വസ്തുക്കള്‍ ട്രംപ് സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ലതര്‍ സീറ്റ്, റോസ് വുഡ് പാനല്‍, ഗോള്‍ഡ് ഹൈലൈറ്റ് എന്നിവയൊക്കെ കാറിന്റെ അകത്തളത്തിലുണ്ട്. കാറിന്റെ യഥാര്‍ഥ കറുപ്പ് നിറം ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ചു ലീറ്റര്‍ എന്‍ജിനോടെ എത്തുന്ന കാറിന് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് എന്നതാണ് പ്രത്യേകത. കാഡിലാക് ലിമൊസിനു കുറഞ്ഞത് 50,000 പൗണ്ട് (ഏകദേശം 41.61 ലക്ഷം രൂപ) എങ്കിലും വില ലഭിക്കുമെന്നാണു പ്രതീക്ഷ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.