സെക്കന്‍ഡ് ഹാന്‍ഡ് കാറിന്‍റെ മുഴുവന്‍ ചരിത്രവും ഇനി വിരല്‍ത്തുമ്പില്‍

By Web DeskFirst Published Jan 8, 2018, 9:49 PM IST
Highlights

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് മുമ്പ് ഈ വാഹനത്തിന്‍റെ ചരിത്രമറിയുന്നതിന് സൗകര്യമൊരുക്കി ദുബായി ആര്‍.ടി.എ അധികൃതര്‍. വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന പുതിയ സേവനത്തിനാണ് ദുബായ് ആര്‍.ടി.എ തുടക്കം കുറിച്ചിരിക്കുന്നത്.

വാഹനം ഇതുവരെ എത്ര കിലോമീറ്റര്‍ ഓടി, നേരത്തെ എത്ര ഉടമകള്‍ വാഹനത്തിന് ഉണ്ടായിരുന്നു, ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയിലെ വിവരങ്ങള്‍, വാഹനത്തിന്റെ നിലവിലെ നിലവാരം, കേസുകളിലും മറ്റും അകപ്പെട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളെല്ലാം വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റിലുണ്ടാകും.

എന്നാല്‍ ഉടമയുടെ അനുമതിയോടുകൂടി മാത്രമേ ഇത് നല്‍കുകയുള്ളൂവെന്നും ആര്‍.ടി.എ. അറിയിച്ചു. ഇതിനായി ഉടമ പിന്‍കോഡ് സഹിതമുള്ള എസ് .എം.എസ്. ആര്‍.ടി.എക്ക് നല്‍കണം. തുടര്‍ന്ന് 100 ദിര്‍ഹം ഫീസ് അടക്കണം. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങളും ഇങ്ങനെ ലഭ്യമാകും.

click me!