ആഴമറിയാത്ത വെള്ളക്കെട്ടിലൂടെ യാത്ര ചെയ്യുന്നവര്‍ അറിയാന്‍; യുവതിയുടെ അനുഭവം വൈറലാകുന്നു

By Web TeamFirst Published Aug 10, 2019, 9:04 PM IST
Highlights

'ഇതുപോലെ യാത്ര ചെയ്യുമ്പോള്‍, വെള്ളക്കെട്ട് കാണുന്ന ആഴമറിയാത്ത സ്ഥലങ്ങളില്‍ നമ്മുടെ കണക്കുകൂട്ടലിൽ വാഹനം മുന്നോട്ട് കൊണ്ടുപോകരുത്' 

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും ആഴമേറിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിട്ടുള്ളത്. പല റോഡുകളിലും വെള്ളം കയറിയതിനാല്‍ വാഹനയാത്ര വളരെയധികം പ്രയാസം നിറഞ്ഞതാണ്. വെള്ളക്കെട്ടിലൂടെയുള്ള വാഹനയാത്ര എത്രത്തോളം ദുഷ്കരവും അപകടം നിറഞ്ഞതുമാണെന്ന് അനുഭവത്തിലൂടെ പറയുകയാണ് മീര മനോജ് എന്ന യുവതി. വെള്ളം നിറഞ്ഞ വഴിയിലൂടെയുള്ള വാഹനയാത്രയില്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് മുന്നറിയിപ്പാകുകയാണ്.  

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

ഭീകരമായൊരപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ട് ഇപ്പോ വെറും ഒരു മണിക്കൂറേ ആയിട്ടുള്ളു...ശ്വാസം നേരെ വീഴാന്‍ ഇനിയും സമയമെടുക്കും... 😟 ഏകദേശം പത്തരയോടെയാണ് സംഭവം... എറണാകുളത്ത് താമസിക്കുന്നവർക്കറിയാം.. വെണ്ണല യ്ക്കും എരൂരിനുമിടയിൽ നിന്ന് ഇരുമ്പനത്തേക്ക് (Seaport Airport road) ഒരു short cut ഉണ്ട്... Carല്‍ ആ വഴി വരുകയാണ് ഞങ്ങൾ ..കുഞ്ഞുങ്ങളുമുണ്ട്.. അത്ര വെളിച്ചമില്ലാത്ത വഴി.. .ഇരുവശത്തും പാടമേത് road ഏതെന്ന് അറിയാന്‍പറ്റുന്നില്ല...അതുപോലെ വെള്ളം... ഒരു ഭാഗത്തെത്തിയപ്പോൾ ഒരു bike യാത്രക്കാരന്‍ വളരെ കഷ്ടപ്പെട്ട് ആ വെള്ളത്തില്‍ കൂടി വരുന്നത് കണ്ടു.. എങ്ങനെയുണ്ട് അവിടെ വെള്ളം ന്ന്‌ Manoj ചോദിച്ചപ്പോ, bike off ആയിപ്പോയി, നല്ല വെള്ളമുണ്ട്, ബുദ്ധിമുട്ടിയാണ് ചേട്ടാ ഞാനിങ്ങ് വന്നത്, സൂക്ഷിച്ചു പോണേ ന്ന്‌ പറഞ്ഞ്‌ അയാൾ പോയി... സാധാരണ ഈ സമയം അധികം വണ്ടികളൊന്നും ആ വഴി കാണാറില്ല... Manoj സാവധാനം car മുന്നോട്ടെടുത്തു... Tyre മൂടി വെള്ളമുണ്ടെന്ന് മനസ്സിലായി... മുന്നോട്ട് പോകാതെ വേറെ വഴിയില്ല ... ഏറെ ദൂരത്തോളം വെള്ളം കാണാം... പാടമായതുകൊണ്ട് road ന്റെ വക്കേതെന്ന് തിരിച്ചറിയാനും പറ്റുന്നില്ല... എത്രയും പെട്ടെന്ന് ഇതൊന്ന് കടന്നു കിട്ടിയാ മതിയെന്നായി... വണ്ടി നീങ്ങുംതോറും ആഴം കൂടുന്നത് മനസ്സിലായി... Speed കുറഞ്ഞു... Engine ന്റെ sound കേള്‍ക്കാതായി.. HeadLight ന് മുകളില്‍ വെള്ളം കയറി, ഞാന്‍നോക്കുമ്പോ door ന്റെ side ല്‍ വെള്ളം അലയടിക്കുന്നു... Manoj എത്ര ശ്രമിച്ചിട്ടും steering balance ചെയ്യാന്‍ പറ്റിയില്ല... വണ്ടി float ചെയ്ത് തെന്നിത്തെന്നി ഒരു വശത്തേക്ക് പോകുന്നു.... ആറടിയിലേറെയെങ്കിലും താഴ്ചയുള്ള പാടം....ഞങ്ങൾക്ക് രണ്ടുപേര്‍ക്കും അയ്യോ എന്നൊരു ശബ്ദം പോലും വെക്കാന്‍പറ്റാത്തത്രയും ഭയാനകമായ അവസ്ഥ.... ദൈവമെ എന്ന് വിളിക്കാന്‍ പോലുമുള്ള മനസ്സാന്നിധ്യം ഉണ്ടായില്ല... 250 അടിയോളം ദൂരം എങ്ങനെ ആ വെള്ളക്കെട്ടിൽ നിന്ന് അതും കുറ്റാക്കുറ്റിരുട്ടില്‍ പുറത്ത്‌ വന്നെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല... ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍, float ചെയ്യുന്ന ഞങ്ങളുടെ car നെ സുരക്ഷിതമായി ഇപ്പുറം എത്തിച്ചു എന്നല്ലാതെ ഒന്നും പറയാനില്ല...car തെന്നി പാടത്ത് പോയിരുന്നെങ്കില്‍ ഇതെഴുതാന്‍ ഞാനുണ്ടാകുമായിരുന്നില്ല.. ഇപ്പോഴും Manoj ആ shock ല്‍ നിന്ന് free ആയിട്ടില്ല....(നെഞ്ചുവേദനയും വിറയലും) എറണാകുളത്ത് താമസിക്കുന്നവരോട് മാത്രമല്ല, ഇത് വായിക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ... ഇതുപോലെ യാത്ര ചെയ്യുമ്പോള്‍, വെള്ളക്കെട്ട് കാണുന്ന ആഴമറിയാത്ത സ്ഥലങ്ങളില്‍ നമ്മുടെ കണക്കുകൂട്ടലിൽ വാഹനം മുന്നോട്ട് കൊണ്ടുപോകരുത്... കഴിവതും അപകടം പിടിച്ച ഇത്തരം പാടത്തിനു നടുവിലൂടെയുള്ള roadകളിൽ കൂടിയുള്ള യാത്ര ഒഴിവാക്കുക... പ്രത്യേകിച്ച് പ്രളയകാലത്ത്‌.... എല്ലാവരും സൂക്ഷിക്കുക.... ആർക്കും ആപത്തൊന്നും വരാതിരിക്കട്ടെ എന്ന് മാത്രമേയുള്ളൂ പ്രാർത്ഥന.

click me!