ഓണക്കാലത്ത് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

 
Published : Aug 02, 2018, 01:36 AM ISTUpdated : Aug 02, 2018, 11:24 AM IST
ഓണക്കാലത്ത് പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ

Synopsis

ഈ ഓണക്കാലത്തും പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ. ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഓണക്കാലത്ത് അഞ്ചിരട്ടിയോളമാണ് കൂട്ടിയത്.  

ഈ ഓണക്കാലത്തും പ്രവാസികളെ പിഴിഞ്ഞ് വിമാനക്കമ്പനികൾ. ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഓണക്കാലത്ത് അഞ്ചിരട്ടിയോളമാണ് കൂട്ടിയത്.

ഓഗസ്റ്റ് രണ്ടിന് തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് എയർ അറേബ്യയുടെ നിരക്ക് 15,478 രൂപ സെപ്റ്റംബർ ഒന്നിന് 81,986 രൂപ. ഉത്സവ സീസണും ഗൾഫിലെ അവധിക്കാലവുമെല്ലാം മുതലെടുക്കുകയാണ് വിമാനക്കമ്പനികൾ. വിദേശക്കന്പനികളും ഇന്ത്യന്‍ കന്പനികളും ഒരേ പോലെ ഇക്കുറി നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. 

എല്ലാ ഓണക്കാലത്തും വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ സംസ്ഥാന സർക്കാർ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാറിനു് വിമാനക്കമ്പനികൾക്കും കത്തയക്കും. പക്ഷെ ഒരു ഫലവും ഇതുകൊണ്ടില്ലെന്ന് കാണിക്കുന്നതാണ് ഇത്തവണത്തെയും വൻനിരക്ക്.

PREV
click me!

Recommended Stories

യാത്രികർക്ക് സന്തോഷവാർത്ത! ഇനി ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് റെഡിയാകും!
ഹൃദയത്തിൽ നന്മയുള്ളവർ രാജ്യാതിർത്തികൾക്കപ്പുറത്തും നനവ് പടർത്തും; ആഫ്രിക്കയിൽ കിണർ കുഴിച്ചുനൽകുന്ന ഒരു 'മലപ്പൊറത്തുകാരൻ്റെ' കഥ