ഫോര്‍ഡും മഹീന്ദ്രയും സംയുക്തമായി എസ്‍യുവി നിര്‍മ്മിക്കുന്നു

By Web TeamFirst Published Nov 29, 2018, 11:56 AM IST
Highlights

ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയും ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും പുതിയൊരു മിഡ് സൈഡ് എസ്‍യുവിക്കായി കൈകോര്‍ക്കുന്നതായി റിപ്പോർട്ട്. 

ഇന്ത്യയിലെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയും ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡും പുതിയൊരു മിഡ് സൈഡ് എസ്‍യുവിക്കായി കൈകോര്‍ക്കുന്നതായി റിപ്പോർട്ട്. സാങ്‌യോങ് എക്‌സ് 100 പ്ലാറ്റ്‌ഫോമില്‍ ആണ് ഈ മിഡ് സൈഡ് എസ്‍യുവി നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാതെ നിര്‍മാണ ചെലവ് കുറയ്ക്കാനും ഇത് സഹായകരമാകും. മഹീന്ദ്രയുടെ പുതുതലമുറ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുകയെന്നാണ് സൂചന.

ഹ്യുണ്ടായുടെ ജനപ്രിയ എസ്‍യുവി ക്രെറ്റയോട് മത്സരിക്കാനാണ് പുതിയ മോഡലിനെ ഇരു കമ്പനികളും ചേര്‍ന്ന് അവതരിപ്പിക്കുന്നത്. ഫോര്‍ഡിന്റെ ഗ്ലോബല്‍ മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലായിരിക്കും വാഹനത്തിന്റെ രൂപഘടന. 2020-ഓടെ ഈ മിഡ് സൈഡ് എസ്.യു.വി ഇന്ത്യയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോര്‍ഡിന്റെ വാഹനങ്ങളിലേക്കുള്ള ഭാരത് സ്‌റ്റേജ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ മഹീന്ദ്ര നിര്‍മിച്ച് നല്‍കുന്നത് സംബന്ധിച്ച നിര്‍ണായക കരാറുകളില്‍ ഇരു കമ്പനികളും നേരത്തെ ഒപ്പുവെച്ചരുന്നു.

ഇരു കമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. ചെറിയ ഇലക്ട്രിക് കാറുകളുടെയും രണ്ട് എസ്‌യുവികളുടെയും നിര്‍മാണത്തില്‍ സഹകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മഹീന്ദ്രയും ഫോര്‍ഡൂം കരാര്‍ ഒപ്പിട്ടിരുന്നു. 

click me!