20 വർഷത്തെ വിജയഗാഥയുമായി മാരുതി സുസുക്കി സ്വിഫ്റ്റ്

Published : Jun 21, 2025, 05:07 PM IST
Maruti Suzuki Swift

Synopsis

2005-ൽ അരങ്ങേറ്റം കുറിച്ച മാരുതി സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി. 

2005 മെയ് മാസത്തിൽ ആദ്യമായി പുറത്തിറക്കിയ മാരുതി സുസുക്കി സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിൽ വിജയകരമായ 20 വർഷങ്ങൾ പൂർത്തിയാക്കി. സ്‌പോർട്ടി ഡിസൈൻ, ശക്തമായ പ്രകടനം, ഇന്ധനക്ഷമത, കുറഞ്ഞ അറ്റകുറ്റപ്പണികൾ, ഉയർന്ന പുനർവിൽപ്പന മൂല്യം എന്നിവയാൽ ഈ ഹാച്ച്ബാക്ക് എപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. വിൽപ്പനയുടെ കുതിപ്പ് നിലനിർത്താൻ, കമ്പനി വർഷങ്ങളായി മോഡൽ നിര അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുന്നു. ആദ്യ തലമുറ സ്വിഫ്റ്റ് 2005 ൽ പുറത്തിറങ്ങി. തുടർന്ന് രണ്ടാം തലമുറ മോഡൽ 2011 ൽ പുറത്തിറങ്ങി. മൂന്നാം തലമുറ സ്വിഫ്റ്റ് 2018 ൽ പുറത്തിറങ്ങി, നിലവിലെ നാലാം തലമുറ സ്വിഫ്റ്റ് കഴിഞ്ഞ വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. സ്വിഫ്റ്റിന്റെ ഓരോ തലമുറയും ഡിസൈൻ, സാങ്കേതികവിദ്യ അപ്‌ഡേറ്റുകൾക്കൊപ്പം എത്തിയിട്ടുണ്ട്.

മാരുതി സ്വിഫ്റ്റ് നിലവിൽ നാലാം തലമുറയിലാണ്. 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിനിലാണ് ഇത് വരുന്നത്. ഈ എഞ്ചിൻ പരമാവധി 82 bhp കരുത്തും 112 Nm ടോർക്കും പുറപ്പെടുവിക്കുന്നു. മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയത് 12 ശതമാനം വരെ കുറവ് കാർബൺ പുറന്തള്ളൽ ഉത്പാദിപ്പിക്കുമെന്ന് അവകാശപ്പെടുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ 5-സ്പീഡ് AMT യൂണിറ്റ് ഉപയോഗിച്ച് ഹാച്ച്ബാക്ക് ലഭിക്കും.

മാരുതി സ്വിഫ്റ്റിൽ ARENA സേഫ്റ്റി ഷീൽഡ് സജ്ജീകരിച്ചിരിക്കുന്നു. അതിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം+(ESP), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD), ഹിൽ ഹോൾഡ് കൺട്രോൾ, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവ ഉൾപ്പെടുന്നു, കൂടാതെ 3 വർഷം അല്ലെങ്കിൽ 1 00 000 കിലോമീറ്റർ വാറണ്ടി തുടങ്ങിയവ ലഭ്യമാണ്.

സ്വിഫ്റ്റ് അതിന്റേതായ ഒരു ഐക്കണാണ് എന്നും ഇന്ത്യയിൽ മാത്രം മൂന്ന് ദശലക്ഷത്തിലധികം ഉപഭോക്താക്കൾ ആഘോഷിക്കുന്ന സ്വിഫ്റ്റ്, വിനോദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രകടനമാണ് എന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ പാർത്ഥോ ബാനർജി പറഞ്ഞു. വർഷങ്ങളായി ഓരോ പുതിയ മോഡലിലും സ്വിഫ്റ്റ് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചിട്ടുണ്ട്, അന്തർലീനമായ 'ഫൺ-ടു-ഡ്രൈവ്' ഡിഎൻഎ മെച്ചപ്പെടുത്തുന്നു എന്നും സ്വിഫ്റ്റിന്റെ ഈ സവിശേഷ സ്വഭാവം, നാല് സ്വിഫ്റ്റ് ഉടമകളിൽ ഒരാൾ വീണ്ടും ഒരു സ്വിഫ്റ്റ് വാങ്ങാൻ മടങ്ങിവരുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി യുദ്ധം: 2025 നവംബറിൽ ഒന്നാമനായത് ആര്?
വിപണി കീഴടക്കി ടാറ്റ പഞ്ച്; എന്താണ് ഈ കുതിപ്പിന് പിന്നിൽ?