ബിവൈഡി അറ്റോ 3: പുതിയ പതിപ്പ്, പുതിയ ഫീച്ചറുകൾ!

Published : Feb 24, 2025, 10:24 AM IST
ബിവൈഡി അറ്റോ 3: പുതിയ പതിപ്പ്, പുതിയ ഫീച്ചറുകൾ!

Synopsis

ചൈനീസ് വാഹന നിർമ്മാതാക്കളായ ബിവൈഡി, അറ്റോ 3യുടെ പുതിയ പതിപ്പ് പുറത്തിറക്കി. പുതിയ സ്റ്റൈലിംഗും അത്യാധുനിക സാങ്കേതികവിദ്യയും ഈ വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

ചൈനീസ് കാർ നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീംസ് അഥവാ ബിവൈഡി അവരുടെ വാഹന നിര അപ്ഡേറ്റ് ചെയ്‍തിട്ടുണ്ട്. ഇതിൽ ബിവൈഡി അറ്റോ 3യുടെ പുതുക്കിയ മോഡലും അവതരിപ്പിച്ചു. വാഹനത്തിന് അകത്തും പുറത്തും കമ്പനി ചില ശ്രദ്ധേയമായ അപ്ഡേറ്റുകൾ വരുത്തി. മോഡലിന് ഇപ്പോൾ മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും അത്യാധുനിക സാങ്കേതികവിദ്യയും ഫീച്ചറുകളും നൽകിയിട്ടുണ്ട്. കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്‍ത പതിപ്പ് ലിസ്റ്റ് ചെയ്‍തിട്ടുണ്ട്. ഈ ഇലക്ട്രിക് കാർ 2022 നവംബറിൽ ആണ് ആദ്യമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. അതിനുശേഷം 2023 ജൂലൈയിൽ അതിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തി. ഇപ്പോള്‍ കമ്പനി കൂടുതല്‍ നൂതനമായ സവിശേഷതകളും പുതിയ ഡിസൈന്‍ ഘടകങ്ങളും ഉള്‍പ്പെടുത്തി അറ്റോ 3 നവീകരിച്ചു. അതിന്റെ വിശദാംശങ്ങൾ വിശദമായി അറിയാം.

2025 പതിപ്പിന് അറ്റോ 2-ന് സമാനമായ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ലഭിക്കുന്നു. പുനർരൂപകൽപ്പന ചെയ്ത ബമ്പർ, സിഗ്നേച്ചർ സ്റ്റൈൽ എൽഇഡി ഹെഡ്‌ലൈറ്റ് സജ്ജീകരണം, ഡിആർഎല്ലുകളുമായി ജോടിയാക്കിയ ട്രംപസോയിഡൽ എയർ ഡാം, പുതിയ റൂഫ് സ്‌പോയിലർ, ഇരുവശത്തും ട്രെൻഡിംഗ് കണക്റ്റിംഗ് ലൈറ്റ് ബാർ എന്നിവ ഉൾപ്പെടുന്നതാണ് ഇവി. ഏറ്റവും പുതിയ ഡ്യുവൽ-ടോൺ എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

അറ്റോ 3 ഫെയ്‌സ്‌ലിഫ്റ്റിൽ "ഗോഡ്‌സ് ഐ സി" ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. മൂന്ന് ക്യാമറ മൊഡ്യൂൾ, അഞ്ച് ലോംഗ്-റേഞ്ച് ക്യാമറകൾ, നാല് സറൗണ്ട്-വ്യൂ ക്യാമറകൾ, അഞ്ച് എംഎം-വേവ് റഡാറുകൾ, 28-ലധികം കാർ സെൻസിംഗ് അലേർട്ടുകളുള്ള 12 അൾട്രാസോണിക് റഡാറുകൾ എന്നിവ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ADAS സാങ്കേതികവിദ്യ ഇത് ഉപഭോക്താക്കൾക്ക് നൽകുന്നു.

ബിവൈഡി അറ്റോ 3യിൽ മുമ്പത്തെപ്പോലെ 49.9 kWh ഉം 60.5 kWh ഉം എന്ന രണ്ട് ബാറ്ററി ഓപ്ഷനുകൾ തുടർന്നും ലഭിക്കുന്നു. ഇതിലെ മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 200hp പവറും 310Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, ഇത് ശക്തമായ പ്രകടനം നൽകാൻ സഹായിക്കുന്നു. ആദ്യത്തേത് ഒറ്റ ചാർജിൽ പരമാവധി 345 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, രണ്ടാമത്തേത് പരമാവധി 420 കിലോമീറ്റർ റേഞ്ച് നൽകാൻ പ്രാപ്‍തമാണ്.

 

PREV
click me!

Recommended Stories

പുതിയ ഹെവി-ഡ്യൂട്ടി വാണിജ്യ വാഹനങ്ങൾ അവതരിപ്പിച്ച് ടാറ്റ
മൂടിപ്പുതച്ച നിലയിൽ മൂന്നാറിലെ വഴിയരികിൽ ഒരു ടാറ്റ പഞ്ച്! പിന്നിലെ രഹസ്യം