ഒറ്റചാര്‍ജില്‍ 500 കിമീ, പുത്തന്‍ കാറുമായി ഇന്ത്യന്‍ കമ്പനി

By Web TeamFirst Published Dec 6, 2020, 6:32 PM IST
Highlights

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കി.മി സഞ്ചരിക്കാവുന്ന കാറുമായി ഒരു ഇന്ത്യന്‍ കമ്പനി എത്തുന്നു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവീഗ് എന്ന സ്റ്റാര്‍ട്ട്അപ്പാണ് ഇന്ത്യയ്ക്കായി ഈ ഇലക്ട്രിക് കാര്‍ നിരത്തുകളിലെത്തിക്കാനൊരുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്സ്റ്റിങ്ഷന്‍ എം കെ1 എന്നാണ് ഈ പ്രീമിയം ഇലക്ട്രിക് കാറിന്‍റെ പേര്. ഡിസംബര്‍ നാലിന് ഈ വാഹനം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  150 Kw പവറും 2400 Nm ടോര്‍ക്കുമാണ് മോട്ടോര്‍ സൃഷ്ടിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും.  ഇന്ത്യയില്‍ ഇതുവരെ എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാള്‍ ഉയര്‍ന്ന റേഞ്ചാണിത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.4 സെക്കന്‍ഡുകള്‍ മാത്രം മതി വാഹനത്തിന്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 196 കിലോമീറ്ററാണ്.

നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ടൂ ഡോര്‍ പ്രീമിയം വാഹനമായിരിക്കും ഇത്. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 30 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സിദ്ധാര്‍ഥ് ബാഗ്രി, ധവാല്‍  വിനായക്, രാം ദിവേദി എന്നിവരുടെ ഉടമസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയാണ് പ്രവീഗ്. 

click me!