
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ ഏറ്റവും പുതിയ സബ്-4 മീറ്റർ എസ്‌യുവിയാണ് കിയ സിറോസ് . 9 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള അടിസ്ഥാന മോഡൽ മുതൽ 17.8 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ടോപ്പ്-സ്‌പെക്ക് ഉൾപ്പെടെ 13 വ്യത്യസ്ത വേരിയന്റുകളിലാണ് സിറോസ് എത്തുന്നത്. ജനുവരിയിലെ കിയ വിൽപ്പന ചാർട്ടിൽ, ഈ മോഡൽ മൂന്നാം സ്ഥാനത്താണ്. നിങ്ങൾക്ക് ബജറ്റ് കുറവാണെങ്കിലും സ്ലീക്ക് ഡിസൈനും നൂതന സവിശേഷതകളും വേണമെങ്കിലും സിറോസിന്‍റെ അടിസ്ഥാന മോഡൽ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇതാ കിയ സിറോസിന്‍റെ ബേസ് മോഡലായ എച്ച്ടികെ ടർബോ വേരിയന്‍റിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
എക്സ്റ്റീരിയറും ലുക്കും
നാലു മീറ്ററിൽ താഴെയുള്ള എസ്‌യുവിയുടെ പുറംഭാഗം വളരെ വലിയ ഫ്രണ്ട് ഫാസിയയും സ്‍പോർട്ടിയുമായി കാണപ്പെടുന്ന ടൈഗർ-നോസ് ഗ്രില്ലും ചേർന്ന് ബോക്‌സിയും പരുക്കൻ രൂപവും നൽകുന്നു. കറുത്ത സി-പില്ലറുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, മസ്‍കുലാർ റൂഫ് റെയിലുകൾ എന്നിവയുള്ള സിലൗറ്റ് വാൻ പോലെ തോന്നിപ്പിക്കും. വാതിലുകൾക്ക് സ്ട്രീംലൈൻ ചെയ്ത ഹാൻഡിലുകൾ ഉണ്ട്. കൂടാതെ കാറിൽ കവറുകൾ ഉള്ള 15 ഇഞ്ച് സ്റ്റീൽ വീലുകൾ, പിന്നിൽ ഒരു ഷാർക്ക് ഫിൻ ആന്റിന, ഓട്ടോ ഹാലൊജൻ ഹെഡ്‌ലൈറ്റുകൾ എന്നിവയുണ്ട്.
എഞ്ചിൻ
118 bhp കരുത്തും 172 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന സ്മാർട്ട്സ്ട്രീം G1.0 T-GDi പെട്രോൾ എഞ്ചിനാണ് സിറോസ് എച്ച്ടികെ ടർബോയ്ക്ക് കരുത്തേകുന്നത്. ഇത് മാനുവൽ ഗിയർബോക്സ് ഓപ്ഷനുമായി ഘടിപ്പിച്ചിരിക്കുന്നു.
ഇന്റീരിയറും ഫീച്ചറുകളും
കറുപ്പും ചാരനിറവും കലർന്ന ഡ്യുവൽ-ടോൺ തീം, ഓറഞ്ച് ആക്സന്റുകൾ, കറുപ്പും ചാരനിറവും നിറങ്ങളിലുള്ള സെമി-ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, ക്രമീകരിക്കാവുന്ന ഫ്രണ്ട് ഹെഡ്‌റെസ്റ്റ് എന്നിവയാണ് ഇന്റീരിയർ വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, പിൻ വിൻഡോകൾക്കുള്ള സൺഷേഡുകൾ, സൺഗ്ലാസ് ഹോൾഡർ എന്നിവയും എസ്‌യുവി വളരെ സുഖകരമാണ്. ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, സിറോസ് അടിസ്ഥാന വേരിയന്‍റിൽ ഫീച്ചറുകൾക്ക് യാതൊരു കുറവുമില്ല. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 4 സ്പീക്കറുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 4.2 ഇഞ്ച് മൾട്ടി-ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID) ഉള്ള സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ടിൽറ്റ്-അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
സുരക്ഷാ സവിശേഷതകൾ
സിറോസ് HTK ടർബോ വേരിയന്റ് സുരക്ഷയ്ക്ക് മികച്ചതും അതിന്റെ സെഗ്‌മെന്റിൽ വളരെ വേറിട്ടതുമാണ്. കാറിൽ ആറ് എയർബാഗുകൾ ഉണ്ട്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ സവിശേഷതകളിൽ ഉൾപ്പെടുന്നു.