BMW 6 സീരീസ് ഗ്രാൻ ടുറിസ്മോ: ലക്ഷ്വറിയുടെ പര്യായം, മികച്ച ഓഫറിൽ സ്വന്തമാക്കാം

By Web TeamFirst Published Oct 13, 2023, 11:39 AM IST
Highlights

കേരളത്തിൽ ബിഎംഡബ്ല്യു ഇവിഎംഓട്ടോക്രാഫ്റ്റിലൂടെ ബി.എം.ഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്മോ സ്വന്തമാക്കാം.

അഴക്, ആഢംബരം, അത്യാധുനിക ഡ്രൈവിങ് ഡൈനാമിക്സ് എന്നിവ ചേരുമ്പോള്‍ പുതിയ ബി.എം.ഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്മോ (BMW 6 Series Gran Turismo) ആയി. ഒഴുകുന്ന ലൈൻ ഗ്രാഫിക്സ് ആണ് ഡിസൈനിലെ ശ്രദ്ധേയമായ ഘടകം. ഇത് കംഫര്‍ട്ടിനൊപ്പം സ്പോര്‍ട്ടിയായ സ്വഭാവവും കാറിന് നൽകുന്നു.

ഇന്‍റീരിയറാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ഉയര്‍ന്ന ക്വാളിറ്റി മെറ്റീരിയലുകള്‍കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഇന്‍റീരിയര്‍ വിശാലമാണ്. ലെതര്‍ 'ദക്കോട്ട' അപ്ഹോള്‍സ്റ്ററിയും പിൻ സീറ്റിലെ എന്‍റര്‍ടെയ്ൻമെന്‍റ് സിസ്റ്റവും ലക്ഷ്വറിക്ക് പുതിയ തലം നൽകുന്നു.

ദീര്‍ഘദൂരയാത്രകള്‍ക്ക് കംഫര്‍ട്ട് നൽകുന്ന ഡ്രൈവിങ് ഡൈനാമിക്സ്, ഏറ്റവും മികച്ച കണക്റ്റിവിറ്റി ഫീച്ചറുകള്‍, എത്ര വേഗതയിലും നിയന്ത്രണം നൽകുന്ന രൂപഭംഗി എന്നിവ ബി.എം.ഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്മോയെ പ്രിയപ്പെട്ടതാക്കുന്നു.

പിൻനിരയിലെ സീറ്റുകള്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ആണ്. കംഫര്‍ട്ട് കുഷ്യനോട് കൂടിയ ഹെഡ്റെസ്റ്റ്, ഡയമണ്ട് സ്റ്റിച്ചിങ്ങുള്ള ദക്കോട്ട ലെതര്‍ സീറ്റുകള്‍ പരമാവധി യാത്രാസുഖം നൽകും. മുൻപിലെയും പിന്നിലെയും ഡോറുകളിലെ ആംബിയന്‍റ് ലൈറ്റ് കോൺടൂര്‍ ലൈറ്റിങ്ങാണ്. കാറിലേക്ക് കയറുമ്പോള്‍ ഒരു ആസ്വാദ്യകരമായ അന്തരീക്ഷത്തിലേക്കാണ് നിങ്ങള്‍ പ്രവേശിക്കുക.

മുൻ സീറ്റുകള്‍ക്ക് പിറകിൽ 10.2” വലിപ്പത്തിലെ രണ്ട് കളര്‍ സ്ക്രീനുകള്‍ ആണ് റിയര്‍ സീറ്റ് എന്‍റര്‍ടെയ്ൻമെന്‍റ് പ്രൊഫഷണലിന്‍റെ ഭാഗം. ടിൽറ്റ് ചെയ്യാവുന്ന ഈ സ്ക്രീനുകള്‍ ബ്ലൂ-റേ ഡ്രൈവോട് കൂടിയതാണ്. നാവിഗേഷൻ, ഓൺലൈൻ ഫീച്ചേഴ്സ്, യു.എസ്.ബി പോര്‍ട്ട്, എം.പി.ത്രി പ്ലെയര്‍ പോര്‍ട്ട്, ഗെയിം കൺസോള്‍, ഹെഡ്ഫോൺ എന്നിവ ഇത് സപ്പോര്‍ട്ട് ചെയ്യും.

4-സോൺ ക്ലൈമറ്റ് കൺട്രോൾ രണ്ടു നിരയിലെയും യാത്രക്കാര്‍ക്ക് ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിങ് ഉറപ്പുവരുത്തും. മെച്ചപ്പെട്ട പാനോരാമിക് സൺറൂഫ് ആണ് ബി.എം.ഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്മോയിലെത്. പൂര്‍ണമായും ഓട്ടോമാറ്റിക് ആയ സൺറൂഫ് ഒരു ബട്ടൺ ഉപയോഗിച്ചോ വാഹനത്തിന്‍റെ താക്കോൽ ഉപയോഗിച്ചോ പ്രവര്‍ത്തിപ്പിക്കാം. സ്ലൈഡ്, ലിഫ്റ്റ്, റോളര്‍ സൺബ്ലൈൻഡ്, വിൻഡ് ഡിഫ്ലക്റ്റര്‍ തുടങ്ങിയ ഫീച്ചറുകളും ഉണ്ട്.

എക്സ്റ്റീരിയറിലേക്ക് വന്നാൽ ഫ്രെയിംലൈസ് വിൻഡോകളാണ് ആദ്യം ശ്രദ്ധയിൽപ്പെടുക. ഒരു കൂപെ ഡിസൈൻ പോലെ തോന്നിക്കുന്ന വിൻഡോകള്‍ ഭംഗി കൂട്ടുന്നു. ഹെഡ് ലൈറ്റുകളിൽ ലേസര്‍ ഹൈ ബീം മോഡ് ഉണ്ട്. ഇത് 650 മീറ്റര്‍ വരെ പ്രകാശം നൽകുന്നു. ഇരുട്ടിൽ വ്യക്തമായ കാഴ്ച്ച നൽകുന്ന ഈ ലൈറ്റ് സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാണ് നിര്‍മ്മിച്ചിട്ടുള്ളത്.

കീ ലെസ് ഓപ്പണിങ്-ലോക്കിങ്, വയര്‍ലെസ് ചാര്‍ജിങ്, ബി.എം.ഡബ്ല്യു ലൈവ് കോക്പിറ്റ് പ്രൊഫഷണൽ, ബി.എം.ഡബ്ല്യു ജെസ്ച്ചര്‍ കൺട്രോൾ, റിമോട്ട് കൺട്രോൾ പാര്‍ക്കിങ് തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.
ബി.എം.ഡബ്ല്യു ട്വിൻപവര്‍ ടര്‍ബോ ഇൻലൈൻ 4-സിലിണ്ടര്‍ എൻജിനിലാണ് ബി.എം.ഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്മോ പ്രവര്‍ത്തിക്കുന്നത്. ഡീസൽ, പെട്രോള്‍ ഓപ്ഷനുകളിൽ കാര്‍ ലഭ്യമാണ്. രണ്ട് ഡീസൽ വേരിയന്‍റുകളാണ് കാറിനുള്ളത്-620d Luxury Line, 630d M Sport. പെട്രോള്‍ വേരിയന്‍റുകള്‍-630i M Sport, 630i M Sport Signature.

ആറ് നിറങ്ങളിൽ ബി.എം.ഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്മോ ലഭ്യമാണ്. ബ്ലാക് സഫയര്‍, താൻസനൈറ്റ് ബ്ലൂ, ബെറിന ഗ്രേയ്, മിനറൽ വൈറ്റ്, പൈമോണ്ട് റെഡ്, കാര്‍ബൺ ബ്ലാക് എന്നിവയാണ് നിറങ്ങള്‍.

കേരളത്തിൽ ബിഎംഡബ്ല്യു ഇവിഎംഓട്ടോക്രാഫ്റ്റിലൂടെ ബി.എം.ഡബ്ല്യു 6 സീരീസ് ഗ്രാൻ ടുറിസ്മോ സ്വന്തമാക്കാം. *4 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്കൗണ്ട്, *1 ലക്ഷം രൂപ വരെ എക്സ്ചേഞ്ച് ബെനിഫിറ്റ്, *1 ലക്ഷം രൂപവരെ കോര്‍പ്പറേറ്റ് ബെനിഫിറ്റ്, എക്സ്ക്ലൂസീവ് *BMW 360˚ ഫിനാൻസ് പ്ലാൻ തുടങ്ങി പരിമിതകാലത്തേക്ക് മികച്ച ഓഫറുകളും നേടാം.

 

*ഓഫറുകള്‍ തെരഞ്ഞെടുത്ത വേരിയന്‍റുകളിൽ പരിമിതകാലത്തേക്ക് മാത്രം. വ്യവസ്ഥകള്‍ക്ക് വിധേയം.

click me!