BMW iX EV : ക്രാഷ് ടെസ്റ്റിൽ തിളങ്ങി ബിഎംഡബ്ല്യു iX

Web Desk   | Asianet News
Published : Dec 12, 2021, 03:49 PM IST
BMW iX EV : ക്രാഷ് ടെസ്റ്റിൽ തിളങ്ങി ബിഎംഡബ്ല്യു iX

Synopsis

യൂറോ NCAP ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് നക്ഷത്രങ്ങൾ നേടിയിരിക്കുകയാണ് ഈ വാഹനം

ര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി‌എം‌ഡബ്ല്യു iX (BMW iX) ഇലക്ട്രിക്ക് എസ്‍യുവി ഡിസംബർ 13 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വിപണിയിലെ കമ്പനിയുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ഓഫറാണ് ഈ മോഡല്‍. ഇപ്പോഴിതാ യൂറോ NCAP ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് നക്ഷത്രങ്ങൾ നേടി ശക്തമായ സുരക്ഷ തെളിയിച്ചിരിക്കുകയാണ് ഈ വാഹനം. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്, റൈറ്റ് ഹാൻഡ് ഡ്രൈവ് കോൺഫിഗറേഷനുകളുടെ എല്ലാ വകഭേദങ്ങൾക്കും ഈ റേറ്റിംഗ് ബാധകമാണ്. പുതിയ ബിഎംഡബ്ല്യു iX (BMW iX) ഒരു CBU ആയിട്ടാണ് (പൂർണ്ണ ഇറക്കുമതി) വാഹനം ഇന്ത്യയിലേക്ക് വരുന്നത് എന്നതിനാല്‍ ക്രാഷ് ടെസ്റ്റില്‍ വിജയിച്ച മോഡല്‍ തന്നെയാകും രാജ്യത്ത് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബി‌എം‌ഡബ്ല്യു iX ക്രാഷ് ടെസ്റ്റ് സ്കോർ
മുതിര്‍ന്ന യാത്രികരുടെ സുരക്ഷാ വിഭാഗത്തിൽ BMW iX-ന് 91 ശതമാനം റേറ്റിംഗ് ലഭിച്ചു. ആകെയുള്ള 38 പോയിന്റിൽ 34.7 സ്കോർ ചെയ്‍തു. ഈ വിഭാഗത്തിൽ, iX-ന് ലാറ്ററൽ ഇംപാക്ട് ടെസ്റ്റിലും റിയർ ഇംപാക്ട് ടെസ്റ്റിലും മികച്ച സ്കോറുകൾ ലഭിച്ചു, അതേസമയം റെസ്ക്യൂ ആൻഡ് എക്സ്ട്രാക്ഷൻ ടെസ്റ്റിൽ ആകെയുള്ള രണ്ട് പോയിന്‍റില്‍ ഒരു പോയിന്റും ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റിൽ ആകെയുള്ള 16 പോയിന്‍റില്‍ നിന്ന് 2.3 പോയിന്റും നഷ്ടപ്പെട്ടു.

കുട്ടികളുടെ സുരക്ഷാ വിഭാഗത്തിൽ, iX-ന് 87 ശതമാനം റേറ്റിംഗ് ലഭിച്ചു. ആകെയുള്ള 49 പോയിന്റിൽ 43 എണ്ണം സ്കോർ ചെയ്‍തു. ഫ്രണ്ടൽ ഇംപാക്ട് ടെസ്റ്റ്, ലാറ്ററൽ ഇംപാക്ട് ടെസ്റ്റ്, ചൈൽഡ് റെസ്റ്റ്രെയിൻ സിസ്റ്റം (സിആർഎസ്) ഇൻസ്റ്റാളേഷൻ ടെസ്റ്റുകൾ എന്നിവയിൽ വാഹനം സാധ്യമായ പരമാവധി സ്‌കോറുകൾ നേടി. മുൻവശത്തെ പാസഞ്ചർ സീറ്റിലോ രണ്ടാം നിരയിലെ മധ്യഭാഗത്തെ സീറ്റിലോ CRS ഇല്ലാതിരുന്നതിനാൽ സുരക്ഷാ ഫീച്ചറുകളുടെ വിഭാഗത്തിൽ മാത്രമാണ് ഇത് ഇറക്കിയിരിക്കുന്നത്.

എന്നാല്‍ റോഡ് യൂസർ വിഭാഗത്തില്‍ വാഹനത്തിന്‍റെ പ്രകടനം മോശമായി. സാധ്യമായ 54 പോയിന്റിൽ 39.9 മാത്രമാണ് ഈ വിഭാഗത്തില്‍ സ്കോർ ചെയ്‍തത്. ഏറ്റവും കുറഞ്ഞ 73 ശതമാനം റേറ്റിംഗാണ് ഈ പരീക്ഷമത്തില്‍ ലഭിച്ചത്. ഹെഡ് ആൻഡ് ലെഗ് ഇംപാക്ട് പ്രൊട്ടക്ഷനിൽ മാന്യമായി പ്രകടനം നടത്തിയ വാഹനത്തിന് പെഡസ്ട്രിയൻ ഇംപാക്ട് ടെസ്റ്റിൽ  36 പോയിന്റിൽ 24.2 പോയിന്റ് ലഭിച്ചു. എന്നാൽ പെൽവിസ് ഇംപാക്ട് പ്രൊട്ടക്ഷനിൽ പൂജ്യം പോയിന്റ് നേടി. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (AEB) ടെസ്റ്റിൽ വാഹനം മികച്ച പ്രകടനം കാഴ്‍ചവച്ചു,. കാൽനട എഇബി ടെസ്റ്റിൽ 9-ൽ 6.9 പോയിന്റും സൈക്ലിസ്റ്റ് AEB ടെസ്റ്റിൽ 9-ൽ 8.7 പോയിന്റും നേടി.

സേഫ്റ്റി അസിസ്റ്റ് വിഭാഗത്തിൽ, വാഹനം 81 ശതമാനം റേറ്റിംഗ് നേടി. ആകെയുള്ള 19 പോയിന്റിൽ 13 എണ്ണം സ്കോർ ചെയ്‍തു. സ്‍പീഡ് അസിസ്റ്റ് ടെസ്റ്റ്, ഡ്രൈവർ അലേർട്ട്നെസ് മോണിറ്ററിംഗ് ടെസ്റ്റ്, കാർ-ടു-കാർ എഇബി ടെസ്റ്റ് എന്നിവയിലും iX മികച്ച സ്കോർ നേടി. എന്നിരുന്നാലും, ലെയ്ൻ-കീപ്പ് അസിസ്റ്റിലും സീറ്റ് ബെൽറ്റ് റിമൈൻഡർ ടെസ്റ്റിലും ഇതിന് പോയിന്റ് നഷ്‍ടമായി.

BMW iX ഇന്ത്യ: പ്രതീക്ഷിക്കുന്ന വിലയും എതിരാളികളും
ലോഞ്ച് ചെയ്‍തുകഴിഞ്ഞാൽ, BMW iX ഇന്ത്യയിൽ മോഴ്‍സിഡസ് ബെന്‍സ് EQC, ഔഡി ഇട്രോണ്‍ SUV, സ്‍പോര്‍ട്ബാക്ക്, ജാഗ്വര്‍ I-Pace എന്നിവയെ നേരിടും. ഇവിടെ ഓഫർ ചെയ്യുന്ന വേരിയന്‍റുകളെക്കുറിച്ച് ഇതുവരെ വ്യക്തമായ വിശദാംശങ്ങൾ ഇല്ല. വാഹനത്തിന്‍റെ എക്സ്-ഷോറൂം വില ഒരു കോടി രൂപയ്ക്ക് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Source : AutoCar India

PREV
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും