10 ലക്ഷത്തിൽ താഴെ ഒരു ഇലക്ട്രിക് കാർ സ്വപ്‍നമോ?

Published : May 08, 2026, 10:07 PM IST
EV charging stations

Synopsis

ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുകയാണ്. സർക്കാർ സഹായത്തോടെ പലരും ഇലക്ട്രിക് കാറുകളിലേക്ക് മാറുന്നു. 10 ലക്ഷം രൂപയിൽ താഴെ ബജറ്റുള്ളവർക്കായി ടാറ്റ പഞ്ച് ഇവി, ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ് ഇവി തുടങ്ങിയ മികച്ച മോഡലുകളെ ഈ ലേഖനം പരിചയപ്പെടുത്തുന്നു.

ഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതികവിദ്യയും പാരിസ്ഥിതിക പരിഗണനകളും കാരണം ആളുകൾ കൂടുതലായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്നു. പ്രത്യേകിച്ച് ദിവസേന യാത്ര ചെയ്യുന്നവരിൽ, പലരും ഇപ്പോൾ ഇലക്ട്രിക് കാറുകൾ തിരഞ്ഞെടുക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന  പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്താക്കൾക്കും കമ്പനികൾക്കും സർക്കാർ സബ്‍സിഡി പോലുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. അതുവഴി കൂടുതൽ കൂടുതൽ ആളുകൾ പെട്രോളിനും ഡീസലിനും പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നു. നിങ്ങൾ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയും നിങ്ങളുടെ ബജറ്റ് 10 ലക്ഷം രൂപ വരെയും ആണെങ്കിൽ അത്തരം ചില മോഡലുകളെ പരിചയപ്പെടാം.

ടാറ്റ പഞ്ച് ഇവി

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളിൽ ഒന്നാണ് ടാറ്റ പഞ്ച് ഇവി. പഞ്ച് ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട് - 265 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്ന 25 kWh ബാറ്ററി പായ്ക്കും 365 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് അവകാശപ്പെടുന്ന 35 kWh ബാറ്ററി പായ്ക്കും. ടാറ്റ പഞ്ച് ഇവിയുടെ വില 9.99 ലക്ഷം (എക്സ്-ഷോറൂം) മുതൽ ആരംഭിക്കുന്നു.

ടാറ്റ ടിയാഗോ ഇവി

 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മറ്റൊരു ഇലക്ട്രിക് കാറാണ് ടാറ്റ ടിയാഗോ ഇവി. ഇതിന്റെ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. വലുതും വീതിയേറിയതുമായ പഞ്ച് ഇവി ആവശ്യമില്ലാത്തവർക്ക് ടിയാഗോ ഇവി ഒരു മികച്ച ഓപ്ഷൻ ആയിരിക്കാം. ടാറ്റ ടിയാഗോ ഇവിയിൽ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട്: 19.2 kWh ബാറ്ററിയും 24 kWh ബാറ്ററിയും. 19.2 kWh ബാറ്ററി 223 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു, അതേസമയം വലിയ ബാറ്ററി ഒറ്റ ചാർജിൽ 293 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

എംജി കോമറ്റ് ഇവി

 ഈ പട്ടികയിലെ മൂന്നാമത്തെയും ഏറ്റവും താങ്ങാനാവുന്നതുമായ ഇലക്ട്രിക് വാഹനം എംജി കോമെറ്റാണ്. എംജി കോമെറ്റിന്റെ എക്സ്-ഷോറൂം എക്സ്-ഷോറൂം വില 4.99 ലക്ഷം രൂപ ആണ്. എങ്കിലും കോമെറ്റ് ബ്രാൻഡിന്റെ ബാസ് ഓപ്ഷനുമായി വരുന്നു. ഇതിനുസരിച്ച് ഉപഭോക്താക്കൾക്ക് കിലോമീറ്ററിന് 2.5 രൂപ നൽകും. ഇത് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമായി മാറുന്നു.

PREV
Read more Articles on
click me!

Recommended Stories

മാരുതിയുടെ വമ്പൻ ഓഫർ: ഈ കാറുകൾക്ക് 2.15 ലക്ഷം വരെ കിഴിവ്
ടാറ്റ നെക്സോൺ: വമ്പൻ കിഴിവോടെ സ്വന്തമാക്കാൻ അവസരം!