ചൈനയിൽ ഇവി ബാറ്ററി ഫാക്ടറി, 2.5 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ദക്ഷിണ കൊറിയന്‍ കമ്പനി

By Web TeamFirst Published Nov 29, 2021, 8:50 PM IST
Highlights

ദക്ഷിണ കൊറിയയിലെ എസ്‌കെ ഇന്നൊവേഷൻ കോ ലിമിറ്റഡിന്റെ ബാറ്ററി യൂണിറ്റ് ചൈനയിൽ ഒരു പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററി ഫാക്ടറി നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ദക്ഷിണ കൊറിയയിലെ എസ്‌കെ ഇന്നവേഷൻ കോ ലിമിറ്റഡിന്റെ ബാറ്ററി യൂണിറ്റ് ചൈനയിൽ ഒരു പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബാറ്ററി ഫാക്ടറി നിർമ്മിക്കാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി 2.53 ബില്യൺ ഡോളർ നിക്ഷേപിക്കാൻ എസ്‌കെ ഇന്നൊവേഷൻ പദ്ധതിയിടുന്നതായി ചൈനീസ് മാധ്യമമായ യാഞ്ചെങ് ന്യൂസിനെ ഉദ്ധരിച്ച് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോർട്ട് ചെയ്യുന്നു.

ഫോർഡ് മോട്ടോർ കോ, ഫോക്‌സ്‌വാഗൺ, ഹ്യുണ്ടായ് മോട്ടോർ കോ എന്നിവയ്‌ക്ക് ഇലക്ട്രിക് കാർ ബാറ്ററികൾ വിതരണം ചെയ്യുന്ന കമ്പനിയാണ് എസ്‌കെ ഇന്നൊവേഷന്‍. ഈ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ബാറ്ററി സബ്‌സിഡിയറി എസ്‌കെ ഓണിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഹംഗറി, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ ബാറ്ററി ഉൽ‌പാദന ഫാക്ടറികള്‍ ഉണ്ട്.

1.2 ട്രില്യൺ വോൺ (1.01 ബില്യൺ ഡോളർ) പ്രാരംഭ നിക്ഷേപത്തിൽ ചൈനയിൽ ഒരു പുതിയ ബാറ്ററി ഫാക്ടറി നിർമ്മിക്കാൻ പദ്ധതിയിട്ടതായി കമ്പനി സെപ്റ്റംബറിൽ പറഞ്ഞിരുന്നു. ആഗോള വിപണിയിൽ ബാറ്ററി ഓർഡറുകൾ നേടിയ ശേഷം വളർച്ചാ തന്ത്രമെന്ന നിലയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ചൈന, ഹംഗറി എന്നിവിടങ്ങളിൽ എസ്‌കെ ഓൺ (ബാറ്ററി) ഫാക്ടറികൾ നിർമ്മിക്കുന്നുവെന്ന് എസ്‌കെ ഓൺ പ്രസ്‍താവനയിൽ പറഞ്ഞു.

ഏകദേശം 220 ട്രില്യൺ വോൺ വിലമതിക്കുന്ന ഏകദേശം 1.6 ടെറാവാട്ട് മണിക്കൂർ (TWh) ബാറ്ററികളുടെ ഓർഡർ ബാക്ക്‌ലോഗ് ഉണ്ടെന്നും ഇത് ഏകദേശം 23 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾക്ക് കരുത്ത് പകരുമെന്നും എസ്‌കെ ഓൺ പറയുന്നു.

click me!