
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം 2025 മാർച്ചിൽ നിരത്തുകളിൽ എത്തും. മാരുതി ഇ വിറ്റാര എന്ന് വിളിക്കപ്പെടുന്ന ഈ ഇലക്ട്രിക് വാഹനം കഴിഞ്ഞ മാസം നടന്ന 2025 ഭാരത് മൊബിലിറ്റി ഷോയിലാണ് ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, തിരഞ്ഞെടുത്ത ഡീലർമാർ ഇലക്ട്രിക് എസ്‌യുവിക്കായി പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഡെൽറ്റ, സീറ്റ, ആൽഫ എന്നീ മൂന്ന് വേരിയന്റുകളിലാണ് മാരുതി വിറ്റാര ഇലക്ട്രിക് വാഹനം വാഗ്‍ദാനം ചെയ്യുന്നത്. വേരിയന്റ് തിരിച്ചുള്ള സവിശേഷതകളും വിശദാംശങ്ങളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അതിന്റെ എൻട്രി ലെവൽ ഡെൽറ്റ വേരിയന്റിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ നോക്കാം.
ഡിസൈൻ ഘടകങ്ങൾ:
പുറംഭാഗത്ത്, എൽഇഡി ഡിആർഎല്ലുകൾ ഉള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഇൻഡിക്കേറ്ററുകളുള്ള ഒആർവിഎം, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.
ബാറ്ററിയും റേഞ്ചും:
മാരുതി ഇ വിറ്റാര ഡെൽറ്റ ചെറിയ 48.8kWh ബാറ്ററി പായ്ക്കും സ്റ്റാൻഡേർഡ് 2WD സിസ്റ്റവും ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ. ഇത് 143bhp കരുത്തും 192.5Nm ടോർക്കും നൽകുന്നു. റേഞ്ച് ഔദ്യോഗികമായി ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. സീറ്റ, ആൽഫ ട്രിമ്മുകൾ ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് മോട്ടോറുകൾ നൽകുന്ന വലിയ 61.1kWh ബാറ്ററിയുമായി വരും. ഈ സജ്ജീകരണം 173bhp അവകാശപ്പെടുന്ന പവറും 500 കിലോമീറ്ററിൽ കൂടുതൽ MIDC-റേറ്റഡ് റേഞ്ചും നൽകുന്നു.
സുരക്ഷാ ഫീച്ചറുകൾ:
സുരക്ഷയ്ക്കായി മാരുതി ഇ വിറ്റാര ഡെൽറ്റയിൽ ഏഴ് എയർബാഗുകൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഐസോഫിക്സ് ചൈൽഡ് ആങ്കറേജുകൾ എന്നിവ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
ഇന്റീരിയർ സവിശേഷതകൾ:
മറ്റ് മാരുതി സുസുക്കി കാറുകളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രിക് വിറ്റാരയുടെ അടിസ്ഥാന വേരിയന്റിൽ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് MID, ടിൽറ്റ് ആൻഡ് ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് അഡ്‍ജസ്റ്റ്‌മെന്റ്, മൗണ്ടഡ് കൺട്രോളുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, ഫ്രണ്ട്, റിയർ യുഎസ്ബി എ, സി ചാർജിംഗ് പോർട്ടുകൾ, ഫാബ്രിക് സീറ്റ് അപ്ഹോൾസ്റ്ററി, റിയർ എസി വെന്റുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡേ-നൈറ്റ് ക്രമീകരിക്കാവുന്ന ഐആർവിഎം, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പുള്ള കീലെസ് എൻട്രി, കപ്പ്‌ഹോൾഡറുകളുള്ള റിയർ സെന്റർ ആംറെസ്റ്റ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകൾ ഉണ്ടാകും. അഡ്വാൻസ്‍ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം സ്യൂട്ട് ആൽഫ ട്രിമ്മിൽ മാത്രമായി നൽകും എന്നാണ് റിപ്പോർട്ടുകൾ.
വില പ്രതീക്ഷകൾ:
മാരുതി ഇ വിറ്റാര ഡെൽറ്റ വേരിയന്റിന് ഏകദേശം 20 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു, അതേസമയം വലിയ ബാറ്ററിയും ADAS ഉം ഉള്ള ഉയർന്ന വേരിയന്റുകൾക്ക് 30 ലക്ഷം രൂപ വരെ വില വരാം.