ഈ ഹ്യൂണ്ടായ് കാറുകൾക്ക് വലിയ വിലക്കിഴിവ്

Published : Oct 12, 2024, 09:08 AM ISTUpdated : Oct 12, 2024, 09:16 AM IST
ഈ ഹ്യൂണ്ടായ് കാറുകൾക്ക് വലിയ വിലക്കിഴിവ്

Synopsis

ഇതാ ഹ്യുണ്ടായിയുടെ ഉത്സവകാല ഓഫറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

ത്സവ സീസൺ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സീസൺ നവരാത്രി മുതൽ ദീപാവലി വരെ തുടരും. പലരും ഇതിൽ പുതിയ കാർ വാങ്ങാൻ ഇഷ്ടപ്പെടുന്നു. ഇക്കാരണത്താൽ, ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി, ഓട്ടോ കമ്പനികൾ ഉത്സവ സീസണിൽ ഡിസ്കൗണ്ട് ഓഫറുകൾ പ്രഖ്യാപിക്കുന്നു.

ഉത്സവ സീസണിലെ എല്ലാ സമയത്തെയും പോലെ, ഇത്തവണയും ഹ്യൂണ്ടായ് തിരഞ്ഞെടുത്ത വാഹനങ്ങൾക്ക് കിഴിവ് ഓഫറുകൾ പ്രഖ്യാപിച്ചു. അതിൽ ഹ്യൂണ്ടായ് വെന്യു, ഗ്രാൻഡ് ഐ10, ഐ 20, ഹ്യുണ്ടായ് എക്സ്റ്റീർ എന്നിവയിൽ ക്യാഷ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതാ ആ ഓഫറുകളെക്കുറിച്ച് അറേയേണ്ടതെല്ലാം.

ഹ്യൂണ്ടായിയുടെ വെന്യു ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണ്. ഇത് ഒരു സബ് കോംപാക്റ്റ് എസ്‌യുവിയാണ്, ഇതിന് നിലവിൽ 80,629 രൂപ കിഴിവ് ലഭിക്കുന്നു. നിങ്ങൾക്ക് എസ്‌യുവി ഇഷ്ടമാണെങ്കിൽ ഈ കാർ നിങ്ങൾക്ക് ഏറ്റവും മികച്ചതായിരിക്കും. ഹ്യുണ്ടായിയുടെ രണ്ടാമത്തെ എസ്‌യുവി എക്‌സ്‌റ്ററിന് കമ്പനി മികച്ച വിലക്കിഴിവും നൽകുന്നുണ്ട്. എക്‌സ്‌റ്റർ എസ്‌യുവിക്ക് 42,972 രൂപ കിഴിവ് ഹ്യൂണ്ടായ് നൽകുന്നു. കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണ് എക്‌സ്‌റ്റർ. ഈ എസ്‌യുവി ടാറ്റ പഞ്ചിന് കടുത്ത മത്സരമാണ് നൽകുന്നത്. അതേസമയം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐക്കണിക് ഹാച്ച്ബാക്കായ ഐ10ന് ഹ്യുണ്ടായ് മികച്ച കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഇതിൽ i20 ന് 55000 രൂപ കിഴിവ് ലഭിക്കും. കൂടാതെ, ഗ്രാൻഡ് i10 നിയോസിൽ നിങ്ങൾക്ക് 58000 രൂപ കിഴിവ് ലഭിക്കും.

7.94 ലക്ഷം മുതൽ 13.53 ലക്ഷം വരെയാണ് ഹ്യൂണ്ടായ് വെന്യു എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. അതേ സമയം എക്‌സെറ്റർ എസ്‌യുവിയുടെ എക്‌സ് ഷോറൂം വില 6 ലക്ഷം മുതൽ 10.43 ലക്ഷം രൂപ വരെയാണ്. 7.04 ലക്ഷം മുതൽ 11.21 ലക്ഷം രൂപ വരെയാണ് കമ്പനിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഹ്യുണ്ടായ് i20 യുടെ എക്‌സ് ഷോറൂം വില. അതേസമയം, എൻട്രി ലെവൽ ഹാച്ച്ബാക്കായ ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസിൻ്റെ എക്‌സ് ഷോറൂം വില 5.92 ലക്ഷം മുതൽ 8.56 ലക്ഷം രൂപ വരെയാണ്. ഈ ഓഫർ ഒക്ടോബർ 31 വരെയാണ്. 

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

PREV
click me!

Recommended Stories

വരുന്നത് ഇലക്ട്രിക് വാഹന ബൂം! ഇതാ ഉടൻ ഇന്ത്യൻ നിരത്ത് വാഴാൻ എത്തുന്ന ഇലക്ട്രിക് എസ്‌യുവികൾ
10,000 രൂപ ഇഎംഐ മതി! ശക്തമായ ടാറ്റ നെക്സോൺ എസ്‍യുവി സ്വന്തമാക്കാം