വൻ മൈലേജും താങ്ങാകും വിലയും; ഇതാ ചില സിഎൻജി എസ്‌യുവികൾ

Published : Jun 01, 2025, 05:22 PM IST
വൻ മൈലേജും താങ്ങാകും വിലയും; ഇതാ ചില സിഎൻജി എസ്‌യുവികൾ

Synopsis

ഇന്ധന വിലക്കയറ്റം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? 10 ലക്ഷത്തിൽ താഴെ വിലയുള്ള നാല് മികച്ച സിഎൻജി എസ്‌യുവികൾ പരിചയപ്പെടാം. ഹ്യുണ്ടായി എക്‌സ്റ്റർ, നിസാൻ മാഗ്നൈറ്റ്, ടാറ്റ പഞ്ച്, റെനോ കിഗർ എന്നിവയാണ് ഈ വാഹനങ്ങൾ.

നിങ്ങൾ ദിവസവും ദീർഘദൂരം സഞ്ചരിക്കുകയും ഇന്ധന വിലക്കയറ്റത്താൽ ബുദ്ധിമുട്ടുകയും ചെയ്യുന്ന ഒരാളോണോ? എങ്കിൽ, സിഎൻജി മികച്ചതും സാമ്പത്തിക ലാഭം നൽകുന്നതുമായ ഒരു ഓപ്ഷനായിരിക്കും. നിങ്ങൾ ഒതുക്കമുള്ളതും സിഎൻജിയിൽ ഓടാൻ കഴിയുന്നതുമായ ഒരു എസ്‍യുവി തിരയുകയാണെങ്കിൽ, നിങ്ങൾക്ക് ഈ നാല് ഓപ്ഷനുകൾ പരിഗണിക്കാം. ഈ സിഎൻജി എസ്‌യുവി കാറുകളുടെയെല്ലാം വില 10 ലക്ഷം രൂപയിൽ താഴെയാണ് എന്നതാണ് പ്രത്യേകത.

ഹ്യുണ്ടായി എക്‌സ്റ്റർ
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ എസ്‌യുവി എക്‌സ്റ്റർ സിഎൻജി ഓപ്ഷനിലും ലഭ്യമാണ്. സിഎൻജി മോഡിൽ 69 ബിഎച്ച്പി പവറും 95.2 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് കപ്പ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഇതും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. എക്സ്റ്റർ രണ്ട് സിഎൻജി വേരിയന്റുകളിലാണ് വരുന്നത് - ഹൈ-സിഎൻജി, ഹൈ-സിഎൻജി ഡ്യുവോ. ടാറ്റ പഞ്ചിലേതിന് സമാനമായ ഇരട്ട സിലിണ്ടർ സജ്ജീകരണമാണ് ഡ്യുവോ വേരിയന്റിലും ലഭിക്കുന്നത്, ഇത് കൂടുതൽ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു. രണ്ട് പതിപ്പുകളിലെയും ഇന്ധന ടാങ്ക് ശേഷി 60 ലിറ്ററാണ്. 

നിസാൻ മാഗ്നൈറ്റ്
ഈ പട്ടികയിലെ ഏറ്റവും പുതിയ പേരാണ് നിസാൻ മാഗ്നൈറ്റ്. ഇപ്പോൾ ഈ എസ്‌യുവി ഒരു റിട്രോഫിറ്റ് സിഎൻജി ഓപ്ഷനിലും ലഭ്യമാണ്. അതിന്റെ വില ഏകദേശം 75,000 രൂപയായിരിക്കും. ഇതിൽ സ്ഥാപിച്ചിട്ടുള്ള സിഎൻജി കിറ്റ് മോട്ടോജെനം എന്ന സർക്കാർ അംഗീകൃത മൂന്നാം കക്ഷി കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കിറ്റിന് മൂന്ന് വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ വാറന്‍റിയും ലഭിക്കും. സർക്കാർ അംഗീകൃത ഫിറ്റിംഗ് സെന്ററുകളിൽ മാത്രമേ ഇത് സ്ഥാപിക്കുകയുള്ളൂ. അങ്ങനെ സുരക്ഷയും നിയമങ്ങൾ പാലിക്കലും ഉറപ്പാക്കാൻ കഴിയും. ഈ സിഎൻജി ഓപ്ഷനിൽ 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ടാറ്റ പഞ്ച്
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ജനപ്രിയ എസ്‌യുവി പഞ്ച് സിഎൻജി പതിപ്പിലും ലഭ്യമാണ്. ഇതിൽ 1.2 ലിറ്റർ റെവോട്രോൺ എഞ്ചിൻ സജ്ജീകരിച്ചിരിക്കുന്നു. ഇത് സിഎൻജിയിൽ പ്രവർത്തിക്കുന്നു. ഇത് 73.4 ബിഎച്ച്പി പവറും 103 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. സിഎൻജിയിൽ ഈ എസ്‌യുവി കിലോഗ്രാമിന് 26.99 കിലോമീറ്റർ മൈലേജ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിന്റെ ഏറ്റവും പ്രത്യേകത, ഇരട്ട സിലിണ്ടർ സാങ്കേതികവിദ്യ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു എന്നതാണ്. രണ്ട് ചെറിയ സിഎൻജി ടാങ്കുകൾ ഒരുമിച്ച് 60 ലിറ്റർ വെള്ളത്തിന് തുല്യമായ ശേഷി നൽകുന്നു. ഇക്കാരണത്താൽ, സിഎൻജി പതിപ്പിൽ പോലും 210 ലിറ്റർ ബൂട്ട് സ്പേസ് ലഭ്യമാണ്. പെട്രോൾ, സിഎൻജി മോഡുകൾക്കിടയിൽ എളുപ്പത്തിൽ മാറാൻ അനുവദിക്കുന്ന ഒരൊറ്റ ഇസിയു ഇതിനുണ്ട്. കൂടാതെ ഇത് നേരിട്ട് സിഎൻജി മോഡിൽ സ്റ്റാർട്ട് ചെയ്യാനും കഴിയും.

റെനോ കിഗർ
റെനോ കിഗറിന് അടുത്തിടെ ഒരു സിഎൻജി ഓപ്ഷൻ ലഭിച്ചു. അതിൽ ഏകദേശം 80,000 രൂപയ്ക്ക് റിട്രോഫിറ്റ് കിറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. 5-സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.0-ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനിലാണ് ഈ കിറ്റ് പ്രവർത്തിക്കുന്നത്. ഈ കിറ്റിനെക്കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. പക്ഷേ, മൂന്ന് വർഷത്തെ വാറന്‍റി നൽകുമെന്ന്  പറഞ്ഞിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി യുദ്ധം: 2025 നവംബറിൽ ഒന്നാമനായത് ആര്?
വിപണി കീഴടക്കി ടാറ്റ പഞ്ച്; എന്താണ് ഈ കുതിപ്പിന് പിന്നിൽ?