
വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ നിരവധി പുതിയ കാറുകൾ പുറത്തിറങ്ങാൻ പോകുന്നു. അവയിൽ പലതും 7 സീറ്റർ കാറുകളാണ് എന്നതാണ് പ്രത്യേകത. പ്രീമിയം 7 സീറ്റർ എംപിവിയായ എംജി എം9, കിയയുടെ കാരൻസ് ക്ലാവിസ് ഇവി, മഹീന്ദ്രയുടെ ഏഴ് സീറ്റർ ഇലക്ട്രിക് എസ്‌യുവിയായ XEV 7E തുടങ്ങിയ മോഡലുകൾ വിണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ കാറുകളുടെ പ്രത്യേകതകൾ അറിയാം.
കിയ കാരൻസ് ക്ലാവിസ് ഇവി
കിയ ഇന്ത്യ അടുത്ത ആഴ്ച ജൂലൈ 15 ന് ഇന്ത്യയിൽ പുതിയ ഇലക്ട്രിക് ഫാമിലി കാറായ കിയ കാരൻസ് ക്ലാവിസ് ഇവി പുറത്തിറക്കും. ഒറ്റ ചാർജിൽ 490 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. കിയ കാരൻസ് ക്ലാവിസ് ഇവിയുടെ ബാറ്ററി 42kWh മുതൽ 51.4kWh വരെയാണ്. രൂപത്തിലും സവിശേഷതകളിലും, കിയ കാരൻസ് ക്ലാവിസ് ഇവിയും കാരൻസ് പോലെ മികച്ചതായിരിക്കും.
എംജി മജസ്റ്റർ
ടൊയോട്ട ഫോർച്യൂണറുമായി മത്സരിക്കുന്ന പുതിയ ഫുൾ സൈസ് എസ്‌യുവി മജസ്റ്ററിനെ ഈ വർഷത്തെ ഉത്സവ സീസണിൽ പുറത്തിറക്കാൻ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഒരുങ്ങുകയാണ്. ശക്തവും ആധുനികവുമായ സവിശേഷതകളുള്ള എംജി മജസ്റ്ററിൽ 218 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനായിരിക്കും ഉണ്ടാകുക. ഈ എസ്‌യുവി 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി വരും.
എംജി എം9
ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ ഈ മാസം തങ്ങളുടെ പ്രീമിയം എംപിവി എംജി എം9 പുറത്തിറക്കാൻ പോകുന്നു. എംജി തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഈ പ്രസിഡൻഷ്യൽ ലിമോസിൻ വാങ്ങാം. കിയ കാർണിവൽ ലിമോസിൻ, ടൊയോട്ട വെൽഫയർ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനാണ് എം9 ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, 548 കിലോമീറ്റർ വരെ ഒറ്റ ചാർജ് റേഞ്ച് ഉള്ള 90kWh NMC ബാറ്ററിയും ഇതിനുണ്ട്.
മഹീന്ദ്ര XEV 7e
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയെക്കുറിച്ച് ഓഗസ്റ്റ് 15 ന് ഒരു വലിയ പ്രഖ്യാപനം നടത്താൻ പോകുന്നു. മഹീന്ദ്ര XUV700 ന്റെ ഇലക്ട്രിക് വേരിയന്റായ XEV 7e യും ഇതിൽ ഉൾപ്പെടുത്തും എന്നാണ് റിപ്പോട്ടുകൾ.