അൽകാസറിൽ അപ്രതീക്ഷിത കിഴിവ്: 2025-ലെ ഓഫർ ഇതാ

Published : Dec 08, 2025, 04:37 PM IST
Hyundai Alcazar, Hyundai Alcazar Safety, Hyundai Alcazar Offer, Hyundai Alcazar Features, Hyundai Alcazar Sales

Synopsis

2025 ഡിസംബറിൽ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ എസ്‌യുവിയായ അൽകാസറിന് 40,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ ലേഖനം വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകൾ, പവർട്രെയിൻ ഓപ്ഷനുകൾ, മറ്റ് പ്രധാന സവിശേഷതകൾ എന്നിവ വിശദീകരിക്കുന്നു.

2025 അവസാനത്തോടെ ഒരു പുതിയ എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കൊരു സന്തോഷവാർത്തയുണ്ട്. 2025 ഡിസംബറിൽ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ ഇടത്തരം എസ്‌യുവിയായ അൽകാസറിൽ ബമ്പർ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവിൽ ഹ്യുണ്ടായി അൽകാസറിൽ ഉപഭോക്താക്കൾക്ക് 40,000 രൂപ വരെ ലാഭിക്കാം. കിഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം. ഈ ഹ്യുണ്ടായി എസ്‌യുവിയുടെ സവിശേഷതകൾ, പവർട്രെയിൻ, വിലകൾ എന്നിവ വിശദമായി പരിശോധിക്കാം

ശക്തമായ സുരക്ഷ

ആറ് എയർബാഗുകൾ, ഇഎസ്പി, ഹിൽ അസിസ്റ്റ് കൺട്രോൾ, ടിപിഎംഎസ്, സറൗണ്ട്-വ്യൂ ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, തിരഞ്ഞെടുത്ത എഡിഎഎസ് സവിശേഷതകൾ (ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാണിംഗ് പോലുള്ളവ) എന്നിവയാണ് സുരക്ഷാ സവിശേഷതകൾ. ഹ്യുണ്ടായി അൽകാസർ നാല് വേരിയന്റുകളിലും ഒമ്പത് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.

എസ്‌യുവി സവിശേഷതകൾ

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയും ഹ്യുണ്ടായി അൽകാസറിന്റെ സവിശേഷതകളാണ്. കൂടാതെ, വയർലെസ് ചാർജർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ (ബ്ലൂലിങ്ക്), ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും എസ്‌യുവിയുടെ സവിശേഷതകളാണ്.

പവർട്രെയിൻ

ഹ്യുണ്ടായി അൽകാസറിനുള്ള പവർട്രെയിൻ ഓപ്ഷനുകളിൽ 116 bhp കരുത്തും 250 എൻഎൺ ടോ‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും, 160 bhp കരുത്തും 253 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ഉൾപ്പെടുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

PREV
Read more Articles on
click me!

Recommended Stories

മാരുതി സുസുക്കി അൾട്ടോയുടെ 25 വർഷം: ഒരു ഇതിഹാസത്തിന്‍റെ യാത്ര
കാത്തിരിപ്പിന് വിരാമം; വിപണി പിടിക്കാൻ ആറ് പുത്തൻ കാറുകൾ