
ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങൾ പുറത്തിറക്കാനുള്ള പദ്ധതികൾ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായിയും കിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഈ മോഡലുകളുടെ പേരുകളും മറ്റ് വിശദാംശങ്ങളും ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എസ്‌യുവികളിൽ വലിയ പ്രതീക്ഷകളാണ് വച്ചുപുലർത്തുന്നത്. അവരുടെ വരാനിരിക്കുന്ന ഹൈബ്രിഡ് മോഡലുകളും ഈ വിഭാഗത്തിൽ പെടും. വളരെ ജനപ്രിയമായ ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും ഇടത്തരം എസ്‌യുവികൾ 2027 ൽ അവയുടെ തലമുറ അപ്‌ഗ്രേഡുകളുമായി ഹൈബ്രിഡിലേക്ക് മാറും. അവയ്ക്ക് പിന്നാലെ മൂന്ന്-വരി ഹൈബ്രിഡ് എസ്‌യുവികളും ഉണ്ടാകും. വരാനിരിക്കുന്ന ഹ്യുണ്ടായി, കിയ ഹൈബ്രിഡ് എസ്‌യുവികളുടെ ചില വിശദാംശങ്ങൾ ഇതാ.
ഹ്യുണ്ടായ് Ni1i 2027
മൂന്നാം തലമുറ ഹ്യുണ്ടായി ക്രെറ്റ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് എന്നിവയുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളുമായി വരും. ഹ്യുണ്ടായിയുടെ 1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വൈദ്യുതീകരിച്ചേക്കാം. വരാനിരിക്കുന്ന ഹ്യുണ്ടായി 7-സീറ്റർ എസ്‌യുവിയിലും (Ni1i) ഇതേ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കും .
ഹ്യുണ്ടായി പാലിസേഡ്
ഹ്യുണ്ടായി പാലിസേഡ് എസ്‌യുവി 2.5 ലിറ്റർ ഹൈബ്രിഡ് പവർട്രെയിനുമായി വന്നേക്കാം, ഇത് 1,015 കിലോമീറ്റർ മൈലേജും 14.1 കിലോമീറ്റർ ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയിൽ ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ഇക്കോ, സ്‌പോർട്, മൈ ഡ്രൈവ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും മഡ്, സ്നോ, സാൻഡ് എന്നിങ്ങനെ മൂന്ന് ടെറൈൻ മോഡുകളും ഉണ്ടായിരിക്കും.
പുതുതലമുറ കിയ സെൽറ്റോസ്
പുതുതലമുറ കിയ സെൽറ്റോസിൽ മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഉയർന്ന നിലവാരമുള്ള ഇന്റീരിയർ, ഹൈബ്രിഡ് പവർട്രെയിൻ എന്നിവ ഉണ്ടാകും. നിലവിലുള്ള എഞ്ചിൻ സജ്ജീകരണവും ഇത് നിലനിർത്തും. പുതുതലമുറ ക്രെറ്റയെപ്പോലെ, പുതിയ സെൽറ്റോസും 1.5 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കാനാണ് സാധ്യത.
കിയ 7 സീറ്റർ ഹൈബ്രിഡ്
കിയ സോറെന്റോയെ അടിസ്ഥാനമാക്കിയുള്ളതും അതിന്റെ പ്ലാറ്റ്‌ഫോമും സവിശേഷതകളും പങ്കിടുന്നതുമായ കിയ 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവി (MQ4i) ആയിരിക്കും. എങ്കിലും, അതിന്റെ രൂപകൽപ്പന വ്യത്യസ്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 4.8 മീറ്റർ നീളമുള്ള കിയ MQ4i കിയ ഇന്ത്യയുടെ അനന്തപൂർ ഉൽപാദന കേന്ദ്രത്തിലായിരിക്കും നിർമ്മിക്കുന്നത്.