ഹ്യുണ്ടായ് സ്‍മാർട്ട് കെയർ: അറിയേണ്ടതെല്ലാം

Published : Nov 29, 2026, 11:38 PM IST
Hyundai i10

Synopsis

ഉപഭോക്താക്കൾക്കായി രാജ്യവ്യാപകമായി സൗജന്യ കാർ പരിശോധന ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഹ്യുണ്ടായ് സ്മാർട്ട് കെയർ ക്ലിനിക് എന്ന പേരിൽ സംഘടിപ്പിക്കുന്ന സർവീസ് ക്യാമ്പ് നവംബർ 24 മുതൽ ഡിസംബർ 8 വരെ നടക്കും. ക്യാമ്പിന്റെ ഭാഗമായി സൗജന്യ 50 പോയിന്റ് വാഹന പരിശോധനയും വിവിധ സേവനങ്ങൾക്ക് ഇളവുകളും ലഭിക്കും.

ഉപഭോക്താക്കൾക്കായി രാജ്യവ്യാപകമായി സൗജന്യ കാർ പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഹ്യുണ്ടായ് സ്മാർട്ട് കെയർ ക്ലിനിക് എന്ന പേരിൽ സംഘടിപ്പിക്കുന്ന സർവീസ് ക്യാമ്പ് 2026 നവംബർ 24 മുതൽ ഡിസംബർ 8 വരെ നടക്കും. രാജ്യത്തുടനീളമുള്ള 1,700ലധികം അംഗീകൃത ഹ്യുണ്ടായ് സർവീസ് സെന്ററുകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശൈത്യകാലത്തിന് മുന്നോടിയായി വാഹനങ്ങളുടെ സുരക്ഷയും മികച്ച പ്രവർത്തനക്ഷമതയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ക്യാമ്പിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യമായി 50 പോയിന്റ് വാഹന പരിശോധന ലഭിക്കും. കൂടാതെ വാഹനങ്ങളുടെ മെയിന്റനൻസ്, എക്സ്റ്റൻഡഡ് വാറന്റി, റോഡ്‌സൈഡ് അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങൾക്കും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സൗജന്യമായി 50 പോയിന്റ് വാഹന പരിശോധന എഞ്ചിൻ, ബ്രേക്ക്, ഇലക്ട്രിക്കൽ സംവിധാനം, സസ്‌പെൻഷൻ എന്നിവ ഉൾപ്പെടെ വാഹനത്തിന്റെ പ്രധാന ഭാഗങ്ങൾ പരിശോധിക്കുന്നതാണ് 50 പോയിന്റ് പരിശോധന. വാഹനത്തിന്റെ നിലവിലെ അവസ്ഥ മനസിലാക്കാനും ഭാവിയിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ മുൻകൂട്ടി കണ്ടെത്താനും ഇത് സഹായിക്കും.

വിവിധ സേവനങ്ങൾക്ക് 30% വരെ ഇളവ്

ക്യാമ്പിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്:

വാഹന പരിശോധന: 50 പോയിന്റ് പരിശോധന പൂർണമായും സൗജന്യം.

മെക്കാനിക്കൽ ലേബർ ചാർജുകൾ: 30% വരെ ഇളവ്.

എക്സ്റ്റൻഡഡ് വാറന്റി: 15% വരെ ഇളവ്.

മെക്കാനിക്കൽ, മെയിന്റനൻസ് പാർട്‌സുകൾ: 10% ഇളവ്.

ഇന്റീരിയർ, എക്സ്റ്റീരിയർ പരിചരണ സേവനങ്ങൾ, സെറാമിക് കോട്ടിങ്: 15% ഇളവ്.

റോഡ്‌സൈഡ് അസിസ്റ്റൻസ്: 15% ഇളവ്.

എവിടെ ലഭിക്കും ഈ ആനുകൂല്യങ്ങൾ? 2026 നവംബർ 24 മുതൽ ഡിസംബർ 8 വരെ രാജ്യത്തെ 1,700ലധികം അംഗീകൃത ഹ്യുണ്ടായ് സർവീസ് സെന്ററുകളിൽ ക്യാമ്പ് നടക്കും. ഉപഭോക്താക്കൾക്ക് തൊട്ടടുത്തുള്ള ഹ്യുണ്ടായ് സർവീസ് സെന്ററിലെത്തി ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താം.

ഉപഭോക്തൃ സേവനത്തിന് മുൻഗണന ഉപഭോക്താക്കൾക്ക് മികച്ച ഉടമസ്ഥാവകാശ അനുഭവം നൽകുന്നതിനും വാഹനങ്ങളുടെ പരിപാലനം കൂടുതൽ എളുപ്പമാക്കുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് സ്മാർട്ട് കെയർ ക്ലിനിക്കിലൂടെ പ്രതിഫലിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നാഷണൽ സർവീസ് മേധാവി നിലേഷ് ഷാ പറഞ്ഞു. വാഹനങ്ങളുടെ മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനൊപ്പം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ ഇലക്ട്രിക് വിപണിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ
വിപണി പിടിക്കാൻ ടാറ്റയുടെ പുതിയ 7-സീറ്റർ ഇവികൾ വരുന്നു!