ജപ്പാൻ ക്രാഷ് ടെസ്റ്റിൽ തിളങ്ങി ഇന്ത്യൻ നി‍ർമ്മിത മാരുതി സുസുക്കി ഫ്രോങ്ക്സ്

Published : May 15, 2025, 03:56 PM IST
ജപ്പാൻ ക്രാഷ് ടെസ്റ്റിൽ തിളങ്ങി ഇന്ത്യൻ നി‍ർമ്മിത മാരുതി സുസുക്കി ഫ്രോങ്ക്സ്

Synopsis

ജപ്പാൻ എൻസിഎപി സുരക്ഷാ പരിശോധനയിൽ ഇന്ത്യൻ നിർമ്മിത മാരുതി സുസുക്കി ഫ്രോക്സ് 84% സ്കോർ നേടി. ക്രാഷ് സുരക്ഷയിൽ 76% ഉം പ്രതിരോധ സുരക്ഷയിൽ 92% ഉം സ്കോർ നേടിയ ഫ്രോങ്ക്സ്, നാല് സ്റ്റാറുകൾ നേടി.

ന്ത്യൻ നി‍ർമ്മിത മാരുതി സുസുക്കി ഫ്രോക്സ് ജപ്പാൻ എൻസിഎപി സുരക്ഷാ പരിശോധനയ്ക്ക് വിധേയമായി. അവിടെ അത് 84 ശതമാനം സ്കോർ ചെയ്തു. അതായത് 193.8 ൽ 163.75 പോയിന്റുകൾ സ്വന്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച ഈ വാഹനം 2024 ഒക്ടോബറിൽ ആണ് ജപ്പാനിൽ പുറത്തിറക്കിയത്. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. അതേസമയം ഇന്ത്യൻ മോഡലിന് ഈ ഫീച്ച‍ർ ലഭിക്കുന്നില്ല. സുരക്ഷാ പരിശോധനകളിൽ ഫ്രോങ്ക്സ് നാല് സ്റ്റാറുകൾ നേടിയതായി ജപ്പാൻ എൻസിഎപി വെളിപ്പെടുത്തി.

ജെഎൻസിഎപി പ്രസിദ്ധീകരിച്ച ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ക്രാഷ് സുരക്ഷയിൽ ഫ്രോങ്ക്സിന് 76 ശതമാനം സുരക്ഷാ സ്കോറും പ്രതിരോധ സുരക്ഷയിൽ 92 ശതമാനം സുരക്ഷാ സ്കോറും ലഭിച്ചു. ഫുൾ-റാപ്പ് ഫ്രണ്ടൽ കൊളീഷൻ, സൈഡ് കൊളീഷൻ (ഡ്രൈവർ സീറ്റ്), കാൽനടയാത്രക്കാരുടെ കാലുകളുടെ സംരക്ഷണം എന്നിവയ്ക്ക് കോം‌പാക്റ്റ് എസ്‌യുവിക്ക് പൂർണ്ണ പോയിന്റുകൾ ലഭിച്ചു. കഴുത്തിലെ പരിക്ക് സംരക്ഷണം, പാസഞ്ചർ സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ പരിശോധനകൾ എന്നിവയിൽ അഞ്ചിൽ നാല് പോയിന്റുകളും കാൽനടയാത്രക്കാരുടെ തല സംരക്ഷണത്തിന് അഞ്ചിൽ മൂന്ന് പോയിന്റുകളും ലഭിച്ചു.

മാരുതി സുസുക്കിയുടെ പ്രീമിയം ബ്രാൻഡായ നെക്സ എക്സ്പീരിയൻസിന് കീഴിലാണ് ഫ്രോങ്ക്സ് വരുന്നത്. മൂന്ന് പവർട്രെയിനുകളിൽ ഈ വാഹനം ലഭ്യമാണ്. എൻട്രി ലെവൽ മോഡലിന് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 6,000 rpm-ൽ 88.5 bhp കരുത്തും 4,400 rpm-ൽ 113 Nm  ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആദ്യത്തേതിന് 21.79 കിമി ഇന്ധനക്ഷമതയും രണ്ടാമത്തേതിന് 22.89 കിമി ഇന്ധനക്ഷമതയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 5,500 rpm-ൽ 98.6 bhp കരുത്തും 2,000 - 4,500 rpm-ൽ 147.6 Nm ടോർ‍ക്കും നൽകുന്ന ഒരുലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഫ്രോങ്ക്സിൽ വാഗ്‍ദാനം ചെയ്യുന്നു.  ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറുമായി ഘടിപ്പിച്ചിരിക്കുന്നു. മൂന്നാമത്തെ ഓപ്ഷൻ സിഎൻജി മോഡലാണ്. ഇത് 6,000 ആർപിഎമ്മിൽ 76.4 ബിഎച്ച്പി കരുത്തും 4,300 ആർപിഎമ്മിൽ 98.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

മാരുതി ഡിസയറിൽ ഡിസംബറിൽ മികച്ച ഓഫ‍ർ
5.47 ലക്ഷം വിലയുള്ള ഈ ജനപ്രിയ കാറിന് ഇപ്പോൾ വമ്പൻ വിലക്കിഴിവും