കോംപാക്ട് എസ്‌യുവി: പഞ്ചിന്‍റെ കുതിപ്പ്, ബ്രെസയുടെ കിതപ്പ്

Published : Jul 17, 2026, 12:17 PM IST
TATA Punch, TATA Punch Safety, Indian compact SUV sales report

Synopsis

2026 ജൂണിൽ ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി വിപണി 35 ശതമാനം വളർച്ച രേഖപ്പെടുത്തി. ടാറ്റ പഞ്ച് 101 ശതമാനം വളർച്ചയോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, ടാറ്റ നെക്സോണും മാരുതി ഫ്രോങ്ക്സും മികച്ച പ്രകടനം കാഴ്ചവെച്ചു. അതേസമയം, ഒരുകാലത്ത് വിപണി ഭരിച്ചിരുന്ന മാരുതി ബ്രെസയുടെ വിൽപ്പനയിൽ വലിയ ഇടിവുണ്ടായി.

ന്ത്യയിൽ നാലു മീറ്ററിൽ താഴെയുള്ള കോംപാക്ട് എസ്‌യുവികൾക്കുള്ള ആവശ്യകത കുത്തനെ ഉയരുന്നു. 2026 ജൂണിൽ ഈ വിഭാഗത്തിൽ മാത്രം 1,10,161 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഏകദേശം 35 ശതമാനം വളർച്ചയാണ് ഈ വിഭാഗം നേടിയത്. ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ചും നെക്സോണുമാണ് ജൂണിൽ വിപണിയെ നയിച്ചത്. ഹ്യുണ്ടായി വെന്യു, മാരുതി ഫ്രോങ്ക്സ്, മഹീന്ദ്ര എക്‌സ്‌യുവി 3XO, കിയ സോനെറ്റ് എന്നിവയും ആദ്യ പത്തിലെത്തി.

പഞ്ചിന് ഇരട്ടിയിലേറെ വളർച്ച

ജൂൺ മാസത്തിൽ ടാറ്റ പഞ്ച് 21,006 യൂണിറ്റുകളുടെ വിൽപ്പനയുമായി ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് 101 ശതമാനം വളർച്ചയാണ് പഞ്ച് സ്വന്തമാക്കിയത്. ഇതോടെ 20,000 യൂണിറ്റ് വിൽപ്പന കടന്ന ഏക കോംപാക്ട് എസ്‌യുവിയായി പഞ്ച് മാറി. മേയ് മാസത്തേക്കാൾ നേരിയ വർധനയും രേഖപ്പെടുത്തിയ പഞ്ച്, ഏകദേശം 19 ശതമാനം വിപണി വിഹിതവും സ്വന്തമാക്കി.

നെക്സോൺ രണ്ടാം സ്ഥാനത്ത്, ഫ്രോങ്ക്സ് മൂന്നാമത്

ടാറ്റ നെക്സോൺ 18,335 യൂണിറ്റുകളുടെ വിൽപ്പനയുമായി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 58 ശതമാനം വളർച്ച നേടിയെങ്കിലും മേയ് മാസത്തേക്കാൾ ചെറിയ ഇടിവാണ് രേഖപ്പെടുത്തിയത്. മാരുതി ഫ്രോങ്ക്സ് 13,135 യൂണിറ്റുകൾ വിറ്റഴിച്ച് മൂന്നാം സ്ഥാനത്തെത്തി. വാർഷിക അടിസ്ഥാനത്തിൽ ഏകദേശം 34 ശതമാനം വളർച്ച നേടിയെങ്കിലും മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ കുറവുണ്ടായി.

വെന്യുവിനും എക്‌സ്‌യുവി 3എക്‌സ്ഒയ്ക്കും ഇടയിൽ കടുത്ത മത്സരം

ഹ്യുണ്ടായി വെന്യു 10,776 യൂണിറ്റുകളുടെ വിൽപ്പനയുമായി നാലാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ 57 ശതമാനം വളർച്ചയാണ് വെന്യു നേടിയത്. അതേസമയം, മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്ഒ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തിയത്. മേയ് മാസത്തിലെ 6,717 യൂണിറ്റുകളിൽ നിന്ന് ജൂണിൽ 10,063 യൂണിറ്റുകളായി വിൽപ്പന ഉയർന്നു. ഒരു മാസത്തിനുള്ളിൽ ഏകദേശം 50 ശതമാനവും വാർഷിക അടിസ്ഥാനത്തിൽ 42 ശതമാനവും വളർച്ചയാണ് ഈ മോഡൽ സ്വന്തമാക്കിയത്.

ബ്രെസയ്ക്ക് തിരിച്ചടി

ഒരുകാലത്ത് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്ന മാരുതി ബ്രെസയ്ക്ക് ഇത്തവണ തിരിച്ചടിയായി. ജൂണിൽ 9,939 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 31 ശതമാനം കുറവാണ്. ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ എത്തുമെന്ന പ്രതീക്ഷയിൽ പല ഉപഭോക്താക്കളും കാത്തിരിക്കുകയാണെന്നാണ് വിപണി വിലയിരുത്തൽ.

മറ്റ് മോഡലുകളുടെ പ്രകടനം

ജൂണിൽ കിയ സോനെറ്റ് 9,231 യൂണിറ്റുകളും ഹ്യുണ്ടായി എക്സ്റ്റർ 8,154 യൂണിറ്റുകളും സ്കോഡ കൈലാക്ക് 4,039 യൂണിറ്റുകളും വിറ്റഴിച്ചു. അതേസമയം ടൊയോട്ട ടൈസർ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, കിയ സിറോസ്, മാരുതി ജിംനി എന്നിവയുടെ വിൽപ്പനയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ മത്സരം കൂടുതൽ ശക്തമാകുന്നതിനിടെ, വരും മാസങ്ങളിൽ പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും എത്തുന്നതോടെ വിപണിയിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യൻ വിപണി കീഴടക്കി ഡിസയർ; എന്താണ് രഹസ്യം?
മാരുതിയുടെ രഹസ്യ ഹൈബ്രിഡ്: 35 കി.മീ മൈലേജ് നേടുമോ?