ഇസുസു ഐ-കെയർ മൺസൂൺ ക്യാമ്പ്: മികച്ച ആനുകൂല്യങ്ങൾ

Published : Jun 13, 2025, 11:30 AM IST
Isuzu D-Max Pickup

Synopsis

ഇസുസു ഡി-മാക്സ് പിക്ക്-അപ്പ്, എസ്‌യുവി ശ്രേണിക്കായി ഇസുസു മോട്ടോർ ഇന്ത്യ 'ഇസുസു ഐ-കെയർ മൺസൂൺ ക്യാമ്പ്' സംഘടിപ്പിക്കുന്നു. 

ജാപ്പനീസ് വാഹന ബ്രാൻഡായ ഇസുസു മോട്ടോർ ഇന്ത്യ തങ്ങളുടെ ഇസുസു ഡി-മാക്സ് പിക്ക്-അപ്പ്, എസ്‌യുവി ശ്രേണിക്കായി രാജ്യമെമ്പാടും 'ഇസുസു ഐ-കെയർ മൺസൂൺ ക്യാമ്പ്' നടത്തുന്നു. രാജ്യത്തുടനീളമുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ സീസണിൽ തടസരഹിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിന് മുൻകരുതൽ അറ്റകുറ്റപ്പണികൾക്കൊപ്പം മികച്ച ആനുകൂല്യങ്ങളും നൽകുക എന്നതാണ് ഈ സർവീസ് ക്യാമ്പിന്‍റെ ലക്ഷ്യം.

'ഇസുസു കെയർ' 2025 ജൂൺ 16 മുതൽ 21 വരെ നടക്കും. ഇസുസു ഐ-കെയർ വിന്‍റർ ക്യാമ്പ് നിരവധി ആനുകൂല്യങ്ങൾ നൽകുന്നു. സൗജന്യമായി 37 പോയിന്‍റ് സമഗ്രമായ വാഹന പരിശോധന, ലേബർ സേവനങ്ങളിൽ 10 ശതമാനം കിഴിവ്, പാർട്‌സ്, ലൂബ്രിക്കന്‍റുകൾ തുടങ്ങിയവയ്ക്ക് അഞ്ച് ശതമാനം കിഴിവ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, കമ്പനിയിൽ നിന്ന് റോഡ്‌സൈഡ് അസിസ്റ്റൻസ് വാങ്ങുമ്പോൾ 10 ശതമാനം കിഴിവ് നൽകുന്നു.

മൺസൂൺ കാലത്ത് ഉപഭോക്തൃ സംതൃപ്തി വർദ്ധിപ്പിക്കുന്നതിനും തടസ്സരഹിതമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ സംരംഭം കമ്പനിയുടെ ഇസുസു കെയർ പ്രോഗ്രാമിന്റെ ഭാഗമാണ്. വെല്ലുവിളി നിറഞ്ഞ മഴക്കാലത്ത് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഉടമകളെ പിന്തുണയ്ക്കുന്നതിനായി സർവീസ് ക്യാമ്പ് പ്രത്യേക ഓഫറുകളും സമഗ്രമായ വാഹന പരിശോധനകളും നൽകും. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പൂനെ, ജയ്പൂർ, അഹമ്മദാബാദ്, ലഖ്‌നൗ, ഗുവാഹത്തി തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ 80-ലധികം നഗരങ്ങളിൽ മൺസൂൺ ക്യാമ്പ് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അടുത്തുള്ള ഇസുസു ഡീലർഷിപ്പുമായി ബന്ധപ്പെടുകയോ ഓൺലൈനായി സേവനം ബുക്ക് ചെയ്യുകയോ കോൾ വഴി വിളിക്കുകയോ ചെയ്യാം.

യാത്രക്കാർക്കും വാണിജ്യ മേഖലകൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇസുസു ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നു. ഡി-മാക്സ് സീരീസ് പ്രധാനമായും വാണിജ്യ ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചുള്ളതാണെങ്കിലും, വ്യക്തിഗത ഉപഭോക്താക്കളെ ലക്ഷ്യം വച്ചുള്ള ഒരു ലൈഫ്‌സ്റ്റൈൽ പിക്ക്-അപ്പ് വാഹനമായി വി-ക്രോസ് പ്രവർത്തിക്കുന്നു. കൂടാതെ, ടൊയോട്ട ഫോർച്യൂണർ , എംജി ഗ്ലോസ്റ്റർ തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്ന ഇസുസു എംയു-എക്സ് എസ്‌യുവിയും ഉണ്ട് .

2025 ലെ ബർമിംഗ്ഹാമിൽ നടന്ന വാണിജ്യ വാഹന പ്രദർശനത്തിൽ ഇസുസു ഡി-മാക്സ് ഇവി ഇലക്ട്രിക് പിക്കപ്പ് ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നു. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ ഓട്ടോ എക്സ്പോയിൽ ഈ ഇലക്ട്രിക് പിക്കപ്പ് ട്രക്ക് അതിന്റെ കൺസെപ്റ്റ് രൂപത്തിൽ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. ഇ വി പിക്കപ്പ് വിപണിയിലേക്കുള്ള ഇസുസുവിന്റെ ആദ്യ സംരംഭമാണ് ഈ പുതിയ ഇലക്ട്രിക് പിക്കപ്പ് ട്രക്ക്.

PREV
Read more Articles on
click me!

Recommended Stories

കാർ വിപണിയിലെ അട്ടിമറി: നവംബറിൽ സംഭവിച്ചത് എന്ത്?
സ്കോഡയുടെ വൻ കുതിപ്പ്; ഈ മോഡൽ വിറ്റത് 3500 ൽ അധികം യൂണിറ്റുകൾ