ചെന്നൈ നഗരത്തിന് 'ജീപ്പ് റൊമ്പ പുടിക്കും'; രണ്ടാമത്തെ ഷോറൂം തുറന്ന് കമ്പനി

By Web TeamFirst Published Oct 24, 2021, 5:46 PM IST
Highlights

ചെന്നൈ നഗരത്തില്‍ വിടികെ ഓട്ടോമൊബൈൽസ് ആരംഭിച്ച രണ്ടാമത്തെ ഷോറൂം ഉള്‍പ്പെടെ ബ്രാൻഡ് ജീപ്പിന് ഇപ്പോൾ ഇന്ത്യയിലുടനീളം 65-ലധികം വിൽപ്പന, സേവന ഔട്ട്‌ലെറ്റുകൾ ഉണ്ട്. 

ചെന്നൈ: ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്‍റെ(jeep) പുതിയ ഷോറൂം ചെന്നൈയിൽ(chennai) തുറന്നു. നഗരത്തിലെ കമ്പനിയുടെ രണ്ടാമത്തെ ഷോറൂം ഷോളിങ്ങനല്ലൂരിലെ ഒഎംആറിലാണ് തുറന്നതെന്ന് ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിടികെ ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

16,500 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഷോറൂമില്‍ എട്ടോളം കാർ ഡിസ്‌പ്ലേകള്‍ ഉണ്ട്. അത് മുഴുവൻ ജീപ്പ് എസ്‌യുവി ശ്രേണിയെയും ഉൾക്കൊള്ളും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിടികെയുടെ രണ്ടാമത്തെ ഷോറൂമും ബ്രാൻഡ് ജീപ്പിന്റെ തമിഴ്‌നാട്ടിലെ ആറാമത്തെ റീട്ടെയിൽ ഷോറൂം കൂടിയാണിത്. സേലം, കോയമ്പത്തൂർ, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിലാണ് മറ്റ് വിൽപ്പന, സേവന സൗകര്യങ്ങൾ.

ജീപ്പ് ഇന്ത്യയുടെ ദേശീയ വിൽപ്പനയുടെ ഏകദേശം ഏഴ് ശതമാനം തമിഴ്നാട്ടിലാണെന്നും, ചെന്നൈ നഗരം ജീപ്പ് ബ്രാൻഡിന്റെ പ്രകടനത്തിന് സിംഹഭാഗവും സംഭാവന ചെയ്യുന്നുവെന്നും പുതിയ ജീപ്പ് ഷോറൂം ഉദ്ഘാടനം ചെയ്‍തുകൊണ്ട്, ജീപ്പ് ഇന്ത്യയുടെ തലവൻ നിപുൻ മഹാജൻ പറഞ്ഞു. ഈ വർഷം 144% ഗംഭീര വളർച്ച രേഖപ്പെടുത്തിയ ജീപ്പ് ഇന്ത്യയിൽ പുരോഗമന വളർച്ചാ പാതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശികമായി നിര്‍മ്മിച്ച ജീപ്പ് റാംഗ്ലറും മെയ്ഡ്-ഇൻ-ഇന്ത്യ ജീപ്പ് കോമ്പസും പ്രീമിയം എസ്‌യുവി സെഗ്‌മെന്റുകളിൽ ശ്രദ്ധേയമായ റീട്ടെയിൽ പ്രകടനം കാഴ്ചവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈ നഗരത്തില്‍ വിടികെ ഓട്ടോമൊബൈൽസ് ആരംഭിച്ച രണ്ടാമത്തെ ഷോറൂം ഉള്‍പ്പെടെ ബ്രാൻഡ് ജീപ്പിന് ഇപ്പോൾ ഇന്ത്യയിലുടനീളം 65-ലധികം വിൽപ്പന, സേവന ഔട്ട്‌ലെറ്റുകൾ ഉണ്ട്. രാജ്യത്ത് മികച്ച വില്‍പ്പനയാണ് ജീപ്പിന്‍റെ ജനപ്രിയ മോഡലായ കോംപസ് നേടുന്നത്. 

click me!