കിയ കാരെൻസ് ക്ലാവിസ് ഇവി 6-സീറ്റർ പതിപ്പ് ഉടൻ

Published : Aug 02, 2025, 01:48 PM ISTUpdated : Aug 02, 2025, 02:21 PM IST
Kia Carens Clavis EV

Synopsis

കിയ കാരെൻസ് ക്ലാവിസ് ഇവി 6-സീറ്റർ പതിപ്പ് ഉടൻ പുറത്തിറങ്ങും. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും മറ്റ് പ്രീമിയം സവിശേഷതകളും ഇതിൽ ഉൾപ്പെടും. 51.4kWh ബാറ്ററി പായ്ക്കും 169bhp മോട്ടോറുമായി 490 കിലോമീറ്റർ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു.

കിയ കാരെൻസ് ക്ലാവിസ് ഇവി അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഈ മോഡൽ ലൈനപ്പ് HTK+, HTX, HTX ലോംഗ്-റേഞ്ച്, HTX+ ലോംഗ് റേഞ്ച് എന്നിങ്ങനെ നാല് ട്രിമ്മുകളിലാണ് വാഗ്‍ദാനം ചെയ്യുന്നത്. യഥാക്രമം 17.99 ലക്ഷം രൂപ, 20.49 ലക്ഷം രൂപ, 22.49 ലക്ഷം രൂപ, 24.49 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. നിലവിൽ, ഈ എല്ലാ വകഭേദങ്ങളും ഏഴ് സീറ്റർ കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ.

ടോപ്പ്-എൻഡ് HTX+ ER വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ 6-സീറ്റർ പതിപ്പ് ഉടൻ തന്നെ ഇലക്ട്രിക് എംപിവിയിൽ ലഭിക്കും. സ്ലൈഡ്, റീക്ലൈൻ, ടംബിൾ ഫംഗ്ഷനുകൾ ഉള്ള രണ്ടാം നിരയിലെ ക്യാപ്റ്റൻ സീറ്റുകൾ ഇതിൽ ഉൾപ്പെടും. ലോംഗ്-റേഞ്ച് അല്ലെങ്കിൽ എക്സ്റ്റെൻഡഡ്-റേഞ്ച് HTX+ ട്രിമിനെ അടിസ്ഥാനമാക്കിയുള്ള കിയ കാരെൻസ് ക്ലാവിസ് ഇവി 6-സീറ്റർ, സിംഗിൾ ഇലക്ട്രിക് മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവ് സിസ്റ്റവും ജോടിയാക്കിയ വലിയ 51.4kWh ബാറ്ററി പായ്ക്കുമായി വരും. ഈ സജ്ജീകരണം പരമാവധി 169bhp പവറും 255Nm ടോർക്കും നൽകുന്നു. വാഹനത്തിന് പൂർണ്ണ ചാർജിൽ 490 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

42kWh ബാറ്ററി പായ്ക്കോടുകൂടി കാരൻസ് ക്ലാവിസ് ഇവി ലഭ്യമാണ്. ഒറ്റ ചാർജിൽ 404 കിലോമീറ്റർ എആ‍ർഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. ഈ ബാറ്ററി 135bhp ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. രണ്ട് ബാറ്ററികളും 7.4kW, 11kW എന്നിങ്ങനെ രണ്ട് എസി ചാർജിംഗ് ഓപ്ഷനുകളിൽ ലഭ്യമാണ്. 11kW ചാർജിൽ, 42kWh ഉം 51.4kWh ഉം 10 മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ നാല് മണിക്കൂർ 45 മിനിറ്റ് സമയം എടുക്കും. ഇലക്ട്രിക് എംപിവിക്ക് കിയ എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വാറന്‍റിയും വാഗ്‍ദാനം ചെയ്യുന്നു.

വാഹനത്തിന്‍റെ ഡിസൈനിലും ഇന്‍റീരിയറിലും മാറ്റങ്ങളൊന്നും വരുത്തില്ല. കിയ കാരെൻസ് ക്ലാവിസ് ഇവി 6-സീറ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 4-വേ പവർഡ് ഡ്രൈവർ സീറ്റ്, കിയ ലോഗോ പ്രൊജക്ഷനോടുകൂടിയ പിൻ ഡോർ സ്പോട്ട് ലാമ്പുകൾ, ഒന്നാം നിര പാസഞ്ചർ സീറ്റ് സ്ലൈഡിംഗ് ലിവർ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, V2L (വെഹിക്കിൾ ടു ലോഡ്) പ്രവർത്തനം, 20 സവിശേഷതകളുള്ള ലെവൽ 2 ADAS, ക്യാബിൻ എയർ പ്യൂരിഫയർ, പനോരമിക് സൺറൂഫ്, ആന്റി-ഗ്ലെയർ ഐആ‍വിഎം, ഡ്യുവൽ-ടോൺ ലെതറെറ്റ്-റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ തുടങ്ങി 7-സീറ്റർ മോഡലിൽ ലഭ്യമായ എല്ലാ പ്രീമിയം സവിശേഷതകളും ലഭിക്കും.

PREV
Read more Articles on
click me!

Recommended Stories

എംജി ഇവിയിൽ അപ്രതീക്ഷിത വിലക്കുറവ്
കിയയുടെ അടുത്ത പ്രീമിയം നീക്കം; സോറെന്‍റോ വരുന്നു