അമേരിക്കയിൽ 80000 കാറുകൾ തിരിച്ചുവിളിച്ച് കിയ; വയറിങ്ങിൽ പാളിച്ച, എയർബാ​ഗ് പ്രവർത്തനവും കാര്യക്ഷമമല്ല

Published : Jan 26, 2025, 01:34 PM ISTUpdated : Jan 26, 2025, 01:35 PM IST
അമേരിക്കയിൽ 80000 കാറുകൾ തിരിച്ചുവിളിച്ച് കിയ; വയറിങ്ങിൽ പാളിച്ച, എയർബാ​ഗ് പ്രവർത്തനവും കാര്യക്ഷമമല്ല

Synopsis

നവംബറിൽ ഹ്യുണ്ടായിയും കിയയും 208,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ അപാകതയെ തുടർന്നാണ് അന്ന് കാറുകൾ തിരിച്ചുവിളിച്ചത്.   

വാഷിങ്ടൺ: അമേരിക്കയിൽ 80,000-ലധികം കാറുകൾ തിരിച്ചുവിളിക്കുന്നതായി കിയ. മുന്നിലെ യാത്രക്കാരുടെ സീറ്റിന് താഴെയുള്ള ഫ്ലോർ വയറിംഗ് തകരാറിലാകുകയും എയർബാഗുകളും സീറ്റ് ബെൽറ്റുകളും ശരിയായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്രയും കാറുകൾ തിരികെ വിളിക്കുന്നത്. നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷനിൽ ഫയൽ ചെയ്ത രേഖകൾ പ്രകാരം എയർ ബാഗ് പ്രവർത്തനം വയറിങ്ങിന്റെ തകരാർ കാരണം പ്രശ്നത്തിലാണെന്നും പറയുന്നു.

ഡീലർമാർ ഫ്ലോർ വയറിംഗ് അസംബ്ലി സൗജന്യമായി പരിശോധിക്കുകയും മാറ്റിസ്ഥാപിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യും. കൂടാതെ, വയറിംഗ് കവറുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. നവംബറിൽ ഹ്യുണ്ടായിയും കിയയും 208,000-ലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ചിരുന്നു. ചാർജിംഗ് കൺട്രോൾ യൂണിറ്റിലെ അപാകതയെ തുടർന്നാണ് അന്ന് കാറുകൾ തിരിച്ചുവിളിച്ചത്. 
 

PREV
Read more Articles on
click me!

Recommended Stories

വരുന്നൂ കിയ സോറെന്‍റോ: ഫോർച്യൂണറിന് വെല്ലുവിളിയാകുമോ?
കിയയുടെ ഡിസംബർ മാജിക്: കാറുകൾക്ക് വൻ വിലക്കുറവ്