കിയ സിറോസ് ഇലക്ട്രിക്: വിലയിലും റേഞ്ചിലും പുതിയ അധ്യായം

Published : Jul 25, 2026, 03:15 PM IST
Kia Syros EV Launched at 1349 Lakh With an Impressive 525 KM Range, Kia Syros EV, Kia Syros EV Safety, Kia Syros EV Range, Kia Syros EV Price

Synopsis

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ കിയ സിറോസ് ഇലക്ട്രിക് അവതരിപ്പിച്ചു. 13.50 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ഈ വാഹനത്തിന്, 7.99 ലക്ഷം രൂപയ്ക്ക് വാഹനം സ്വന്തമാക്കി ബാറ്ററി വാടകയ്ക്ക് എടുക്കാവുന്ന പുതിയ പദ്ധതിയും കിയ നൽകുന്നു.

ന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ മത്സരം കടുപ്പിച്ച് കിയ ഇന്ത്യ പുതിയ കിയ സിറോസ് ഇലക്ട്രിക് അവതരിപ്പിച്ചു. 13.50 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് വാഹനം വിപണിയിലെത്തിയത്. ഇതോടൊപ്പം, വാഹനത്തിന്റെ വില കുറയ്ക്കാൻ സഹായിക്കുന്ന ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഈ പദ്ധതിക്ക് കീഴിൽ വാഹനത്തിന്റെ ഷാസിയും ബാറ്ററിയും പ്രത്യേകം ലോണെടുത്ത് സ്വന്തമാക്കാനാകും. ഇതിലൂടെ കിലോമീറ്ററിന് 3.30 രൂപ ബാറ്ററി വാടക നൽകാനും 7.99 ലക്ഷം രൂപ മുതൽ വാഹനം സ്വന്തമാക്കാനും സാധിക്കും. ഈ വിലയിൽ കിയയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനമെന്ന നേട്ടവും സൈറോസ് സ്വന്തമാക്കുന്നു. ടാറ്റ നെക്സോൺ ഇലക്ട്രിക്കിനും മഹീന്ദ്ര എക്‌സ്‌യുവി ത്രീ എക്‌സ് ഒ ഇലക്ട്രിക്കിനും നേരിട്ടുള്ള എതിരാളിയായാണ് ഈ മോഡൽ എത്തുന്നത്.

രണ്ട് ബാറ്ററി ഓപ്ഷനുകൾ, 526 കിലോമീറ്റർ വരെ റേഞ്ച്

42 കിലോവാട്ട്-മണിക്കൂറും 51.4 കിലോവാട്ട്-മണിക്കൂറും ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകളിലാണ് കിയ സൈറോസ് ഇലക്ട്രിക് ലഭ്യമാകുന്നത്. ചെറു ബാറ്ററിയുള്ള പതിപ്പിന് ഒരു ചാർജിൽ 443 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് എആർഎഐ സർട്ടിഫൈഡ് റേഞ്ച്. വലിയ ബാറ്ററി പതിപ്പിന് 526 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കും. 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്ന വിഭാഗത്തിലെ ആദ്യ വാഹനമാണിതെന്ന് കിയ അവകാശപ്പെടുന്നു. 100 കിലോവാട്ട് ഡി.സി. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ വെറും 39 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം. വേഗത്തിലുള്ള ചാർജിങ് ഉറപ്പാക്കാൻ ബാറ്ററി കണ്ടീഷനിങ് സംവിധാനവും നൽകിയിട്ടുണ്ട്. 10.8 കിലോവാട്ട് ഓൺബോർഡ് എസി ചാർജറും വാഹനത്തിന്റെ പ്രത്യേകതയാണ്.

ശക്തമായ പ്രകടനവും പുതിയ സാങ്കേതികവിദ്യകളും

കിയയുടെ കെ-വൺ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന സൈറോസ് ഇലക്ട്രിക്കിൽ നിക്കൽ-മാംഗനീസ്-കോബാൾട്ട് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പരമാവധി 171 പി.എസ്. കരുത്ത് ഉൽപ്പാദിപ്പിക്കുന്ന മോട്ടോർ, 51.4 കിലോവാട്ട്-മണിക്കൂർ ബാറ്ററിയുള്ള പതിപ്പിൽ പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം വെറും 8.1 സെക്കൻഡിൽ കൈവരിക്കും. റീജനറേറ്റീവ് ബ്രേക്കിങ്ങിനുള്ള പാഡിൽ ഷിഫ്റ്ററുകൾ, ഓട്ടോ മോഡ്, ഐ-പെഡൽ സംവിധാനം, വാഹനത്തിൽ നിന്ന് മറ്റ് ഉപകരണങ്ങളിലേക്ക് വൈദ്യുതി നൽകുന്ന വെഹിക്കിൾ-ടു-ലോഡ് സംവിധാനം, വെർച്വൽ എൻജിൻ സൗണ്ട് സിസ്റ്റം, ബാറ്ററി ഹീറ്റിങ് സംവിധാനം, ഷിഫ്റ്റ്-ബൈ-വയർ ഗിയർ നിയന്ത്രണം എന്നിവയും ഈ വാഹനത്തിൽ ലഭ്യമാണ്.

ആജീവനാന്ത ബാറ്ററി വാറന്റിയും ഉയർന്ന ബൈബാക്ക് വാഗ്ദാനവും

ഉയർന്ന വോൾട്ടേജുള്ള ബാറ്ററിക്ക് ആജീവനാന്ത വാറന്‍റിയാണ് കിയ പ്രഖ്യാപിച്ചിരിക്കുന്നത്. 15 വർഷത്തേക്കും പരിധിയില്ലാത്ത കിലോമീറ്റർ ഉപയോഗത്തിനുമാണ് ഈ പരിരക്ഷ. കൂടാതെ മൂന്ന് വർഷത്തിന് ശേഷം വാഹനത്തിന്റെ വിലയുടെ 80 ശതമാനം വരെ ഉറപ്പുനൽകുന്ന ബൈബാക്ക് പദ്ധതിയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് അല്ലെങ്കിൽ നാല് വർഷത്തെ കാലാവധിയും വാർഷിക ഉപയോഗത്തിന് വ്യത്യസ്‍ത ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം.

സൗകര്യങ്ങളിലും സുരക്ഷയിലും സമ്പന്നം

30 ഇഞ്ച് ട്രിനിറ്റി പനോരമിക് ഡിസ്പ്ലേ, കിയ കണക്ട് 2.0 കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓവർ-ദി-എയർ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ആപ്പിൾ കാർപ്ലേ, ഹർമൻ കാർഡൺ എട്ട് സ്പീക്കർ ഓഡിയോ സംവിധാനം, വയർലെസ് ഫോൺ ചാർജർ, വെന്റിലേറ്റഡ് മുൻ-പിൻ സീറ്റുകൾ, ഡ്യുവൽ പനോരമിക് സൺറൂഫ്, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ലെവൽ-2 അഡാസ്, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്ഥിരതാ നിയന്ത്രണ സംവിധാനം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, എൽ.ഇ.ഡി. ഹെഡ്‌ലാമ്പുകൾ, 17 ഇഞ്ച് അലോയ് വീലുകൾ തുടങ്ങി നിരവധി പ്രീമിയം സവിശേഷതകളും വാഹനത്തിലുണ്ട്.

വില, റേഞ്ച്, സാങ്കേതികവിദ്യ, ബാറ്ററി ഉടമസ്ഥതയിലെ പുതിയ മാതൃക എന്നിവയിലൂടെ ഇന്ത്യയിലെ മാസ്-മാർക്കറ്റ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ ശ്രദ്ധേയ സാന്നിധ്യമാകാനാണ് കിയ സിറോസ് ഇലക്ട്രിക്കിന്റെ ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

ഹ്യുണ്ടായി i20: 15 ലക്ഷം വിൽപ്പന; വിജയരഹസ്യം എന്ത്?
പുതിയ ബ്രെസ എത്തി: ടർബോ കരുത്തും കിടിലൻ ലുക്കും! വില 7.40 ലക്ഷം രൂപ മുതൽ