രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ ലോഗോയുമായി കിയ

By Web TeamFirst Published Dec 17, 2019, 8:21 PM IST
Highlights

ഈ വര്‍ഷം മുതലാണ് കിയയുടെ വാഹനങ്ങള്‍ ഇന്ത്യയിലെത്തി തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചത്

പുതിയ ലോഗോയുമായി ദക്ഷിണാഫ്രിക്കന്‍ വാഹനനിര്‍മ്മാതാക്കളായ കിയ. രണ്ട് പതിറ്റാണ്ടായി തുടരുന്ന ലോഗോക്ക് പകരമാണ് കിയ പുതിയ ലോഗോ ഒരുക്കുന്നത്.

ഇപ്പോഴുള്ള ലോഗോ 1984 മുതലാണ് ഹ്യുണ്ടായിയുടെ സഹോദരസ്ഥാപനമായ കിയ ഉപയോഗിച്ച് തുടങ്ങുന്നത്.  ഈ ലോഗോയില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2D ഡിസൈനില്‍ ചുവപ്പ്, കറുപ്പ് നിങ്ങളിലാണ് പുതിയ ലോഗോ. കൊറിയയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ അംഗീകാരത്തിനായി രൂപകൽപന പൂര്‍ത്തിയാക്കിയ ലോഗോ അയച്ചിരിക്കുകയാണ് കിയ. 2020-ഓടെ ഇന്ത്യയിള്‍ ഉള്‍പ്പെടെയെത്തുന്ന കിയ വാഹനങ്ങളിലും പുതിയ ലോഗോ സ്ഥാനം പിടിച്ചേക്കും.

ഈ വര്‍ഷം മുതലാണ് കിയയുടെ വാഹനങ്ങള്‍ ഇന്ത്യയിലെത്തി തുടങ്ങിയത്. 2019 ഓഗസ്റ്റ് 22നാണ് വാഹനത്തെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. നവംബര്‍ മാസം 14005 സെല്‍റ്റോസാണ് ഇന്ത്യന്‍ നിരത്തുകളിലെത്തിയത്. ഇതോടെ ഇന്ത്യന്‍ നിരത്തുകളില്‍ സെല്‍റ്റോസിന്റെ 40,000 യൂണിറ്റ് എത്തിയെന്ന് കിയ പറയുന്നു.

സെല്‍റ്റോസിന്റെ ഉയര്‍ന്ന വകഭേദമായ GTX പതിപ്പിനാണ് കൂടുതല്‍ ഡിമാന്റ്. ഇതിന്റെ 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തുല്യഡിമാന്റാണുള്ളത്. ഈ വേരിയന്റിന്റെ പെട്രോള്‍ പതിപ്പില്‍ മാനുവല്‍ ട്രാന്‍സ്മിഷനും ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമുള്ളതാണ് ഡിമാന്റ് ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

കിയയുടെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായ ഗ്രാൻഡ് കാർണിവൽ 2020 തുടക്കത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചു തുടങ്ങാനിരിക്കുകയാണ്. ആന്ധ്ര പ്രദേശിലെ അനന്തപുരിലെ കിയയുടെ പുതിയ  പ്ലാന്റിലായിരിക്കും കാര്‍ണിവലിന്‍റെ നിര്‍മ്മാണം.

കിയയുടെ അനന്തപൂര്‍ പ്ലാന്‍റ് അടുത്തിടെയാണ് പൂര്‍ണമായും പ്രവര്‍ത്തനം ആരംഭിച്ചത്. 2017 അവസാനമാണ് ഈ പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങിയത്.  1.1 ബില്യണ്‍ യുഎസ് ഡോളര്‍ നിക്ഷേപം നടത്തി നിര്‍മ്മിച്ച പ്ലാന്റ് ഇപ്പോള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാണ്.

പ്രതിവര്‍ഷം 300,000 യൂണിറ്റ് വരെ ഉത്പാദിപ്പിക്കാന്‍ അനന്തപുര്‍ നിര്‍മ്മാണശാലയ്ക്ക് കഴിയും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ക്ക് പുറമേ സെല്‍റ്റോസ്, ഭാവിയിലെ ഇലക്ട്രിക്ക്, ഹൈബ്രിഡ് വാഹനങ്ങള്‍ എന്നിവയുടെ ഉത്പാദനവും പ്രാദേശികവത്ക്കരിക്കാന്‍ പുതിയ പ്ലാന്റ് കിയ മോട്ടോര്‍സിനെ പ്രാപ്‍തമാക്കുന്നു.

സെല്‍റ്റോസ്, കാര്‍ണിവല്‍ എന്നിവ കൂടാതെ ക്യുവൈഐ എന്ന് കോഡ് നാമം നല്‍കിയ പുതിയൊരു സബ്‌കോംപാക്റ്റ് എസ്‌യുവിയും അനന്തപുര്‍ പ്ലാന്റില്‍ നിര്‍മിക്കും. 2020 അവസാനത്തോടെ ഈ വാഹനവും ഇന്ത്യന്‍ വിപണിയിലെത്തിയേക്കും. 

click me!