ഒറ്റ ചാർജ്ജിൽ 450 കിമി, കിയയിൽ നിന്നുള്ള ഈ കോം‌പാക്റ്റ് ഇവി വിപണിയിലേക്ക്

Published : Apr 20, 2025, 05:37 PM IST
ഒറ്റ ചാർജ്ജിൽ 450 കിമി, കിയയിൽ നിന്നുള്ള ഈ കോം‌പാക്റ്റ് ഇവി വിപണിയിലേക്ക്

Synopsis

കിയ ഇന്ത്യ അവരുടെ പുതിയ കോംപാക്റ്റ് എസ്‌യുവി സിറോസിന്റെ ഇലക്ട്രിക് വേരിയന്റ് 2026 ൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 400-450 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ഇലക്ട്രിക് വാഹനത്തിൽ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, പുതിയ ബമ്പർ, സവിശേഷ പെയിന്റ് ഓപ്ഷൻ എന്നിവ ഉൾപ്പെടുത്തിയേക്കാം.

നിങ്ങൾ സമീപഭാവിയിൽ ഒരു പുതിയ ഇലക്ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ നിങ്ങൾക്കൊരു സന്തോഷ വാർത്തയുണ്ട്. കിയ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കോംപാക്റ്റ് എസ്‌യുവി സിറോസിന്റെ ഇലക്ട്രിക് വേരിയന്റ് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കിയ സിറോസ് ഇവി അടുത്ത വർഷം, അതായത് 2026 ൽ പുറത്തിറങ്ങും.

കിയ സിറോസ് ഇവിയുടെ ചാർജിംഗ് പോർട്ട് അതിന്റെ ഫ്രണ്ട് ബമ്പറിൽ സംയോജിപ്പിക്കാൻ സാധ്യതയുണ്ട്. കമ്പനിക്ക് ഇവിയിൽ സവിശേഷമായ രൂപകൽപ്പനയുള്ള പുതിയ 17 ഇഞ്ച് അലോയ് വീലുകൾ ഉപയോഗിക്കാം. കൂടാതെ, ഇവിയുടെ പിന്നിൽ ഒരു പുതിയ ബമ്പർ ഉൾപ്പെടുത്തിയേക്കാം. അതേസമയം, സൈറോസ് ഇവിയെ ഐസിഇ മോഡലിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് കമ്പനിക്ക് ഒരു സവിശേഷ പെയിന്റ് ഓപ്ഷൻ വാഗ്ദാനം ചെയ്യാൻ കഴിയും എന്നും റിപ്പോർട്ടുകൾ പറയുന്നു.

കിയ സിറോസ് ഇവിയിൽ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, 5 ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം ടച്ച്‌സ്‌ക്രീൻ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ  നൽകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, സുരക്ഷയ്ക്കായി, ലെവൽ-2 ADAS ഫംഗ്ഷൻ, പിൻ ഡിസ്ക് ബ്രേക്ക്, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, 360º ക്യാമറ സിസ്റ്റം, 6-എയർബാഗുകൾ എന്നിവ ഇവിയിൽ നൽകാം. ഒറ്റ ചാർജിൽ 400-450 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ ഇലക്ട്രിക് വാഹനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം കമ്പനിയിൽ നിന്നുള്ള മറ്റ് വാർത്തകലിൽ വിദേശത്ത് നടത്തിയ പരീക്ഷണ ഓട്ടങ്ങൾക്കിടെ രണ്ടാം തലമുറ കിയ സെൽറ്റോസ് വീണ്ടും ക്യാമറയിൽ പതിഞ്ഞു. പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, പരിഷ്‍കരിച്ച വീൽ ആർച്ചുകൾ എന്നിവയായിരുന്നു ഈ വാഹനത്തിൽ ഉണ്ടായിരുന്നത്. മുന്നിലെയും പിന്നിലെയും പ്രൊഫൈലുകൾ മൂടിയ നിലയിൽ ആയിരുന്നു വാഹനം. പുതിയ ഗ്രിൽ, ട്വീക്ക് ചെയ്ത ബമ്പറുകൾ, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ ഒആർവിഎമ്മുകൾ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽലാമ്പുകൾ തുടങ്ങിയവയിൽ പരിഷ്‍കാരങ്ങളോടെ വാഹനം വരാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ത്രികോണാകൃതിയിലുള്ള ഘടകങ്ങളുള്ള പുതിയ ടെയിൽലാമ്പുകൾ ഉൾപ്പെടെ കിയ ഇവി5 ൽ നിന്ന് പുതിയ കിയ സെൽറ്റോസ് 2026 അതിന്റെ ചില ഡിസൈൻ സൂചനകൾ ലഭിക്കാൻ സാധ്യതയുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പണക്കാരന് മാത്രമല്ല ഇപ്പോൾ സാധാരണക്കാരനും സ്വന്തം! ഇതാ ഈ ന്യൂജെൻ സുരക്ഷാ ഫീച്ചറുള്ള ചില വിലകുറഞ്ഞ കാറുകൾ
പുതിയ സ്കോർപിയോ എൻ: ഞെട്ടിക്കാൻ പുതിയ ഫീച്ചറുകൾ