ഈ വർഷം പുറത്തിറങ്ങുന്ന 2 പുതിയ മാരുതി എസ്‌യുവികൾ

Published : May 04, 2025, 03:25 PM IST
ഈ വർഷം പുറത്തിറങ്ങുന്ന 2 പുതിയ മാരുതി എസ്‌യുവികൾ

Synopsis

മാരുതി സുസുക്കി 2025-ൽ ഇ വിറ്റാര, 7 സീറ്റർ ഗ്രാൻഡ് വിറ്റാര എന്നീ പുതിയ മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. ഇ വിറ്റാര കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനമായിരിക്കും, ഗ്രാൻഡ് വിറ്റാരയുടെ മൂന്ന് നിര പതിപ്പായിരിക്കും 7 സീറ്റർ മോഡൽ.

വർഷം ആദ്യം, ഒന്നിലധികം എസ്‌യുവികളും ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിച്ചുകൊണ്ട് 2030 ഓടെ 50 ശതമാനം വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള 5 വർഷത്തെ തന്ത്രം ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി പ്രഖ്യാപിച്ചു. പുതിയ ഇലക്ട്രിക് മോഡലുകളുടെ വരവോടെ വാർഷിക ഉൽപ്പാദന ശേഷി പ്രതിവർഷം നാല് ദശലക്ഷം യൂണിറ്റായി  വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. അതേസമയം മാരുതിസുസുക്കി ഈ വർഷത്തേക്ക് രണ്ട് പുതിയ എസ്‌യുവി ലോഞ്ചുകളും സ്ഥിരീകരിച്ചു. മാരുതി ഇ വിറ്റാരയും 7 സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാരയും ആണ് ഈ മോഡലുകൾ. അവയുടെ ലോഞ്ച് സമയക്രമങ്ങളും ഇതുവരെ നമുക്കറിയാവുന്ന പ്രധാന വിശദാംശങ്ങളും ഇതാ.

മാരുതി ഇ വിറ്റാര
മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് മോഡലായ മാരുതി ഇ വിറ്റാര 2025 ന്റെ ആദ്യ പകുതിയിൽ നിരത്തുകളിൽ എത്തുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എങ്കിലും, 2025 സെപ്റ്റംബർ അവസാനത്തോടെ ഈ ഇവി വിൽപ്പനയ്‌ക്കെത്തുമെന്ന് കമ്പനി അടുത്തിടെ സ്ഥിരീകരിച്ചു. ഇ-ഹാർടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഇ വിറ്റാര രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വരുന്നത്. രണ്ടും ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. ഇക്കോ, നോർമൽ, സ്‌പോർട് എന്നീ മൂന്ന് ഡ്രൈവ് മോഡുകൾ ഇത് വാഗ്ദാനം ചെയ്യും.

ലെവൽ 2 ADAS സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യത്തെ മാരുതി കാറായിരിക്കും ഇ വിറ്റാര. 7 എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 10-വേ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ഫോൺ ചാർജർ, സിംഗിൾ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉണ്ടാകും.

ലോഞ്ച് - സെപ്റ്റംബറോടെ
പ്രതീക്ഷിക്കുന്ന വില - 20 ലക്ഷം രൂപ - 30 ലക്ഷം രൂപ.

7 സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര
Y17 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന മാരുതി 7 സീറ്റർ എസ്‌യുവി ഈ വർഷം അവസാനം വിപണിയിൽ എത്തുമെന്നാണ് സൂചന. ഗ്രാൻഡ് വിറ്റാരയുടെ മൂന്ന് നിര പതിപ്പായിരിക്കും ഇത്. പ്ലാറ്റ്‌ഫോം, പവർട്രെയിനുകൾ, സവിശേഷതകൾ, ഡിസൈൻ ഘടകങ്ങൾ എന്നിവചെറിയ. പതിപ്പുമായി പങ്കിടുന്ന രീതിയിലായിരിക്കും ഇത്. ഹരിയാനയിലെ മാരുതിയുടെ പുതിയ ഖാർഖോഡ നിർമ്മാണ കേന്ദ്രം എസ്‌യുവിയുടെ ഉത്പാദന കേന്ദ്രമായി പ്രവർത്തിക്കും. 7 സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാരയ്ക്ക് മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി നീളമുള്ള പിൻഭാഗം ഉണ്ടായിരിക്കുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. അതിനാൽ, അതിന്റെ വീൽബേസും വിപുലീകരിച്ചേക്കാം. ഇന്റീരിയറിൽ ചില മാറ്റങ്ങൾ വരുത്തും.

ഗ്ലോബൽ സി-പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള 7 സീറ്റർ മാരുതി ഗ്രാൻഡ് വിറ്റാര 104 ബിഎച്ച്പി, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകളുമായി വരാൻ സാധ്യതയുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ലഭ്യമാകും. അതിന്റെ 5 സീറ്റർ പതിപ്പിനെപ്പോലെ, ഇത് AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവുമായി വരും.

ലോഞ്ച് – 2025 അവസാനത്തോടെ
പ്രതീക്ഷിക്കുന്ന വില – 14 ലക്ഷം – 25 ലക്ഷം രൂപ


 

PREV
Read more Articles on
click me!

Recommended Stories

പുതിയ സെൽറ്റോസ് വരുന്നു: ഡിസൈൻ രഹസ്യങ്ങൾ
ഇന്ത്യയിലെ അഞ്ച് അതീവ സുരക്ഷിത വാഹനങ്ങൾ, വിലയും തുച്ഛം