ഒരു ഫാമിലി എംപിവി വാങ്ങാൻ പ്ലാനുണ്ടോ? ഇതാ മൂന്ന് രസകരമായ മോഡലുകൾ വിപണിയിലേക്ക്

Published : Nov 11, 2024, 02:16 PM ISTUpdated : Nov 11, 2024, 02:26 PM IST
ഒരു ഫാമിലി എംപിവി വാങ്ങാൻ പ്ലാനുണ്ടോ? ഇതാ മൂന്ന് രസകരമായ മോഡലുകൾ വിപണിയിലേക്ക്

Synopsis

വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന മൂന്ന് എംപിവികകളെക്കുറിച്ച് വിശദമായി അറിയാം. 

ഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എംപിവി വിഭാഗത്തിന്‍റെ ആവശ്യകതയിൽ തുടർച്ചയായ വർധനവുണ്ടായിട്ടുണ്ട്. നിലവിൽ, മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് തുടങ്ങിയ എസ്‌യുവികൾ ഈ വിഭാഗത്തിൽ വളരെ ജനപ്രിയമാണ്. സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ എംപിവി വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് ഉപയോഗപ്രദമാണ്. വരും ദിവസങ്ങളിൽ, മാരുതിയും നിസാനും ഉൾപ്പെടെയുള്ള മുൻനിര കാർ നിർമ്മാതാക്കൾ അവരുടെ നിരവധി എംപിവി മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വരും ദിവസങ്ങളിൽ പുറത്തിറങ്ങാനിരിക്കുന്ന ഇത്തരം മൂന്ന് എംപിവികളിൽ ലഭിച്ചേക്കാവുന്ന സവിശേഷതകളെ കുറിച്ച് വിശദമായി അറിയാം. 

കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ്
കിയ ഇന്ത്യ അതിൻ്റെ ജനപ്രിയ എംപിവി കാരൻസിന് ഉടൻ തന്നെ ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ തയ്യാറെടുക്കുകയാണ്. കാരൻസ് ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത വർഷത്തിൻ്റെ തുടക്കത്തിൽ അതായത് 2025-ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും. കാറിന് പുതിയ മുൻവശം, നവീകരിച്ച ഹെഡ്‌ലാമ്പ്, കണക്റ്റുചെയ്‌ത LED DRL, പുതുക്കിയ ഫ്രണ്ട് ബമ്പർ എന്നിവ നൽകും. ഇതുകൂടാതെ, 360 ഡിഗ്രി പാർക്കിംഗ് ക്യാമറ, ലെവൽ-2 എഡിഎഎസ് സാങ്കേതികവിദ്യയും കാറിൽ നൽകാൻ സാധ്യതയുണ്ട്.

പുതിയ നിസാൻ എംപിവി
മുൻനിര ജാപ്പനീസ് കാർ നിർമാതാക്കളായ നിസാൻ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ പോർട്ട്‌ഫോളിയോ വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഈ ശ്രേണിയിൽ, വരും ദിവസങ്ങളിൽ കമ്പനി ഒരു പുതിയ കോംപാക്ട് എംപിവി അവതരിപ്പിക്കാൻ പോകുന്നു. വരാനിരിക്കുന്ന നിസാൻ എംപിവി റെനോ ട്രൈബറുമായി പ്ലാറ്റ്ഫോം പങ്കിട്ടേക്കുമെന്ന് നിരവധി റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഇതുകൂടാതെ, രണ്ട് എംപിവികളുടെയും പവർട്രെയിൻ ഒന്നുതന്നെയായിരിക്കാം. എന്നാൽ ഇത് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല.

33 കിമിക്ക് മേൽ മൈലേജ്, മോഹവില! പുതിയ മാരുതി സുസുക്കി ഡിസയർ ഇറങ്ങി! ഇതാ വിലവിവരങ്ങൾ

മാരുതി കോംപാക്ട് എംപിവി
രാജ്യത്തെ ഏറ്റവും വലിയ കാർ വിൽപന കമ്പനിയായ മാരുതി സുസുക്കി വരും ദിവസങ്ങളിൽ പുതിയ കോംപാക്ട് എംപിവി പുറത്തിറക്കാൻ ഒരുങ്ങുന്നു. വരാനിരിക്കുന്ന മാരുതി കോംപാക്ട് എംപിവി ഇന്ത്യൻ വിപണിയിൽ റെനോ ട്രൈബറുമായി നേരിട്ട് മത്സരിക്കും. വൈഡിബി എന്ന കോഡുനാമമുള്ള ബജറ്റ് സൗഹൃദ എംപിവി ആയിരിക്കും ഇത്. 

 

PREV
click me!

Recommended Stories

ടൊയോട്ട ഹൈറൈഡർ: വർഷാന്ത്യത്തിലെ ആ വമ്പൻ ഓഫർ!
പുതിയ കിയ സെൽറ്റോസും ടാറ്റ സിയറയും; ഏതാണ് വലുത്?