
മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് എസ്‌യുവികളായ BE 6 , XEV 9e എന്നിവ അടുത്തിടെയാണ് വിപണിയിൽ എത്തിയത്. ആധുനിക ഡിസൈനുകളും ഫ്യൂച്ചറിസ്റ്റിക് ഇൻ്റീരിയറുകളും നിറഞ്ഞ ഈ മോഡലുകൾ കഴിഞ്ഞ മാസമാണ് അരങ്ങേറ്റം കുറിച്ചത്. ഈ ഇലക്ട്രിക് എസ്‌യുവികളുടെ പൂർണ വില വിരങ്ങൾ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 യിൽ പ്രഖ്യാപിക്കും. അതിന് മുന്നോടിയായി, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി ബ്രാൻഡ് ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ചു.
മഹീന്ദ്ര BE 6 2025 ജനുവരി അവസാനത്തോടെ ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങും. അതേസമയം ഡെലിവറികൾ 2025 ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ ആരംഭിക്കും എന്നുമാണ് പുതിയ റിപ്പോർട്ടുകൾ. പുതിയ BE 6 ൻ്റെ പ്രാരംഭ വില വെളിപ്പെടുത്തിയിട്ടില്ല. അടിസ്ഥാന മോഡലിന് (പാക്ക് വൺ) ഇലക്ട്രിക് എസ്‌യുവി എക്സ്-ഷോറൂം വില 18.90 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. മറ്റ് രണ്ട് വേരിയൻ്റുകളുടെ (പാക്ക് ടു, പാക്ക് ത്രീ) വില 2025 ഓട്ടോ എക്‌സ്‌പോയിൽ വെളിപ്പെടുത്തും.
ഓൾ-ഇലക്‌ട്രിക് BE 6-ന് 59 kWh ഉം 79 kWh ഉം ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകൾ ലഭിക്കുന്നു. ചെറിയ യൂണിറ്റിന് 535 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും, അതേസമയം വലിയ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാർജ് ചെയ്താൽ 682 കിലോമീറ്റർ മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നു. റിയർ-വീൽ-ഡ്രൈവ് (RWD) സിസ്റ്റം ഉപയോഗിച്ച്, BE 6-ന് ചെറിയ ബാറ്ററി ഉപയോഗിച്ച് പരമാവധി 230 bhp/380 Nm ഉം വലിയ ബാറ്ററി യൂണിറ്റിൽ 285 bhp/380 Nm ഉം സൃഷ്ടിക്കാൻ കഴിയും. ഈ ഇലക്ട്രിക് എസ്‌യുവികൾക്ക് റേഞ്ച്, എവരിഡേ, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകൾ ലഭിക്കും.