മഹീന്ദ്ര XUV 700 ഫെയ്‌സ്‌ലിഫ്റ്റിന് XUV 7XO എന്ന പേര് ലഭിച്ചേക്കും; ട്രേഡ്‌മാർക്ക് ഫയൽ ചെയ്തു

Published : Nov 20, 2025, 03:16 PM IST
Mahindra XUV700 Safety, Mahindra XUV700 Facelift, Mahindra XUV700 Facelift Safety, Mahindra XUV700 Facelift Launch, Mahindra XUV700 Facelift Booking

Synopsis

മഹീന്ദ്ര 'XUV7XO' എന്ന പേര് ട്രേഡ്‍മാർക്ക് ചെയ്തു, ഇത് 2026-ൽ വരാനിരിക്കുന്ന XUV700 ഫെയ്‌സ്‌ലിഫ്റ്റിന് വേണ്ടിയാകാം. പുതിയ ഡിസൈൻ, ട്രിപ്പിൾ സ്‌ക്രീൻ പോലുള്ള ഫീച്ചറുകൾ എന്നിവ പ്രതീക്ഷിക്കാമെങ്കിലും നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ തന്നെ തുടർന്നേക്കും.

ഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ 'XUV7XO' എന്ന പേര് ട്രേഡ്‍മാർക്ക് ചെയ്തിട്ടുണ്ട്. ഈ മോഡൽ 2026 ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന XUV700 ഫെയ്‌സ്‌ലിഫ്റ്റിന് ഉപയോഗിക്കാനാണ് സാധ്യത എന്നാണ് പുതിയ റിപ്പോർട്ടുകൾ. 2024-ൽ XUV 3XO എന്ന പേരിൽ അവതരിപ്പിച്ച മഹീന്ദ്ര XUV300 ഫെയ്‌സ്‌ലിഫ്റ്റിനും സമാനമായ ഒരു റീബ്രാൻഡിംഗ് തന്ത്രം സ്വീകരിച്ചിരുന്നു. മഹീന്ദ്ര XUV7XO (XUV700 ഫെയ്‌സ്‌ലിഫ്റ്റ്) നിലവിലെ മോഡലിനെ അപേക്ഷിച്ച് ശ്രദ്ധേയമായ ഡിസൈൻ മെച്ചപ്പെടുത്തലുകളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കാൻ സാധ്യതയുണ്ട്. എങ്കിലും നിലവിലെ എഞ്ചിൻ സജ്ജീകരണം മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

വാഹനത്തിന്‍റെ ഡിസൈൻ മാറ്റങ്ങളിൽ ഭൂരിഭാഗവും മുൻവശത്താണ് പ്രതീക്ഷിക്കുന്നത്. 2026 മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ XUV7XO-യിൽ പുതുതായി രൂപകൽപ്പന ചെയ്ത ഗ്രില്ലും ട്വിൻ-പോഡ് പോലുള്ള ഡിസൈൻ ഉള്ള ഹെഡ്‌ലാമ്പുകളും, പുതുക്കിയ ബമ്പറും, പുതിയ എൽഇഡി ഡിആർഎല്ലുകളും ഉൾപ്പെട്ടേക്കാം. എങ്കിലും, ഡോറുകളിലെയും ബോണറ്റിലെയും ഫെൻഡറുകളിലെയും ഷീറ്റ് മെറ്റലിൽ മാറ്റമൊന്നുമില്ല. പുതുതായി രൂപകൽപ്പന ചെയ്ത, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളുമായാണ് എസ്‌യുവി വരുന്നത്. പിന്നിൽ, ഫുൾ-വിഡ്ത്ത് ലൈറ്റ് ബാർ രൂപപ്പെടുത്തുന്ന ഒരു പുതിയ കണക്റ്റഡ് ലൈറ്റിംഗ് സിഗ്നേച്ചറും, ട്വീക്ക് ചെയ്ത ബമ്പറും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

XEV 9e യിൽ നിന്നുള്ള ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണം പുതിയ മഹീന്ദ്ര XUV700 കടമെടുത്തേക്കാം. പ്രീമിയം ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് ഐആർവിഎമ്മുകൾ, പിൻ സീറ്റ് വിനോദത്തിനായി BYOD സവിശേഷത എന്നിവയും ഇതിൽ ഉൾപ്പെട്ടേക്കാം. ഫിസിക്കൽ ബട്ടണുകൾ മഹീന്ദ്ര ഒരു ടച്ച് പാനൽ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.

മഹീന്ദ്ര XUV7XO എഞ്ചിൻ സ്പെസിഫിക്കേഷനുകൾ

2026 മഹീന്ദ്ര XUV700 അല്ലെങ്കിൽ XUV7XO, 2.0L ടർബോ പെട്രോളും 2.2L ടർബോ ഡീസലും ഉൾപ്പെടുന്ന നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോൾ എഞ്ചിൻ പരമാവധി 200bhp കരുത്തും 380Nm ടോർക്കും സൃഷ്‍ടിക്കുന്നു, അതേസമയം ഡീസൽ എഞ്ചിൻ 360Nm-ൽ 155bhp കരുത്തും 450Nm-ൽ 185bhp കരുത്തും ഉത്പാദിപ്പിക്കുന്നു.

ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളോടെ എസ്‌യുവി ശ്രേണി തുടർന്നും ലഭ്യമാകും. ഡീസൽ-ഓട്ടോമാറ്റിക് വേരിയന്റുകൾ ഓൾ-വീൽ ഡ്രൈവ് (എഡബ്ല്യുഡി) സിസ്റ്റം മാത്രമായി വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.

PREV
Read more Articles on
click me!

Recommended Stories

വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്
ഒറ്റ ചാർജ്ജിൽ കാസർകോടു നിന്നും തലസ്ഥാനത്തെത്താം; ഈ മഹീന്ദ്ര എസ്‍യുവിക്ക് ഇപ്പോൾ 3.80 ലക്ഷം വിലക്കിഴിവും