മാരുതി ഇ വിറ്റാര: ഇലക്ട്രിക് കരുത്തൻ ഡിസംബറിൽ എത്തും

Published : Nov 12, 2025, 03:25 PM IST
Maruti Suzuki e Vitara launching , Maruti Suzuki e Vitara, Maruti Suzuki e Vitara Safety, Maruti Suzuki e Vitara Launch Date, Maruti Suzuki e Vitara Bookings, Maruti Suzuki e Vitara Range, Maruti Suzuki e Vitara , Maruti Suzuki e Vitara Review

Synopsis

മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവി 2025 ഡിസംബറിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് റിപ്പോർട്ടുകൾ. eVX കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡൽ 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിൽ ലഭ്യമാകും. 

മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവി ആദ്യമായി 2023 ഓട്ടോയിൽ eVX കൺസെപ്റ്റായി പ്രദർശിപ്പിച്ചു. തുടർന്ന് 2025 ഭാരത് മൊബിലിറ്റി ഷോയിൽ അതിന്റെ പ്രൊഡക്ഷൻ-റെഡി അരങ്ങേറ്റവും നടന്നു. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, MG ZS EV, വരാനിരിക്കുന്ന ടാറ്റ സിയറ ഇവി എന്നിവയ്‌ക്കെതിരെയായിരിക്കും ഈ പുതിയ ഇവി സ്ഥാനം പിടിക്കുക. 2025 ഡിസംബർ രണ്ടിന് മാരുതി സുസുക്കി ഇ വിറ്റാര ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും എന്നാണ് പുതിയ റിപ്പോ‍‍ർട്ടുകൾ.

ബാറ്ററി പായ്ക്കുകളും റേഞ്ചും

ആഗോളതലത്തിൽ വിപണിയിലുള്ള മോഡലിന് സമാനമായ ബാറ്ററി ഓപ്ഷനുകളും സ്പെസിഫിക്കേഷനുകളുമായാണ് ഇന്ത്യ-സ്പെക്ക് ഇ വിറ്റാര വരാൻ സാധ്യത. അതായത്, 49kWh ഉം 61kWh ഉം എന്ന രണ്ട് ബാറ്ററി പായ്ക്കുകൾ ഇവിയിൽ വാഗ്ദാനം ചെയ്യപ്പെടും. ഫ്രണ്ട് ആക്സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. 61kWh വലിയ ബാറ്ററി പതിപ്പ് ഡ്യുവൽ മോട്ടോർ സജ്ജീകരണവും AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവും ലഭ്യമാകും.

49kWh FWD പതിപ്പ് പരമാവധി 144bhp പവർ ഉത്പാദിപ്പിക്കുകയും ഒരു ചാർജിൽ 344 കിലോമീറ്റ‍ർ മൈലേജ് വാഗ്ദാനം ചെയ്യുകയും ചെയ്യും. 61kWh എഫ്‍ഡബ്ല്യുഡി വേരിയന്റ് 174bhp പവറും 428km ഡ്രൈവിംഗ് റേഞ്ചും നൽകും, അതേസമയം AWD സജ്ജീകരണമുള്ള അതേ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 184bhp പവറും 394km മൈലേജും ഉത്പാദിപ്പിക്കും. തുടക്കത്തിൽ, സിംഗിൾ മോട്ടോർ കോൺഫിഗറേഷനിൽ മാത്രമേ ഇ-വിറ്റാര ലഭ്യമാകൂ. ഡ്യുവൽ മോട്ടോർ വേരിയന്റ് പിന്നീട് നിരയിൽ ചേരാം.

ഡിസൈൻ ഘടകങ്ങൾ

മുൻവശത്തും പിൻവശത്തും ട്രൈ-സ്ലാഷ് എൽഇഡി ഡിആർഎല്ലുകളും സ്‌പോർട്ടി 225/50 ആർ 19 ടയറുകളും (എഡബ്ല്യുഡി വേരിയന്‍റിൽ മാത്രം), മുൻവശത്തെ വശങ്ങളിലെ ചാർജിംഗ് പോർട്ടുകളും വേറിട്ട വീൽ ആർച്ചുകളും സി-പില്ലർ ഘടിപ്പിച്ച പിൻവാതിൽ ഹാൻഡിലുകൾ എന്നിങ്ങനെ eVX കൺസെപ്റ്റിലെ മിക്ക ഡിസൈൻ ഘടകങ്ങളും ഉൽപ്പാദനത്തിന് തയ്യാറായ മാരുതി ഇ വിറ്റാര നിലനിർത്തുന്നു.

അളവുകൾ

പുതിയ മാരുതി ഇലക്ട്രിക് എസ്‌യുവിക്ക് 4,275 എംഎം നീളവും 1,800 എംഎം വീതിയും 1,635 എംഎം ഉയരവും 2,700 എംഎം വീൽബേസുമാണുള്ളത്. 180 എംഎം ഗ്രൗണ്ട് ക്ലിയറൻസും വേരിയന്റിനെ ആശ്രയിച്ച് 1,702 കിലോഗ്രാം മുതൽ 1,899 കിലോഗ്രാം വരെ ഭാരവുമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും