വമ്പൻ വിൽപ്പനയുമായി മാരുതി സുസുക്കി എർട്ടിഗ: എന്താണ് ഈ വിജയരഹസ്യം?

Published : Jan 03, 2026, 06:16 PM IST
Maruti Suzuki Ertiga, Maruti Suzuki Ertiga Sales, Maruti Suzuki Ertiga Safety, Maruti Suzuki Ertiga Mileage

Synopsis

2025-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഏഴ് സീറ്റർ കാറായി മാരുതി സുസുക്കി എർട്ടിഗ മാറി. മികച്ച മൈലേജും ആകർഷകമായ ഫീച്ചറുകളുമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 

ഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ ഏഴ് സീറ്റർ കാറുകൾക്കുള്ള ഡിമാൻഡിൽ സ്ഥിരമായ വർധനയുണ്ടായിട്ടുണ്ട്. 2025 കലണ്ടർ വർഷത്തിൽ, മാരുതി സുസുക്കി എർട്ടിഗ വീണ്ടും ഒന്നാം സ്ഥാനം നേടി. കൂടാതെ, ഈ കാലയളവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ചാമത്തെ കാറായിരുന്നു മാരുതി സുസുക്കി എർട്ടിഗ. ഈ കാലയളവിൽ മാരുതി സുസുക്കി എർട്ടിഗ ആകെ 192,000 പുതിയ ഉപഭോക്താക്കളെ നേടി എന്നാണ് റിപ്പോർട്ടുകൾ. മാരുതി സുസുക്കി എർട്ടിഗയുടെ സവിശേഷതകൾ, പവർട്രെയിൻ, വില എന്നിവ വിശദമായി പരിശോധിക്കാം.

പവർട്രെയിൻ

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.5 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി എർട്ടിഗയ്ക്ക് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 103 bhp പരമാവധി പവറും 136.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ മാനുവൽ വേരിയന്റിന് 20.51kmpl ഇന്ധനക്ഷമതയും  പെട്രോൾ ഓട്ടോമാറ്റിക്കിന് 20.3 കിലോമീറ്റർ ഇന്ധനക്ഷമതയും, സിഎൻജി പവർട്രെയിനിനൊപ്പം 26.1 കിലോമീറ്റർ ഇന്ധനക്ഷമതയും മാരുതി സുസുക്കി എർട്ടിഗ വാഗ്ദാനം ചെയ്യുന്നു. എർട്ടിഗയ്‌ക്കൊപ്പം ഒരു സിഎൻജി പവർട്രെയിനിന്റെ ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

വിലയും ഫീച്ചറുകളും

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റിയുള്ള 7 ഇഞ്ച് സ്മാര്‍ട്ട്പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി എന്നിവ ഉള്‍പ്പെടെയുള്ള സവിശേഷതകളാണ്. സുരക്ഷാ സവിശേഷതകളില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മാരുതി എര്‍ട്ടിഗയുടെ എക്സ്-ഷോറൂം വില 8.80 ലക്ഷം മുതല്‍  13.03 ലക്ഷം രൂപ വരെയാണ്.

PREV
Read more Articles on
click me!

Recommended Stories

ഗിയർ മാറി കഷ്‍‍ടപ്പെടേണ്ട; ഇതാ 12 ലക്ഷം രൂപയിൽ താഴെ വിലയിൽ അഞ്ച് ഓട്ടോമാറ്റിക് കാറുകൾ
പുതിയ റെനോ ഡസ്റ്റർ ഡീലർഷിപ്പുകളിലേക്ക്; വിപണിയിൽ കൊടുങ്കാറ്റാകുമോ?