എർട്ടിഗയുടെ കുതിപ്പ്; എംപിവി വിപണിയിലെ രഹസ്യമെന്ത്?

Published : Jul 12, 2026, 03:13 PM IST
Maruti Suzuki Ertiga 7 seater emi plans with full details

Synopsis

2026 ജൂണിലും ഇന്ത്യൻ എംപിവി വിപണിയിൽ മാരുതി സുസുക്കി എർട്ടിഗ ഒന്നാം സ്ഥാനം നിലനിർത്തി, 16,111 യൂണിറ്റുകൾ വിറ്റഴിച്ച് 13.9% വാർഷിക വളർച്ച നേടി. ടൊയോട്ട ഇന്നോവ, കിയ കാരെൻസ് തുടങ്ങിയ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ എർട്ടിഗ, എംപിവി വിഭാഗത്തിലെ 45% വിപണി വിഹിതവും സ്വന്തമാക്കി.

ന്ത്യൻ എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ) വിപണിയിൽ മാരുതി സുസുക്കി എർട്ടിഗയുടെ ആധിപത്യം തുടരുന്നു. 2026 ജൂണിലും ഏറ്റവും കൂടുതൽ വിറ്റ എംപിവിയായി എർട്ടിഗ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം മാത്രം 16,111 യൂണിറ്റുകളാണ് എർട്ടിഗ വിറ്റഴിഞ്ഞത്. 2025 ജൂണിൽ 14,151 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇതോടെ വാർഷികാടിസ്ഥാനത്തിൽ 13.9 ശതമാനം വളർച്ച നേടാനും എർട്ടിഗയ്ക്ക് സാധിച്ചു. എംപിവി വിഭാഗത്തിലെ മൊത്തം വിൽപ്പനയുടെ 45 ശതമാനം വിപണി വിഹിതവും എർട്ടിഗ സ്വന്തമാക്കിയെന്നത് വാഹനത്തിന്റെ ജനപ്രീതിക്ക് തെളിവാണ്.

വിൽപ്പന പട്ടികയിൽ ടൊയോട്ട ഇന്നോവ ഹൈക്രോസും ഇന്നോവ ക്രിസ്റ്റയും ചേർന്ന് രണ്ടാം സ്ഥാനത്തെത്തി. ജൂണിൽ 7,332 യൂണിറ്റുകളാണ് ഇവയുടെ ആകെ വിൽപ്പന. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കിയ കാരെൻസും ക്ലാവിസും 4,847 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്താണെങ്കിലും വാർഷികാടിസ്ഥാനത്തിൽ 38.8 ശതമാനം ഇടിവ് നേരിട്ടു.

മാരുതി സുസുക്കി XL6 2,711 യൂണിറ്റുകളുമായി നാലാം സ്ഥാനത്തെത്തി. ഈ മോഡൽ 34.8 ശതമാനം വാർഷിക വളർച്ചയും നേടി. അതേസമയം, ടൊയോട്ട റൂമിയോൺ 2,376 യൂണിറ്റുകളുമായി അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 67.9 ശതമാനം വളർച്ചയാണ് റൂമിയോൺ സ്വന്തമാക്കിയത്.

റെനോ ട്രൈബർ 1,871 യൂണിറ്റുകളുമായി ആറാം സ്ഥാനത്തും, മാരുതി ഇൻവിക്ടോ 349 യൂണിറ്റുകളുമായി ഏഴാം സ്ഥാനത്തുമെത്തി. ഇൻവിക്ടോയുടെ വിൽപ്പനയിൽ 32.2 ശതമാനം വാർഷിക വളർച്ചയും രേഖപ്പെടുത്തി. പ്രീമിയം വിഭാഗത്തിൽ ടൊയോട്ട വെൽഫയർ 140 യൂണിറ്റുകളുമായി എട്ടാം സ്ഥാനത്തും, കിയ കാർണിവൽ വെറും 30 യൂണിറ്റുകളുടെ വിൽപ്പനയുമായി അവസാന സ്ഥാനത്തുമാണ്.

എർട്ടിഗയുടെ വിജയത്തിന് പിന്നിൽ അതിന്റെ മികച്ച ഇന്ധനക്ഷമതയും വിശ്വാസ്യതയുള്ള പവർട്രെയിനുമാണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിനോടൊപ്പം 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്. പെട്രോൾ പതിപ്പിന് ലിറ്ററിന് 20.3 മുതൽ 20.51 കിലോമീറ്റർ വരെയും, സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 26.11 കിലോമീറ്റർ വരെയും മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 8.80 ലക്ഷം രൂപ മുതൽ 13.13 ലക്ഷം രൂപ വരെയാണ് മാരുതി സുസുക്കി എർട്ടിഗയുടെ എക്‌സ്-ഷോറൂം വില.

PREV
Read more Articles on
click me!

Recommended Stories

30 ദിവസത്തിൽ വെറും 9 പേർ മാത്രം വാങ്ങി; വിൽപ്പനയിൽ തളർന്ന് ഹ്യുണ്ടായി അയോണിക് 5, പക്ഷേ ഫീച്ചറുകളിൽ ഇന്നും സൂപ്പർ
കിയയുടെ സർവീസ് ക്യാമ്പ്: അപ്രതീക്ഷിത ആനുകൂല്യങ്ങൾ