പുതിയ ബിഇവികളുമായി മാരുതി സുസുക്കി

Published : Feb 24, 2025, 04:33 PM IST
പുതിയ ബിഇവികളുമായി മാരുതി സുസുക്കി

Synopsis

മാരുതി സുസുക്കിയുടെ ഇലക്ട്രിക് മോഡലായ വിറ്റാര ഇലക്ട്രിക്ക് ഉടൻ വിപണിയിൽ എത്തും. വിറ്റാരയ്ക്ക് പിന്നാലെ ഫ്രോങ്ക്സ് ഇവിയും പുറത്തിറക്കും. 49kWh, 61kWh ബാറ്ററി പായ്ക്കുകളോടെ ഈ ഇവി ലഭ്യമാകും.

മാരുതി സുസുക്കിയുടെ ഇലക്ട്രിക്ക് മോഡലായ വിറ്റാര ഇലക്ട്രിക്ക് ഉടൻ വിപണിയിൽ എത്തും. വിറ്റാരയ്ക്ക് പിന്നാലെ മാരുതി ഫ്രോങ്ക്സ് ഇവിയും പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വരാനിരിക്കുന്ന BEV-കളുടെ പേരുകളും വിശദാംശങ്ങളും സംബന്ധിച്ച് കമ്പനി ഔദോയിഗക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. 

ഈ പുതിയ വാഹന ശ്രേണിയിൽ എർട്ടിഗ എംപിവിയുടെ ഇലക്ട്രിക് പതിപ്പ് ഉൾപ്പെടാൻ സാധ്യതയുണ്ട്. മാരുതി എർട്ടിഗ ഇവിയുമായി, മാരുതി സുസുക്കി ഫ്ലീറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്നു. പൈപ്പ്‌ലൈനിലെ അടുത്ത മോഡൽ എ-സെഗ്‌മെന്റിലെ ഒരു ചെറിയ ഇലക്ട്രിക് കാറായിരിക്കാനും സാധ്യതയുണ്ട്. നിലവിൽ ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന ടാറ്റ പഞ്ച് ഇവിയുടെ എതിരാളിയായിരിക്കും ഇത്. ഹ്യുണ്ടായി, റെനോ, നിസ്സാൻ തുടങ്ങിയ കമ്പനികളും വരും വർഷങ്ങളിൽ ചെറിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു.

മാരുതി ഇ വിറ്റാരയെക്കുറിച്ച് പറയുകയാണെങ്കിൽ, ടൊയോട്ടയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമാണ് ഇലക്ട്രിക് എസ്‌യുവിയെ പിന്തുണയ്ക്കുന്നത്. ബിവൈഡിയുടെ ബ്ലേഡ് സെൽ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്ന 49kWh, 61kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് ഈ ഇവി ലഭ്യമാകുക. ഫ്രണ്ട്-ആക്‌സിൽ മൗണ്ടഡ് മോട്ടോറുകളുള്ള ഈ രണ്ട് ബാറ്ററികളും യഥാക്രമം 143bhp ഉം 173bhp ഉം പവർ നൽകുന്നു. രണ്ടിന്റെയും ടോർക്ക് ഔട്ട്‌പുട്ട് അതേപടി തുടരുന്നു - അതായത് 192.5Nm. ഇലക്ട്രിക് വിറ്റാരയുടെ ഔദ്യോഗിക ശ്രേണി കാർ നിർമ്മാതാവ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഉയർന്ന-സ്പെക്ക് പതിപ്പ് 500 കിലോമീറ്ററിൽ കൂടുതൽ (MIDC) വാഗ്ദാനം ചെയ്യുമെന്ന് സ്ഥിരീകരിച്ചു.

മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ, മാരുതി ഇ വിറ്റാര ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര ബിഇ 6, ടാറ്റ കർവ്വ് ഇവി, എംജി ഇസഡ്എസ് ഇവി എന്നിവയ്‌ക്കെതിരെ മത്സരിക്കും. പ്രീമിയം, നെക്‌സ എക്‌സ്‌ക്ലൂസീവ് ഓഫറായിരിക്കും ഇത്, അടിസ്ഥാന വേരിയന്റിന് 17 ലക്ഷം രൂപ മുതൽ ഉയർന്ന വേരിയന്റിന് 22.50 ലക്ഷം രൂപ വരെയും വില പ്രതീക്ഷിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

എംജി ഇവിയിൽ അപ്രതീക്ഷിത വിലക്കുറവ്
കിയയുടെ അടുത്ത പ്രീമിയം നീക്കം; സോറെന്‍റോ വരുന്നു