ഓടുന്നതിനിടെ ഗ്രാൻഡ് വിറ്റാര വഴിയിൽ നിന്നുപോയേക്കും! അടിയന്തിരമായി തിരിച്ചുവിളിച്ച് മാരുതി; ഇതിൽ നിങ്ങളുടെ കാർ ഉണ്ടോ?

Published : Nov 18, 2025, 02:48 PM IST
Maruti Suzuki Grand Vitara, Maruti Suzuki Grand Vitara Safety, Maruti Suzuki Grand Vitara Recall, Maruti Suzuki Grand Vitara Issues

Synopsis

ഫ്യുവൽ ലെവൽ ഇൻഡിക്കേറ്ററിലെയും സ്പീഡോമീറ്ററിലെയും തകരാർ മൂലം മാരുതി സുസുക്കി 39,506 ഗ്രാൻഡ് വിറ്റാര യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു. 2024 ഡിസംബർ 9 നും 2025 ഏപ്രിൽ 29 നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളെയാണ് ഇത് ബാധിക്കുന്നത്. 

2024 ഡിസംബർ 9 നും 2025 ഏപ്രിൽ 29 നും ഇടയിൽ നിർമ്മിച്ച ഗ്രാൻഡ് വിറ്റാര എസ്‌യുവികൾ തിരിച്ചുവിളിക്കുമെന്ന് മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഫ്യുവൽ ലെവൽ ഇൻഡിക്കേറ്ററിലും സ്പീഡോമീറ്റർ അസംബ്ലിക്കുള്ളിലെ ലോ ഫ്യുവൽ വാണിംഗ് ലൈറ്റിലും തകരാറുണ്ടെന്ന് കണ്ടെത്തിയ മൊത്തം 39,506 യൂണിറ്റുകൾ ഈ തിരിച്ചുവിളിക്കൽ നടപടിയിൽ ഉൾപ്പെടുന്നു.

ഈ തകരാർ ബാധിച്ച വാഹനങ്ങൾ തെറ്റായ ഇന്ധന നില പ്രദർശിപ്പിച്ചേക്കാം എന്നും ഇത് വാഹനത്തിൽ പെട്ടെന്ന് ഇന്ധനം തീർന്നുപോകാൻ ഇടയാക്കും എന്നും കമ്പനി പറയുന്നു. ഇത് പ്രശ്‌നങ്ങൾക്ക് കാരണമായേക്കാം, പ്രത്യേകിച്ച് ഹൈവേകളിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ വാഹനമോടിക്കുമ്പോൾ. തകരാർ പരിഹരിക്കുന്നതിനായി, കമ്പനി നേരിട്ട് ഈ പ്രശ്‍നം ബാധിച്ച യൂണിറ്റുകളുടെ ഉടമകളെ ബന്ധപ്പെടും. ഉടമകൾക്ക് ഏതെങ്കിലും അംഗീകൃത മാരുതി സുസുക്കി വർക്ക്‌ഷോപ്പ് സന്ദർശിക്കാം. അവിടെ തകരാറുള്ള സ്പീഡോമീറ്റർ അസംബ്ലി അല്ലെങ്കിൽ പാർട്‍സ് പരിശോധിച്ച് മാറ്റിസ്ഥാപിക്കും. അധിക ചെലവില്ലാതെ അറ്റകുറ്റപ്പണി നടത്തുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത്, തങ്ങളുടെ വാഹനം തിരിച്ചുവിളിക്കലിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് അവരുടെ VIN (വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ) നൽകാം.

മാരുതി ഗ്രാൻഡ് വിറ്റാര രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 103 എച്ച്പി, 1.5 ലിറ്റർ കെ 15 സി പെട്രോൾ മൈൽഡ്-ഹൈബ്രിഡ്, ടൊയോട്ടയിൽ നിന്നുള്ള 92 എച്ച്പി, 1.5 ലിറ്റർ, മൂന്ന് സിലിണ്ടർ ആറ്റ്കിൻസൺ സൈക്കിൾ പെട്രോൾ യൂണിറ്റ്, ഇലക്ട്രിക് മോട്ടോർ (79 ബിഎച്ച്പി/141 എൻഎം) എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. മൈൽഡ്-ഹൈബ്രിഡ് പവർട്രെയിൻ 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് ഒരു ഇ-സിവിടി ട്രാൻസ്മിഷൻ ഉപയോഗിക്കുന്നു. ടൊയോട്ട ഹൈറൈഡറിൽ ഈ പവർട്രെയിനുകൾ വാഗ്ദാനം ചെയ്യുന്നു.

ഗ്രാൻഡ് വിറ്റാര മൈൽഡ്-ഹൈബ്രിഡ് പെട്രോൾ മാനുവൽ ഉപയോഗിച്ച് 21.1 കിലോമീറ്റർ ഇന്ധനക്ഷമതയും, മാനുവൽ ഓൾ-വീൽ ഡ്രൈവ് ഉപയോഗിച്ച് 19.38 കിലോമീറ്റർ ഇന്ധനക്ഷമതയും, ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷനിൽ 20.58 കിലോമീറ്റർ ഇന്ധനക്ഷമതയും നൽകുമെന്ന് മാരുതി അവകാശപ്പെടുന്നു. മാരുതി ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പ് 27.97 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്