എസ് ക്ലാസ് മാസ്‌ട്രോ പതിപ്പുമായി മെഴ്‍സിഡസ്

By Web TeamFirst Published Jan 10, 2021, 5:03 PM IST
Highlights

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ് 'മാസ്‌ട്രോ പതിപ്പ്' ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സ് എസ്-ക്ലാസ് 'മാസ്‌ട്രോ പതിപ്പ്' ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1.51 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

281 bhp കരുത്തും 600 Nm ടോർക്കും വികസിപ്പിക്കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പ്രത്യേക പതിപ്പ് പതിപ്പ് വാഗ്ദാനം ചെയ്യുന്നത്. 6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കാറിന് കഴിയും.

ഹോം ഓട്ടോമേഷന്‍, വോയ്സ് അസിസ്റ്റുമായി സംയോജിപ്പിച്ചിരിക്കുന്ന മെര്‍സിഡീസ് മി കണക്ട് (Mmc) സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പും ബെന്‍സ് S-ക്ലാസ് 'മാസ്‌ട്രോ പതിപ്പ്' ൽ ഉണ്ട്. പുതിയ ട്രിം പുതിയ ആന്ത്രാസൈറ്റ് ബ്ലൂ കളര്‍ ഓപ്ഷനില്‍ ഒരുങ്ങുന്നു.  

അലക്‌സ, മെര്‍സിഡീസ് മി കണക്റ്റിനൊപ്പം ഗൂഗിള്‍ ഹോം സംയോജനം എന്നിവ ഉള്‍പ്പെടുന്നു. കാര്‍ ലോക്ക് ചെയ്യുന്നതിനും അണ്‍ലോക്കുചെയ്യുന്നതിനുമുള്ള തത്സമയ അപ്ഡേറ്റുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് അലക്സ എക്കോ അല്ലെങ്കില്‍ ഗൂഗിള്‍ ഹോം ഉപകരണങ്ങള്‍ ഉപയോഗിച്ച് കാറിന് വോയ്സ് കമാന്‍ഡുകള്‍ നല്‍കാന്‍ സാധിക്കും.

മാജിക് സ്‌കൈ കണ്‍ട്രോള്‍ വിത്ത് പനോരമിക് സണ്‍റൂഫ്, മെമ്മറി പാക്കേജുള്ള ഫ്രണ്ട് സീറ്റുകള്‍ വാഹനത്തിൽ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!