എംജി റെക്കോർഡ് വിൽപ്പന നേടി: വിൻഡ്‌സർ ഇവി മുന്നിൽ

Published : Sep 02, 2025, 03:38 PM IST
MG Windsor EV Pro

Synopsis

2025 ഓഗസ്റ്റിൽ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ റെക്കോർഡ് പ്രതിമാസ വിൽപ്പന കൈവരിച്ചു, 6,578 യൂണിറ്റുകൾ വിറ്റു. വിൻഡ്‌സർ ഇവിയുടെയും മറ്റ് മോഡലുകളുടെയും ഉയർന്ന ഡിമാൻഡാണ് വളർച്ചയ്ക്ക് കാരണം. 

2025 ഓഗസ്റ്റിൽ ജെഎസ്‍ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന രേഖപ്പെടുത്തി. 2025 ഓഗസ്റ്റിൽ 6,578 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 4,323 യൂണിറ്റുകളെ അപേക്ഷിച്ച് 52 ശതമാനം വാർഷിക വളർച്ചയാണ് (YoY) രേഖപ്പെടുത്തിയത്. എംജി വിൻഡ്‌സർ ഇവിക്കും അതിന്റെ മറ്റ് ഐസിഇ, ഇവി മോഡലുകൾക്കുമുള്ള ഉയർന്ന ഡിമാൻഡ് കാരണം, എംജി ഈ വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പന കണക്കുകൾ നേടി. വിൻഡ്‌സർ ഇവിയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. ഇത് കഴിഞ്ഞ മാസത്തേക്കാൾ അഞ്ച് ശതമാനം വളർച്ച കൈവരിച്ചു. അതേസമയം, എംജി കോമറ്റ് 2025 ജൂലൈയെ അപേക്ഷിച്ച് 21 ശതമാനം വളർച്ച രേഖപ്പെടുത്തി.

ഉപഭോക്തൃ ലഭ്യത കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 2025 ഓഗസ്റ്റിൽ മൂന്ന് പുതിയ ഡീലർഷിപ്പുകൾ ഉദ്ഘാടനം ചെയ്തു. കമ്പനിക്ക് ഇപ്പോൾ 270 നഗരങ്ങളിലായി 543-ലധികം വിൽപ്പന, വിൽപ്പനാനന്തര ടച്ച് പോയിന്റുകളുണ്ട്. കൂടാതെ, ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും വെറും 30 മിനിറ്റിനുള്ളിൽ ഉപഭോക്തൃ സഹായം സാധ്യമാക്കുന്നതിനായി 15 കിലോമീറ്റർ ചുറ്റളവിൽ സേവന കേന്ദ്രങ്ങൾ എംജി തന്ത്രപരമായി സ്ഥാപിച്ചിട്ടുണ്ട്.

എംജി വിൻഡ്‌സർ ഇവിയിൽ 38kWh എൽഎഫ്‍പി ബാറ്ററിയും 136 ബിഎച്ച്‍പി ഇലക്ട്രിക് മോട്ടോറും ഉൾപ്പെടുന്നു. ഇത് 331 കിലോമീറ്റർ റേഞ്ച് നൽകുന്നു. ഇക്കോ+, ഇക്കോ, നോർമൽ, സ്‌പോർട് എന്നീ നാല് ഡ്രൈവിംഗ് മോഡുകൾ ഇത് വാഗ്‍ദാനം ചെയ്യുന്നു. 2025 മെയ് മാസത്തിൽ എആർഎഐ റേറ്റുചെയ്‌ത 449 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വലിയ 52.9kWh എൽഎഫ്‍പി ബാറ്ററി പായ്ക്കുള്ള വിൻഡ്‌സർ ഇവി പ്രോ കമ്പനി അവതരിപ്പിച്ചു . പുതിയ പ്രോ വകഭേദങ്ങൾ വിൽപ്പന ഗണ്യമായി വർദ്ധിപ്പിച്ചു, V2V (വെഹിക്കിൾ ടു വെഹിക്കിൾ), V2L (വെഹിക്കിൾ ടു ലോഡ്) പ്രവർത്തനം, ലെവൽ 2 ADAS സുരക്ഷാ സ്യൂട്ട്, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്തു.

17.3kWh ബാറ്ററി പായ്ക്കോടുകൂടി എൺജി കോമറ്റ് ഇവി ലഭ്യമാണ്. എആർഎഐ സാക്ഷ്യപ്പെടുത്തിയ 230km റേഞ്ച് വാഗ്‍ദാനം ചെയ്യുന്നു. 42bhp കരുത്തും 110Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഒരു സിംഗിൾ ഇലക്ട്രിക് മോട്ടോർ ഇതിൽ ഉപയോഗിക്കുന്നു. ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി പിൻ ചക്രങ്ങളിലേക്ക് പവർ എത്തിക്കുന്നു. 100 ശതമാനം ചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ എടുക്കുന്ന 3.3kW ഓൺബോർഡ് ചാർജറുമായി ഇവി വരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കും റിസൾട്ട്; ക്രാഷ് ടെസ്റ്റിൽ പൂജ്യം മാർക്കുമായി ഹ്യുണ്ടായി ഗ്രാൻഡ് ഐ10, ഇന്ത്യൻ നിർമ്മിത കാർ പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയിൽ
വർഷാവസാന ഓഫറിൽ വൻ വിലക്കുറവ്; ടാറ്റാ പഞ്ച് ഇവിക്ക് 1.60 ലക്ഷം കിഴിവ്