വിപണിയിൽ തരംഗമായി എംജി വിൻഡ്‍സർ; വിജയ രഹസ്യമെന്ത്?

Published : Jul 09, 2026, 12:14 PM IST
MG Windsor Sets New Sales Record

Synopsis

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ എംജി വിൻഡ്‍സർ 75,000 യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടു. 9.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ വാഹനം, 449 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളിലും ആധുനിക ഫീച്ചറുകളോടെയും ലഭ്യമാണ്. മികച്ച ഡിസൈനും സുരക്ഷാ സംവിധാനങ്ങളുമാണ് വിൻഡ്സറിന്റെ ഈ ശ്രദ്ധേയമായ വിജയത്തിന് പിന്നിൽ.

ന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ശ്രദ്ധേയ മുന്നേറ്റവുമായി എംജി വിൻഡ്‍സർ. വിപണിയിലെത്തി രണ്ട് വർഷം തികയുന്നതിന് മുമ്പ് തന്നെ 75,000 യൂണിറ്റ് വിൽപ്പന എന്ന നേട്ടം സ്വന്തമാക്കി എംജി വിൻഡ്സർ. 2026 കലണ്ടർ വർഷത്തിൽ മാത്രം 19,000 യൂണിറ്റിലധികം വാഹനങ്ങൾ വിറ്റഴിച്ചതായും കമ്പനിയുടെ ഓർഡർ ബുക്ക് തുടർച്ചയായി വളരുകയാണെന്നും എംജി മോട്ടോർ ഇന്ത്യ അറിയിച്ചു.

വിൻഡ്സറിന്റെ വിജയത്തെക്കുറിച്ച് സംസാരിച്ച ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അനുരാഗ് മെഹ്റോത്ര പറഞ്ഞു, ഇന്ത്യൻ വാഹന ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികച്ച മൂല്യം നൽകുന്ന വാഹനമാണ് വിൻഡ്സർ എന്ന്. രാജ്യത്തെ നഗരങ്ങളിലും വളർന്നുവരുന്ന വിപണികളിലും ഉപഭോക്താക്കളെ സ്വന്തമാക്കിയ വിൻഡ്സർ ഇന്ത്യയിലെ വൈദ്യുത വാഹന ഉപയോഗം വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബാറ്ററി വാടകാ പദ്ധതിയായ ബാസ് സംവിധാനത്തിൽ 9.99 ലക്ഷം രൂപ മുതലാണ് എംജി വിൻഡ്സറിന്റെ വില ആരംഭിക്കുന്നത്. കിലോമീറ്ററിന് 3.9 രൂപ മുതലുള്ള ബാറ്ററി ഉപയോഗ നിരക്കും ഇതിനൊപ്പമുണ്ട്. 100 കിലോവാട്ട് (136 പി.എസ്) കരുത്തും 200 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

എംജി വിൻഡ്സർ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. 38 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 332 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സഹായിക്കും. പ്രോ പതിപ്പിൽ ലഭിക്കുന്ന 52.9 കിലോവാട്ട് അവർ ബാറ്ററി പായ്ക്കിന് 449 കിലോമീറ്റർ വരെ സഞ്ചാര പരിധിയാണ് കമ്പനി അവകാശപ്പെടുന്നത്.

ഭാവി ശൈലിയിലുള്ള ‘എയ്റോഗ്ലൈഡ്’ ഡിസൈൻ ഭാഷയാണ് വിൻഡ്സറിന്റെ പ്രധാന ആകർഷണം. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ് എന്നീ മൂന്ന് വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്. ടർക്കോയ്സ് ഗ്രീൻ, സ്റ്റാർബസ്റ്റ് ബ്ലാക്ക്, ക്ലേ ബീജ്, പേൾ വൈറ്റ് എന്നീ നാല് നിറങ്ങളാണ് കമ്പനി നൽകുന്നത്.

ഇന്‍റീരിയറിൽ ആഡംബര സൗകര്യങ്ങൾക്കും എംജി പ്രാധാന്യം നൽകിയിട്ടുണ്ട്. 135 ഡിഗ്രി വരെ പിന്നിലേക്ക് ചായ്ക്കാൻ കഴിയുന്ന ‘എയ്റോ ലോഞ്ച്’ സീറ്റുകൾ, 15.6 ഇഞ്ച് ഗ്രാൻഡ്‌വ്യൂ ടച്ച് ഡിസ്പ്ലേ, 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒൻപത് സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, പിൻ എസി വെന്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്, വയർലെസ് ഫോൺ ചാർജിങ്, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.

സുരക്ഷയുടെ കാര്യത്തിലും വിൻഡ്സർ മികച്ച സജ്ജീകരണങ്ങളോടെയാണ് എത്തുന്നത്. ആറ് എയർബാഗുകൾ, നാല് ചക്രങ്ങളിലും ഡിസ്ക് ബ്രേക്കുകൾ, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന സുരക്ഷാ സംവിധാനങ്ങൾ.

PREV
Read more Articles on
click me!

Recommended Stories

ടാറ്റാ നെക്‌സോണിന്‍റെ പുത്തൻ അവതാരം: കാത്തിരിക്കുന്നത് വൻ മാറ്റങ്ങൾ
ടാറ്റ കർവ്വ് ഇവിക്ക് ജൂലൈയിൽ ബമ്പർ ഓഫർ; 3.35 ലക്ഷം വരെ കിഴിവ്