വമ്പൻ വിൽപ്പനയുമായി എംജി വിൻഡ്‍സർ

Published : Apr 13, 2025, 09:24 PM IST
വമ്പൻ വിൽപ്പനയുമായി എംജി വിൻഡ്‍സർ

Synopsis

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ എംജി വിൻഡ്‌സർ ഇവി റെക്കോർഡ് വിൽപ്പന നേടി ടാറ്റ നെക്‌സോണിനെ മറികടന്നു. ആറ് മാസത്തിനുള്ളിൽ 20,000 യൂണിറ്റ് വിറ്റഴിച്ചു, ഇത് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി മാറി.

2024 സെപ്റ്റംബറിൽ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിക്ക് വൻ വിൽപ്പനയാണ് ലഭിക്കുന്നത്. വിൽപ്പന ചാർട്ടിൽ ടാറ്റ നെക്‌സോൺ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്ട്രിക് എംപിവി ഇന്ത്യൻ ഇവി വിപണിയിൽ ആധിപത്യം തുടരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി വിൻഡ്‌സർ ഇവി മറ്റൊരു വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. വിപണിയിൽ എത്തിയതിന് ശേഷമുള്ള ആറ് മാസത്തെ റെക്കോർഡ് സമയത്തിനുള്ളിൽ എംപിവി 20,000 വിൽപ്പന രേഖപ്പെടുത്തി.

അതിന്റെ ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ, നൂതന സാങ്കേതിക സവിശേഷതകൾ, വിശാലമായ ക്യാബിൻ, സുസ്ഥിരവും ചെലവുകുറഞ്ഞതുമായ ഡ്രൈവിംഗ് അനുഭവം എന്നിവയെല്ലാം സംയോജിപ്പിച്ച്" വിൻഡ്‌സറിനെ ജനപ്രിയമാക്കുന്നതായി പറയുന്നു. ഇന്ത്യയിലെ ജെഡബ്ല്യുഎസ്, എംജി സംയുക്ത സംരംഭത്തിന് കീഴിൽ പുറത്തിറങ്ങുന്ന ആദ്യ ഉൽപ്പന്നമാണിത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന എംജി വിൻഡ്‌സർ ഇവിക്ക് ബാറ്ററി-ആസ്-എ-സർവീസ് (ബാസ്) വാടക പദ്ധതിയിൽ ലഭ്യമാണ്.  9.99 ലക്ഷം രൂപ വിലയുള്ള ഇതിന്റെ ഉപയോഗ ചെലവ് 3.9/കി.മീക്ക് മേൽ ആണെന്നും കമ്പനി പറയുന്നു.

വിൻഡ്‌സർ ഇവി നിരയിൽ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെൻസ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. യഥാക്രമം 14 ലക്ഷം, 15 ലക്ഷം, 16 ലക്ഷം രൂപയാണ് വില. പേൾ വൈറ്റ്, സ്റ്റാർട്ട്ബേർസ്റ്റ് ബ്ലാക്ക്, ടർക്കോയ്‌സ് ഗ്രീൻ, ക്ലേ ബീജ് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. നിലവിൽ, ഈ ഇലക്ട്രിക് എംപിവി 38kWh LFP ബാറ്ററി പായ്ക്കിൽ ലഭ്യമാണ്. ഇത് 331 കിലോമീറ്റർ അവകാശപ്പെടുന്ന റേഞ്ച് നൽകുന്നു. ഇതിന് ഫ്രണ്ട് ആക്‌സിൽ-മൗണ്ടഡ് മോട്ടോർ ഉണ്ട്, ഇത് പരമാവധി 136bhp പവറും 200Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. വിൻഡ്‌സർ ഇവിയിൽ ഇക്കോ+, ഇക്കോ, നോർമൽ, സ്‌പോർട് എന്നിങ്ങനെ നാല് ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. 45kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി പായ്ക്ക് 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 55 മിനിറ്റ് എടുക്കും. ഈ ഇവിയിൽ 3.3kW, 7.7kW AC ചാർജറുകൾ ഉണ്ട്, ഇത് യഥാക്രമം 14 മണിക്കൂറും 6.5 മണിക്കൂറും കൊണ്ട് ബാറ്ററി പൂജ്യം മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യുന്നു.

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി യുദ്ധം: 2025 നവംബറിൽ ഒന്നാമനായത് ആര്?
വിപണി കീഴടക്കി ടാറ്റ പഞ്ച്; എന്താണ് ഈ കുതിപ്പിന് പിന്നിൽ?