വെറും 4.4 സെക്കൻഡിൽ 100 തൊടും! പുതിയ ബിഎംഡബ്ല്യു M340i എക്സ് ഡ്രൈവ് ഇന്ത്യയിൽ

Published : Nov 15, 2024, 11:15 AM IST
വെറും 4.4 സെക്കൻഡിൽ 100 തൊടും! പുതിയ ബിഎംഡബ്ല്യു M340i എക്സ് ഡ്രൈവ് ഇന്ത്യയിൽ

Synopsis

ബിഎംഡബ്ല്യു ഇന്ത്യ പുതിയ M340i എക്സ് ഡ്രൈവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 74.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള സെഡാൻ്റെ ഏറ്റവും പുതിയ പതിപ്പ് ചെന്നൈ ആസ്ഥാനമായുള്ള ബിഎംഡബ്ല്യു പ്ലാൻ്റിൽ പ്രാദേശികമായി അസംബിൾ ചെയ്യും.

ർമ്മൻ ആഡംബര വാഹന ബിഎംഡബ്ല്യു ഇന്ത്യ പുതിയ M340i എക്സ് ഡ്രൈവ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 74.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള സെഡാൻ്റെ ഏറ്റവും പുതിയ പതിപ്പ് ചെന്നൈ ആസ്ഥാനമായുള്ള ബിഎംഡബ്ല്യു പ്ലാൻ്റിൽ പ്രാദേശികമായി അസംബിൾ ചെയ്യും. ബിഎംഡബ്ല്യുവിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പെർഫോമൻസ് സെഡാനാണ് M340i എക്സ് ഡ്രൈവ്. 

M340i xDrive സെഡാൻ അതിൻ്റെ വിശാലവും വേറിട്ടതുമായ ലുക്ക് കാരണം തികച്ചും സ്പോർട്ടിയായി കാണപ്പെടുന്നു. ഈ ആഡംബര സെഡാന്‍റെ ഇൻ്റീരിയറിൽ ലെതർ വെർണാസ്‍ക അപ്ഹോൾസ്റ്ററിയും പുതുതായി രൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീലും ഉള്ള സ്പോർട്ടി സീറ്റുകൾ ലഭിക്കുന്നു.  ഈ കാറിന്‍റെ മുൻവശത്ത് മെഷ്-സ്റ്റൈൽ BWM കിഡ്‌നി ഗ്രിൽ, നീല ആക്‌സൻ്റുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഹെഡ്‌ലൈറ്റുകളിൽ ഷാഡോലൈൻ എന്നിവ ഉൾക്കൊള്ളുന്നു. ഏറ്റവും പുതിയ സെഡാൻ 19 ഇഞ്ച് ജെറ്റ് ബ്ലാക്ക് അലോയ് വീലുകളിലാണ് എത്തുന്നത്. കാറിൻ്റെ പിൻഭാഗത്തെ പ്രൊഫൈൽ മെലിഞ്ഞതും എന്നാൽ ഇരുണ്ടതുമായ എൽ-ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും ബോഡി-നിറമുള്ള എം സ്‌പോയിലറും എടുത്തുകാണിക്കുന്നു.  ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റേഷനുമായി ഒരു പുതിയ ഡിജിറ്റൽ ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേ, 16 ലൗഡ്‌സ്പീക്കറുകളുള്ള ഹർമാൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം, 40:20:40 സ്പ്ലിറ്റ് ബാക്ക്‌റെസ്റ്റ്, ഓട്ടോമാറ്റിക് ത്രീ-സോൺ എസി എന്നിവയും മറ്റും ലഭിക്കുന്നു. പുതിയ M340i xDrive ആർട്ടിക് റേസ് ബ്ലൂ, ദ്രാവിറ്റ് ഗ്രേ, ഫയർ റെഡ് മെറ്റാലിക്, ബ്ലാക്ക് സഫിയർ തുടങ്ങിയവ ഉൾപ്പെടെയുള്ള മെറ്റാലിക് പെയിൻ്റ് സ്‍കീമുകളിൽ വാഹനം ലഭ്യമാണ്. 

ഇന്ന് ബുക്ക് ചെയ്‍താൽ, 18 മാസത്തിന് ശേഷം നിങ്ങൾക്ക് ഈ എസ്‌യുവി ലഭിക്കും!

2998 സിസി സ്‌ട്രെയിറ്റ്-സിക്‌സ് പെട്രോൾ എഞ്ചിനാണ് ഈ കാറിന്‍റെ ഹൃദയം. 8-സ്പീഡ് സ്റ്റെപ്ട്രോണിക് സ്പോർട്ട് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഈ യൂണിറ്റിന് 371 bhp കരുത്തും 500 Nm ടോർക്കും സൃഷ്‍ടിക്കും. വെറും 4.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പ്രാദേശികമായി നിർമ്മിക്കുന്ന ഐസിഇ കാറാക്കി പുതിയ M340i എക്സ് ഡ്രൈവിനെ മാറുന്നു.

74.9 ലക്ഷം രൂപ എക്സ്-ഷോറൂം) വിലയുള്ള പുതിയ BMW M340i xDrive ഇപ്പോൾ ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു ഡീലർഷിപ്പുകളിലും ബിഎംഡബ്ല്യു ഓൺലൈൻ ഷോപ്പ് വഴി ഓൺലൈനായും ബുക്കിംഗിനായി ലഭ്യമാണ്. ബിഎംഡബ്ല്യു ഫിനാൻഷ്യൽ സർവീസസ്, ബിഎംഡബ്ല്യു 360˚ ഫിനാൻസ് പ്ലാൻ ഉൾപ്പെടെയുള്ള ഫ്ലെക്സിബിൾ ഫിനാൻസിംഗ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

 

PREV
click me!

Recommended Stories

വരുന്നത് ഇലക്ട്രിക് വാഹന ബൂം! ഇതാ ഉടൻ ഇന്ത്യൻ നിരത്ത് വാഴാൻ എത്തുന്ന ഇലക്ട്രിക് എസ്‌യുവികൾ
10,000 രൂപ ഇഎംഐ മതി! ശക്തമായ ടാറ്റ നെക്സോൺ എസ്‍യുവി സ്വന്തമാക്കാം