
ദക്ഷിണ കൊറിയണൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ വെന്യുവിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ഹുകയാണ്. വാഹനത്തെ 2025 ഒക്ടോബർ 24 ന് പുറത്തിറക്കാൻ പോകുന്നു. ഇതുവരെ പരീക്ഷണത്തിനിടെ പലതവണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് ഈ മോഡൽ. എങ്കിലും, ഇത്തവണ അതിന്റെ ഇന്റീരിയറിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറച്ചനിലയിൽ ആണെങ്കിലും പക്ഷേ ഇപ്പോഴും ചില പ്രധാന മാറ്റങ്ങൾ വ്യക്തമായി കാണാം എന്നാണ് റിപ്പോർട്ടുകൾ. ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റിന്റെ സാധ്യമായ ഡിസൈൻ, സവിശേഷതകൾ, പവർട്രെയിൻ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
എക്‌സെന്റ്, ക്രെറ്റ എൻ ലൈനിൽ അടുത്തിടെ കണ്ടതുപോലെ, കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയിലാണ് പുതുതലമുറ ഹ്യുണ്ടായി വെന്യു രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇതിന് വിശാലമായ ഗ്രിൽ, ലംബ ഇൻസേർട്ടുകൾ, എൽഇഡി ഡിആർഎൽ, ലോവർ ബമ്പറിൽ സംയോജിപ്പിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ എന്നിവ ലഭിക്കുന്നു. സൈഡ് പ്രൊഫൈലിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല, പക്ഷേ പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ നൽകിയിട്ടുണ്ട്. ബേസ്, മിഡ് വേരിയന്റുകളിൽ 16 ഇഞ്ച് വീലുകളും ടോപ്പ് വേരിയന്റുകളിൽ 17 ഇഞ്ച് വീലുകളും ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
ഇന്റീരിയറിനെക്കുറിച്ച് പറയുമ്പോൾ, ഏറ്റവും വലിയ മാറ്റം ലഭിക്കുന്നു. പുതിയ വെന്യുവിന് ഇപ്പോൾ ഡ്യുവൽ 10.2 ഇഞ്ച് ഫ്ലോട്ടിംഗ് സ്‌ക്രീൻ സജ്ജീകരണം ലഭിക്കും. ഇതിനുപുറമെ, പുതിയ എസി വെന്റുകൾ, ഫിസിക്കൽ കൺട്രോൾ ബട്ടണുകൾ, ഇന്റഗ്രേറ്റഡ് ഡാഷ്‌ക്യാം, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, പുതിയ സ്റ്റിയറിംഗ് വീൽ എന്നിവ സെൻട്രൽ കൺസോളിൽ കാണാം. പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന് ലഭിക്കും.
അതേസമയം എസ്‌യുവിയുടെ മെക്കാനിക്കൽ ഭാഗങ്ങളിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. നിലവിലുള്ള 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0L ടർബോ പെട്രോൾ, 1.5L ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇതിലുണ്ടാകും. 5-സ്പീഡ് MT, 6-സ്പീഡ് MT, 6-സ്പീഡ് iMT, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് DCT എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ.