ടൊയോട്ട ഹിലക്സിന് വലിയ ഭീഷണിയുമായി മഹീന്ദ്രയുടെ പുതിയ പിക്കപ്പ്

Published : Aug 05, 2025, 12:38 PM ISTUpdated : Aug 05, 2025, 12:42 PM IST
Scorpio N Pick Up

Synopsis

ടൊയോട്ട ഹിലക്സ്, ഇസുസു ഡി-മാക്സ് വി-ക്രോസ് എന്നിവയോട് മത്സരിക്കാൻ മഹീന്ദ്ര ഒരു പുതിയ പിക്കപ്പ് ട്രക്ക് വികസിപ്പിക്കുന്നു. സ്കോർപിയോ-എൻ അടിസ്ഥാനമാക്കിയുള്ള ഈ പിക്കപ്പ് 5.50 മീറ്ററിൽ കൂടുതൽ നീളമുള്ളതായിരിക്കും.

ടൊയോട്ട ഹിലക്സ്, ഇസുസു ഡി-മാക്സ് വി-ക്രോസ് തുടങ്ങിയ പിക്കപ്പുകളോട് നേരിട്ട് മത്സരിക്കുന്ന ഒരു പുതിയ പിക്കപ്പ് ട്രക്കിന്‍റെ പണിപ്പുരയിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്ന് കുറേക്കാലമായി വാർത്തകൾ വരുന്നുണ്ട്. മഹീന്ദ്ര പിക്കപ്പുകൾ നിർമ്മിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇതുവരെ ഈ ബോഡി ശൈലിക്ക് പാസഞ്ചർ വാഹന വിഭാഗത്തിൽ വലിയ പ്രചാരം നേടാൻ കഴിഞ്ഞിട്ടില്ല.

രണ്ട് വർഷം മുമ്പ് സ്കോർപിയോ-എൻ അടിസ്ഥാനമാക്കിയുള്ള ഒരു ആഗോള പിക്കപ്പ് കൺസെപ്റ്റ് മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ അതിന്റെ ടെസ്റ്റ് മോഡൽ ഇന്ത്യയിലെ റോഡുകളിൽ പരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആദ്യ കാഴ്ചയിൽ തന്നെ ഇതിന്‍റെ നീളം ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. ഇതിന്റെ വലിപ്പം 5.50 മീറ്ററിൽ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. ഇത് ഹിലക്സിനേക്കാളും വി-ക്രോസിനേക്കാളും നീളമുള്ളതാക്കുന്നു.

ടെസ്റ്റ് മോഡലിൽ സ്കോർപിയോ-എൻ -ൽ നിന്ന് വ്യത്യസ്തമായി പല ഭാഗങ്ങളും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത് സിംഗിൾ, ഡ്യുവൽ ക്യാബ് ഓപ്ഷനുകളിൽ വരും. ടെസ്റ്റ് മോഡൽ സിംഗിൾ ക്യാബ് വേരിയന്റായിരുന്നു. എസ്‌യുവി സ്കോർപിയോ-എൻ -ൽ നിന്ന് ഇതിന്റെ മുൻഭാഗം വളരെ വ്യത്യസ്‍തമായി കാണപ്പെടുന്നു. പഴയ അംബാസഡർ പോലെ മെഷ് ഗ്രില്ലും ഹാലൊജൻ ഹെഡ്‌ലൈറ്റുകളും ഇതിലുണ്ട്. സ്കോർപിയോ-എന്നിന്‍റെ ബോണറ്റ് തന്നെ ഇതിന് ലഭിക്കും. പക്ഷേ അരികുകൾ അൽപ്പം വൃത്താകൃതിയിലാണ് കാണപ്പെടുന്നത്.

ഈ പ്രോട്ടോടൈപ്പിന് 18 ഇഞ്ച് സ്റ്റീൽ വീലുകളുണ്ട്. അതായത് ഇതൊരു ലോ അല്ലെങ്കിൽ മിഡ് വേരിയന്റായിരിക്കും എന്ന് സൂചന നൽകുന്നു. നേരത്തെ കാണിച്ച കൺസെപ്റ്റിൽ ഓൾ-ടെറൈൻ ടയറുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ടെസ്റ്റ് മോഡലിൽ സാധാരണ റോഡ് ടയറുകളാണുള്ളത്. സ്കോർപിയോ എന്നിൽ അതേ ലാഡർ-ഓൺ-ഫ്രെയിം ഷാസി ഉണ്ടായിരിക്കും. എന്നാൽ കനത്ത ഭാരം കൈകാര്യം ചെയ്യുന്നതിനായി സസ്‌പെൻഷൻ പരിഷ്‌ക്കരിക്കപ്പെടും. ഡാഷ്‌ബോർഡും ഉൾവശത്തെ ഫീച്ചറുകളും സ്കോർപിയോ-എന്നിൽ നിന്നുള്ളത് തന്നെയായിരിക്കും കൂടുതലും സ്വീകരിക്കുക.

സ്കോർപിയോ-എൻ പിക്കപ്പ് വേരിയന്റിൽ ഉപയോഗിക്കുന്ന അതേ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെ ആയിരിക്കും പുതിയ സ്കോർപിയോ-എൻ പിക്കപ്പിലും പ്രവർത്തിക്കുക എന്നാണ് റിപ്പോർട്ടുകൾ. 130 എച്ച്പി പവറും 300 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ലോ-സ്പെക്ക് എഞ്ചിനും, മാനുവൽ ഗിയർബോക്സിൽ 370 എൻഎം ടോർക്കും ഓട്ടോമാറ്റിക്കിൽ 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 172 എച്ച്പി പവർ ഉത്പാദിപ്പിക്കുന്ന ഉയർന്ന-സ്പെക്ക് എഞ്ചിനും ഈ എസ്‌യുവിയിൽ ലഭ്യമാണ്. 4×4 ഡ്രൈവ്‌ട്രെയിൻ, ലോ-റേഞ്ച് ഗിയർബോക്‌സ്, വ്യത്യസ്ത ടെറൈൻ മോഡുകൾ എന്നിവയും ഇതിന് ലഭിക്കും. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഇതിൽ നൽകുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമല്ല. ഈ പെട്രോൾ എഞ്ചിന് മാനുവലിൽ 200 bhp പവറും 370 Nm ടോർക്കും ഓട്ടോമാറ്റിക്കിൽ 380 Nm ടോർക്കും ലഭിക്കും.

ഓഗസ്റ്റ് 15 ന് നടക്കുന്ന ഫ്രീഡം എൻയു പരിപാടിയിൽ പ്രദർശിപ്പിക്കുന്ന നാല് പുതിയ കൺസെപ്റ്റ് മോഡലുകളുടെ ടീസറുകൾ മഹീന്ദ്ര അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്കോർപിയോ-എൻ അടിസ്ഥാനമാക്കിയുള്ള ഈ പിക്കപ്പ് കൺസെപ്റ്റിന്റെ ട്രെയിലർ കൂടിയാകാം വിഷൻ എസ്എക്‍സ്‍ടി എന്നും റിപ്പോർട്ടുകൾ ഉണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

പുതിയ അവതാരത്തിൽ നിസാൻ കൈറ്റ്; ഇന്ത്യയിലേക്ക് വരുമോ?
വരുന്നത് ഒന്നലധികം ഇലക്ട്രിക് വാഹനങ്ങൾ; മാരുതിയുടെ ഭാവി ഇലക്ട്രിക് പദ്ധതി അമ്പരപ്പിക്കും