
തങ്ങളുടെ എസ്‌യുവി ശ്രേണി ഉയർത്താൻ ലക്ഷ്യമിട്ട്, ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യത്തെ വെല്ലുവിളിക്കുന്നതിനായി ഇടത്തരം എസ്‌യുവി വിഭാഗത്തിൽ ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. നെക്‌സ ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യത്യസ്തമായി, പുതിയ (മാരുതി എസ്‌കുഡോ എന്നറിയപ്പെടുന്ന മാരുതി എസ്‌യുവി ഒരു മുൻനിര അരീന ഓഫറായിഎത്തും. ഇത് അതിന്റെ കുറഞ്ഞ വിലനിർണ്ണയത്തെ സൂചിപ്പിക്കുന്നു. മോഡലിന്റെ പേര്, വിലകൾ, സവിശേഷതകൾ, ഫീച്ചർ വിശദാംശങ്ങൾ എന്നിവ 2025 സെപ്റ്റംബർ 3 ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഗ്രാൻഡ് വിറ്റാരയിൽ നിന്ന് കടമെടുത്ത മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് മാരുതി എസ്ക്യുഡോ വരുന്നത്. പെട്രോൾ പതിപ്പിൽ 1.5 ലിറ്റർ കെ15സി പെട്രോൾ എഞ്ചിൻ ഉണ്ടാകും. ഈ എഞ്ചിൻ പരമാവധി 103 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കും. ഇലക്ട്രിക് മോട്ടോറുമായി (79 ബിഎച്ച്പി/141 എൻഎം) ജോടിയാക്കിയ 92 ബിഎച്ച്പി, 1.5 ലിറ്റർ, 3-സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും വാഗ്‌ദാനം ചെയ്യും. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ഘടിപ്പിച്ച ഈ സജ്ജീകരണം 115 ബിഎച്ച്പി സംയോജിത പവർ നൽകുന്നു. ഗ്രാൻഡ് വിറ്റാരയിൽ, ഈ കോൺഫിഗറേഷൻ ലിറ്ററിന് 27.97 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്‍ദാനം ചെയ്യുന്നു.
അണ്ടർബോഡി സിഎൻജി കിറ്റ് ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ മാരുതി കാറായിരിക്കും മാരുതി സുസുക്കി എസ്ക്യുഡോ. സിഎൻജി പതിപ്പ് തിരഞ്ഞെടുക്കുമ്പോൾ വാങ്ങുന്നവർ ബൂട്ട് സ്ഥലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ല എന്നാണ് ഇതിനർത്ഥം.
വിവിധ റിപ്പോർട്ടുകൾ പ്രകാരം, ലെവൽ-2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം), ഡോൾബി അറ്റ്‌മോസ് ടെക് എന്നിവ ഉൾക്കൊള്ളുന്ന ബ്രാൻഡിന്റെ ആദ്യ മോഡലായിരിക്കും ഈ പുതിയ മാരുതി എസ്‌യുവി. ഒരു പവർഡ് ടെയിൽഗേറ്റ്, 4WD (ഫോർ-വീൽ ഡ്രൈവ്) സിസ്റ്റം എന്നിവയും പാക്കേജിന്റെ ഭാഗമാകും. ഗ്രാൻഡ് വിറ്റാരയിൽ നിന്ന് കടമെടുത്ത നിരവധി സവിശേഷതകൾ ഇതിൽ ഉൾപ്പെടും എന്നാണ് റിപ്പോർട്ടുകൾ.