Skoda Kodiaq : സ്‌കോഡ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് എത്തി, വില 34.99 ലക്ഷം

By Web TeamFirst Published Jan 10, 2022, 3:13 PM IST
Highlights

പുതിയ കൊഡിയാകിന് സൂക്ഷ്‍മമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾ ലഭിക്കുന്നു. സ്റ്റൈൽ, സ്‌പോർട്ട്‌ലൈൻ, എൽ ആന്‍ഡ് കെ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിൽ വാഹനം ലഭ്യമാണ്. 190hp, 2.0-ലിറ്റർ TSI ടർബോ-പെട്രോൾ എഞ്ചിൻ ഹൃദയം

റെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ കൊഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് (Skoda Kodiaq Facelift) ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചു. ബേസ് സ്റ്റൈൽ ട്രിമ്മിന് 34.99 ലക്ഷം രൂപയിൽ തുടങ്ങി ടോപ്പ്-സ്പെക്ക് എൽ ആൻഡ് കെ ട്രിമ്മിന്  37.49 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്-ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രീമിയം എസ്‌യുവിയുടെ ബുക്കിംഗും ആരംഭിച്ചു, ഡെലിവറികൾ വരും ദിവസങ്ങളിൽ ആരംഭിക്കും.

ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!

രാജ്യം BS6 കാലഘട്ടത്തിലേക്കുള്ള പരിവർത്തന വേളയിൽ ഡീസൽ ശ്രേണിയിൽ നിന്ന് പിന്മാറാനുള്ള സ്കോഡയുടെ തീരുമാനത്തെത്തുടർന്ന്, 2020 ഏപ്രിലിൽ നിർത്തലാക്കിയതായിരുന്നു ഈ മോഡല്‍. ഇപ്പോള്‍ ഏകദേശം രണ്ട് വർഷത്തിന് ശേഷം ആണ് കോഡിയാക്ക് സ്കോഡയുടെ ലൈനപ്പിലേക്ക് മടങ്ങി എത്തുന്നത്.

2022 സ്കോഡ കൊഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റ് വിവിധ വേരിയന്‍റുകളും വിലകളും (എക്സ്-ഷോറൂം, ഇന്ത്യ)

  • കൊഡിയാക് സ്റ്റൈല്‍ -  34.99 ലക്ഷം
  • കോഡിയാക് സ്‌പോർട്ട്‌ലൈൻ - 35.99 ലക്ഷം
  • കൊഡിയാക് ലോറിൻ ആന്‍ഡ് ക്ലെമെന്റ് - 37.49 ലക്ഷം

2022 സ്കോഡ കൊഡിയാക്ക് ബാഹ്യ ഡിസൈൻ
സ്കോഡ കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണികളിൽ കോഡിയാകിന് ഒരു മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് നൽകിയിരുന്നു. ആ മാറ്റങ്ങളിൽ പലതും ഇന്ത്യ-സ്പെക്ക് മോഡലിലേക്കും നല്‍കിയിട്ടുണ്ട്. പുതിയതും കൂടുതൽ നേരായതുമായ ഗ്രിൽ, എലവേറ്റഡ് ബോണറ്റ്, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ്, സിഗ്‌നേച്ചറുകളോട് കൂടിയ പരിഷ്‌കരിച്ച ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് ബമ്പർ എന്നിവയും മാറ്റങ്ങളിൽ ഉൾപ്പെടുന്നു. പ്രൊഫൈലിൽ, പുതിയ അലോയ് വീൽ ഡിസൈൻ ഒഴികെ, കൊഡിയാകിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പുറകിൽ, ടെയിൽലൈറ്റുകളും ബമ്പറും ചെറുതായി അപ്ഡേറ്റ് ചെയ്‍തിട്ടുണ്ട്, ബാക്കിയുള്ളവയിൽ വലിയ മാറ്റമില്ല.

ഇന്റീരിയറും ഫീച്ചറുകളും
അടിസ്ഥാന ലേഔട്ടിന്റെയും രൂപകൽപ്പനയുടെയും കാര്യത്തിൽ, പുതിയ കൊഡിയാക്കിന്റെ ഡാഷ്‌ബോർഡ് പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന് സമാനമാണ്. സൂപ്പർബ്, ഒക്ടാവിയ, കുഷാക്ക് എന്നിവയുൾപ്പെടെ എല്ലാ സ്കോഡ മോഡലുകളിലും കാണുന്നത് പോലെ സ്കോഡയുടെ പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ ഉൾപ്പെടുത്തിയതാണ് ഇന്റീരിയർ ഡിസൈനിലെ ഏറ്റവും ശ്രദ്ധേയമായ അപ്‌ഡേറ്റ്. മുമ്പത്തെപ്പോലെ, കോഡിയാക്കിൽ മൂന്ന് വരി ഇരിപ്പിടങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു.

നിരത്തില്‍ 50 ദശലക്ഷം കൊറോളകള്‍, ആഘോഷമാക്കാന്‍ ടൊയോട്ട ചെയ്‍തത്!

മുൻവശത്ത്, നിലവിലെ മോഡലിനേക്കാൾ ചില പുതിയ ഫീച്ചറുകൾ കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റില്‍ സ്‍കോഡ നല്‍കിയിരിക്കുന്നു. ഡ്രൈവ് മോഡിനെ അടിസ്ഥാനമാക്കി ഡാംപറുകളുടെ ദൃഢത ക്രമീകരിക്കുന്ന ഡൈനാമിക് ഷാസി നിയന്ത്രണമാണ് ഈ പുതിയ ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയം. ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കൺസെറ്റിവിറ്റി, വയർലെസ് ചാർജിംഗ് പാഡ്, 12 സ്‍പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം (നിലവിലുണ്ടായിരുന്ന മോഡലില്‍ 10 സ്‍പീക്കറുകൾ) എന്നിവയാണ് മറ്റ് പുതിയ കൂട്ടിച്ചേർക്കലുകൾ.

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ്, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഹാൻഡ്‌സ് ഫ്രീ പാർക്കിംഗ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒമ്പത് എയർബാഗുകള്‍ എന്നിവയാണ് ഫുൾ ലോഡഡ് സ്‌പെക്കിലെ മറ്റ് സവിശേഷതകൾ. 

എഞ്ചിനും ഗിയർബോക്സും
190hp, 320Nm എന്നിവ വികസിപ്പിക്കുന്നതിനായി ട്യൂൺ ചെയ്‍തിരിക്കുന്ന 2.0-ലിറ്റർ, നാല്-സിലിണ്ടർ TSI ടർബോ-പെട്രോൾ എഞ്ചിനാണ് കോഡിയാക്ക് ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്നത്. (സ്‍കോഡ ഒക്ടാവിയ, സൂപ്പര്‍ബ് പോലുള്ള മറ്റ് മോഡലുകളിളും ഇതേ യൂണിറ്റാണ് ഹൃദയം) . ഈ എഞ്ചിൻ 7-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു, കൂടാതെ എല്ലാ വേരിയന്റുകളിലും ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കും. പ്രീ-ഫേസ്‌ലിഫ്റ്റ് മോഡലിന്റെ 150 എച്ച്‌പി, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ സ്കോഡ പൂർണ്ണമായും ഉപേക്ഷിച്ചു.

ഇന്നോവയുടെ വീട്ടില്‍ നിന്നും പുതിയൊരുവന്‍ കൂടി പുറപ്പെടുന്നു!

എതിരാളികള്‍
നിലവിൽ, സ്‌കോഡയുടെ മൂന്ന്-വരി മോണോകോക്ക് എസ്‌യുവിക്ക് വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ല. അതായത് ഈ വർഷം അവസാനം ജീപ്പ് മെറിഡിയൻ പുറത്തിറക്കുന്നത് വരെ വാഹനം സെഗ്മെന്റില്‍ ഒറ്റയാനായി വിലസും. എന്നിരുന്നാലും, അതിന്റെ വില കണക്കിലെടുക്കുമ്പോൾ, അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ഫോക്‌സ്‌വാഗൺ ടിഗ്വാൻ, ഡീസൽ പവർ സിട്രോൺ സി5 എയർക്രോസ് എന്നിവ പോലെയുള്ള മറ്റ് പ്രീമിയം എസ്‌യുവികൾക്ക് പുത്തന്‍ കോഡിയാക്കിന് എതിരാളികളാകും.

കഴിഞ്ഞവര്‍ഷം ജനം ഏറ്റവുമധികം തിരഞ്ഞ വണ്ടിക്കമ്പനി, ഇന്നോവ മുതലാളിക്ക് കയ്യടിച്ച് ലോകം!

click me!