
പ്രമുഖ ചെക്ക് കാർ നിർമ്മാതാക്കളായ സ്കോഡ ഇന്ത്യ, അപ്ഡേറ്റ് ചെയ്ത കുഷാഖ് മിഡ്സൈസ് എസ്‌യുവിയും സ്ലാവിയ മിഡ്സൈസ് സെഡാനും രാജ്യത്ത് അവതരിപ്പിച്ചു. രണ്ട് മോഡലുകളുടെയും എൻട്രി ലെവൽ ക്ലാസിക്, മിഡ്-ലെവൽ സിഗ്നേച്ചർ ട്രിമ്മുകളിൽ പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ട്. 025 സ്കോഡ കുഷാഖ് 1.0L MT വേരിയന്റുകളുടെ വില 10.99 ലക്ഷം മുതൽ 16.31 ലക്ഷം രൂപ വരെയും, 1.0L TSI AT വേരിയന്റുകളുടെ വില 13.59 ലക്ഷം മുതൽ 17.41 ലക്ഷം രൂപ വരെയും ലഭ്യമാണ്. 1.5L DSG വേരിയന്റുകളായ സ്‌പോർട്‌ലൈൻ, മോണ്ടെ കാർലോ, പ്രസ്റ്റീജ് എന്നിവയ്ക്ക് യഥാക്രമം 17.61 ലക്ഷം രൂപ, 18.82 ലക്ഷം രൂപ, 19.01 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലകൾ.
2025 സ്കോഡ സ്ലാവിയയുടെ എൻട്രി ലെവൽ ക്ലാസിക് 1.0L TSI മാനുവൽ വേരിയന്റിന് 10.34 ലക്ഷം രൂപയിൽ ആരംഭിച്ച് പ്രസ്റ്റീജ് 1.0L TSI AT വേരിയന്റിന് 15.54 ലക്ഷം രൂപ വരെ വിലവരും. 1.5L DSG എഞ്ചിൻ-ഗിയർബോക്സ് കോംബോയുള്ള സ്‌പോർട്‌ലൈൻ, മോൺടെ കാർലോ, പ്രസ്റ്റീജ് വേരിയന്റുകൾ യഥാക്രമം 16.39 ലക്ഷം രൂപ, 18.04 ലക്ഷം രൂപ, 18.24 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വിലകൾ.
പുതുക്കിയ സ്കോഡ സ്ലാവിയയുടെ സിഗ്നേച്ചർ ട്രിമിൽ LED DRL-കളുള്ള LED ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഒരു ഇലക്ട്രിക് സൺറൂഫ്, ഒരു ഓട്ടോ ഡിമ്മിംഗ് IRVM എന്നിവ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, സെഡാൻ നിരയ്ക്ക് മൂന്ന് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി (ഏതാണ് ആദ്യം വരുന്നത് അത്) ലഭിക്കും. സ്കോഡ സ്ലാവിയയുടെ അടിസ്ഥാന ക്ലാസിക് എംടി വേരിയന്റിന് 35,000 രൂപ വിലക്കുറവ് ലഭിച്ചു എന്നതും പ്രത്യേകതയാണ്. ഇപ്പോൾ വില 10.34 ലക്ഷം രൂപയാണ് വില. കൂടാതെ, മിഡ്-സ്പെക്ക് സിഗ്നേച്ചർ ട്രിമ്മിൽ DRL-കളുള്ള LED ഹെഡ്‌ലാമ്പുകൾ, സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് ഐആവിഎം എന്നിവയുണ്ട്. പുതിയ സവിശേഷതകൾ ചേർത്തിട്ടുണ്ടെങ്കിലും, സ്ലാവിയ സിഗ്നേച്ചർ MT (13.59 ലക്ഷം രൂപ), AT (14.69 ലക്ഷം രൂപ) എന്നീ രണ്ട് വേരിയന്റുകളുടെയും വില 40,000 രൂപ കുറച്ചു.
ക്ലാസിക്, ഒനിക്സ്, സിഗ്നേച്ചർ, സ്‌പോർട്‌ലൈൻ, മോണ്ടെ കാർലോ, പ്രസ്റ്റീജ് എന്നീ ആറ് ട്രിമ്മുകളിലാണ് അപ്‌ഡേറ്റ് ചെയ്ത കുഷാഖ് ലൈനപ്പ് വരുന്നത്. എൻട്രി ലെവൽ ഒനിക്സ് ട്രിം ഇപ്പോൾ 16 ഇഞ്ച് അലോയ് വീലുകളുമായാണ് എത്തുന്നത്. അതേസമയം മിഡ്-ലെവൽ സിഗ്നേച്ചർ ട്രിം 17 ഇഞ്ച് അലോയ് വീലുകളുമായാണ് വരുന്നത്. ഓട്ടോ ഡിമ്മിംഗ് IRVM, ഇലക്ട്രിക് സൺറൂഫ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ സവിശേഷതകളും സിഗ്നേച്ചർ കിറ്റിന്റെ ഭാഗമാണ്.
കമ്പനി ഇപ്പോൾ സ്റ്റാൻഡേർഡായി അഞ്ച് വർഷം അല്ലെങ്കിൽ 1,25,000 കിലോമീറ്റർ വാറന്‍റി, ഏതാണ് ആദ്യം വരുന്നത് എന്ന രീതിയിൽ വാഗ്ദാനം ചെയ്യുന്നു. അതേസമയം സ്കോഡ കുഷാഖ് ക്ലാസിക് ബേസ് മോഡൽ വിലയ്ക്ക് 10,000 രൂപയുടെ നേരിയ വർധനവ് ലഭിച്ചു. ഇപ്പോൾ അതിന്റെ വില 10.99 ലക്ഷം രൂപയായി. അതേസമയം, ഉയർന്ന സ്റ്റാക്ക് ഉള്ള ഓണിക്സ് വേരിയന്റിൽ 16 ഇഞ്ച് അലോയ് വീലുകൾ നൽകിയിട്ടുണ്ട്. അതിനുശേഷം വില 10,000 രൂപ വർദ്ധിച്ചു. മിഡ്-സ്പെക്ക് കുഷാഖ് സിഗ്നേച്ചറിൽ 17 ഇഞ്ച് അലോയ് വീലുകൾ, സൺറൂഫ്, ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പിൻ ഫോഗ് ലാമ്പുകൾ എന്നിവ ലഭ്യമാണ്. കുഷാഖ് സിഗ്നേച്ചർ എംടി (14.88 ലക്ഷം രൂപ), എടി (15.98 ലക്ഷം രൂപ) എന്നീ വേരിയന്റുകൾക്ക് യഥാക്രമം 69,000 രൂപയും 18,000 രൂപയും വില കൂടി എന്നാണ് റിപ്പോട്ടുകൾ.