നിസാന്‍റെ പുതിയ അവതാരം; ക്രെറ്റയെ വിറപ്പിക്കുമോ?

Published : Dec 10, 2025, 11:42 AM IST
Nissan Kait Compact SUV, Nissan Kait Compact SUV, Nissan Kait Compact SUV Safety

Synopsis

നിസാൻ തങ്ങളുടെ പുതിയ കോംപാക്റ്റ് എസ്‌യുവി 'കൈറ്റ്' ബ്രസീലിൽ അവതരിപ്പിച്ചു, ഇത് ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഒരു പ്രധാന എതിരാളിയാകുമെന്ന് പ്രതീക്ഷിക്കുന്നു

കോംപാക്റ്റ് എസ്‌യുവി മാഗ്നൈറ്റിലൂടെ ഇന്ത്യയിൽ ചുവടുറപ്പിച്ച നിസ്സാൻ ഇപ്പോൾ ഹ്യുണ്ടായി ക്രെറ്റയുമായി മത്സരിക്കാൻ ഒരു പുതിയ എസ്‌യുവി പുറത്തിറക്കാൻ ഒരുങ്ങുകയാണ്. അടുത്തിടെ പുതിയ നിസാൻ കൈറ്റ് കോംപാക്റ്റ് എസ്‌യുവി ആഗോളതലത്തിൽ ബ്രസീലിൽ അവതരിപ്പിച്ചു. ബ്രസീലിലെ റെസെൻഡെ പ്ലാന്റിൽ ഉത്പാദനവും ആരംഭിച്ചു. 2026 മുതൽ 20 ൽ അധികം രാജ്യങ്ങളിലേക്ക് മോഡൽ കയറ്റുമതി ചെയ്യും. ലാറ്റിൻ അമേരിക്കയിലും മറ്റ് വിപണികളിലും, എസ്‌യുവി ഫോക്‌സ്‌വാഗൺ ടെറ, ഫിയറ്റ് പൾസ്, ഹ്യുണ്ടായി ക്രെറ്റ, റെനോ കാർഡിയൻ, ഷെവർലെ ട്രാക്കർ എന്നിവയുമായി മത്സരിക്കും. നിലവിൽ, ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല.

മൂന്നാം തലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സി-സെഗ്മെന്റ് എസ്‌യുവി 2026 ന്റെ തുടക്കത്തിൽ നിസ്സാൻ ഇന്ത്യ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പുതിയ ഡസ്റ്ററിന്റെ പ്ലാറ്റ്‌ഫോം, സവിശേഷതകൾ, എഞ്ചിനുകൾ എന്നിവ ഈ എസ്‌യുവി പങ്കിടുമെങ്കിലും പൂർണ്ണമായും പുതിയ രൂപകൽപ്പനയായിരിക്കും ഇതിന്റെ സവിശേഷത. നിസ്സാൻ മാഗ്നൈറ്റിൽ നിന്നും പുതിയ കൈറ്റിൽ നിന്നും ഇതിന്റെ രൂപം പ്രചോദനം ഉൾക്കൊണ്ടേക്കാം.

ഈ എസ്‌യുവി എത്ര വലുതാണ്?

4.30 മീറ്റർ നീളവും 1.76 മീറ്റർ വീതിയും 2.62 മീറ്റർ വീൽബേസുമാണ് ഈ എസ്‌യുവിയുടെ അളവുകൾ. കമ്പനി പറയുന്നതനുസരിച്ച്, ഇത് 432 ലിറ്റർ ബൂട്ട് സ്‌പേസ്, മികച്ച ഇന്റീരിയർ സ്‌പേസ്, മികച്ച ഫീച്ചർ ലെവൽ എന്നിവ വാഗ്ദാനം ചെയ്യുന്നു. നിസ്സാൻ അതിന്റെ ഡിസൈൻ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെങ്കിലും 2016 ൽ അരങ്ങേറ്റം കുറിച്ച കിക്‌സ് പ്ലേയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

വകഭേദങ്ങളും സവിശേഷതകളും

ആക്ടീവ്, സെൻസ് പ്ലസ്, അഡ്വാൻസ് പ്ലസ്, എക്സ്ക്ലൂസീവ് എന്നീ നാല് വേരിയന്റുകളിലാണ് നിസാൻ കൈറ്റ് എസ്‌യുവി ആഗോളതലത്തിൽ ലഭ്യമാകുക. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് എസി, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 360-ഡിഗ്രി ക്യാമറ, എഡിഎഎസ് സ്യൂട്ട് എന്നിവയാണ് സവിശേഷതകൾ.

എഞ്ചിനും പ്രകടനവും

കിക്ക്സ് പ്ലേയിൽ നിന്ന് കടമെടുത്ത 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഫ്ലെക്സ്-ഫ്യുവൽ എഞ്ചിനാണ് നിസ്സാൻ കൈറ്റിന് കരുത്തേകുന്നത്. എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ ഈ എഞ്ചിൻ 113 bhp കരുത്തും 149 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു, അതേസമയം പെട്രോൾ ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ ഇത് 110 bhp കരുത്തും 146 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായാണ് ഇത് വരുന്നത്. അതിന്റെ സിറ്റി മൈലേജ് 11 കിലോമീറ്റർ ആണെന്നാണ് നിസാൻ പറയുന്നത് .

PREV
Read more Articles on
click me!

Recommended Stories

പുതിയ സെൽറ്റോസ് വരുന്നു: ഡിസൈൻ രഹസ്യങ്ങൾ
ഇന്ത്യയിലെ അഞ്ച് അതീവ സുരക്ഷിത വാഹനങ്ങൾ, വിലയും തുച്ഛം