Latest Videos

ഫോക്‌സ്‌വാഗണ്‍ പോളോ മാറ്റ് എഡിഷന്‍ വരുന്നു

By Web TeamFirst Published Mar 28, 2021, 4:55 PM IST
Highlights

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ ജനപ്രിയ ഹാച്ച് ബാക്ക് പോളോയുടെന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. പോളോ മാറ്റ് എഡിഷന്‍ എന്ന പേരില്‍ എത്തുന്ന മോഡല്‍ ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്‍റെ ജനപ്രിയ ഹാച്ച് ബാക്ക് പോളോയുടെന്റെ പുതിയ വേരിയന്റ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചു. പോളോ മാറ്റ് എഡിഷന്‍ എന്ന പേരില്‍ എത്തുന്ന മോഡല്‍ ഈ വര്‍ഷത്തെ ഉല്‍സവ സീസണില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാറ്റ് ചാര നിറമാണ് ഫോക്‌സ്‌വാഗണ്‍ പോളോ മാറ്റ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ, പുറത്തെ റിയര്‍ വ്യൂ കണ്ണാടികള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, സ്‌പോയ്‌ലര്‍ എന്നിവിടങ്ങളില്‍ ഗ്ലോസ് ബ്ലാക്ക് ഫിനിഷ് നല്‍കിയിരിക്കുന്നു. രൂപകല്‍പ്പനയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. റെഗുലര്‍ പോളോ വകഭേദങ്ങളില്‍ കാണുന്ന അതേ അലോയ് വീല്‍ ഡിസൈന്‍, നിറം എന്നിവ നിലനിര്‍ത്തി.

അകത്ത് മാറ്റങ്ങളില്ല. കാബിനില്‍ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍ തുടരും. ഡാഷ്‌ബോര്‍ഡ് ലേഔട്ടില്‍ മാറ്റമുണ്ടായിരിക്കില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക്, ബ്ലൂടൂത്ത്, ഓക്‌സ് ഇന്‍, യുഎസ്ബി കണക്റ്റിവിറ്റി സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ടായിരിക്കും. ‘ക്ലൈമട്രോണിക്’ ഓട്ടോമാറ്റിക് എസി സിസ്റ്റം ലഭിക്കും.

നിലവിലെ അതേ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനായിരിക്കും പോളോ മാറ്റ് എഡിഷന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 109 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ നേരത്തെ പോളോയുടെ ‘ടര്‍ബോ’ എഡിഷന്‍ അവതരിപ്പിച്ചിരുന്നു.

മുന്‍ നിരയില്‍ ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), ആന്റി പിഞ്ച് പവര്‍ വിന്‍ഡോകള്‍, പിറകില്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കാറിനകത്ത് ഓട്ടോമാറ്റിക്കായി ഡിം ചെയ്യുന്ന റിയര്‍ വ്യൂ കണ്ണാടി എന്നിവ സുരക്ഷാ ഫീച്ചറുകളായിരിക്കും.

click me!